Namma Metro: നമ്മ മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര? വമ്പന്‍ മാറ്റത്തിനൊരുങ്ങി ബെംഗളൂരു
Namma Metro May Offer Free Travel for Students Proposal Under Review: നമ്മ മെട്രോയില്‍ യാത്ര ചെയ്യാന്‍ സൗജന്യ പാസുകള്‍ ആവശ്യമില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. കുറഞ്ഞ നിരക്കില്‍ പാസുകള്‍ നല്‍കുകയാണെങ്കില്‍ അപകടങ്ങളുടെ എണ്ണം കുറയ്ക്കാനും മലിനീകരണത്തില്‍ നിന്നും മുക്തി നേടാനും സാധിക്കുമെന്നും മുഖ്യമന്ത്രി ഡികെ ശിവകുമാറിന് അയച്ച കത്തില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.

നമ്മ മെട്രോ
ബെംഗളൂരു: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഡികെ ശിവകുമാര്‍ സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ബസ് പാസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബസുകള്‍ക്ക് പുറമെ നമ്മ മെട്രോയിലും വിദ്യാര്‍ഥികള്‍ക്ക് പാസുകള്‍ നല്‍കണമെന്നാണ് ആവശ്യം. ബസില്‍ സ്‌കൂളിലും കോളേജിലുമെല്ലാം എത്തിച്ചേരാന്‍ ഒരുപാട് സമയമെടുക്കുന്നുണ്ട്. ഇതേതുടര്‍ന്ന് ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും സഞ്ചാരം മെട്രോയിലാണ്. ഈ സാഹചര്യത്തില്‍ മെട്രോയില്‍ കൂടി പാസ് അനുവദിക്കുന്നത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.
സൗജന്യ പാസ് അല്ല
നമ്മ മെട്രോയില്‍ യാത്ര ചെയ്യാന്‍ സൗജന്യ പാസുകള്‍ ആവശ്യമില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. കുറഞ്ഞ നിരക്കില്‍ പാസുകള്‍ നല്‍കുകയാണെങ്കില്‍ അപകടങ്ങളുടെ എണ്ണം കുറയ്ക്കാനും മലിനീകരണത്തില്‍ നിന്നും മുക്തി നേടാനും സാധിക്കുമെന്നും മുഖ്യമന്ത്രി ഡികെ ശിവകുമാറിന് അയച്ച കത്തില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരുവിലെ വിദ്യാര്‍ഥികള്‍. സൗജന്യ യാത്ര വേണ്ടെന്നും, പാസ് അനുവദിച്ചാല്‍ മതിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. മെട്രോയുടെ പാസ് ലഭിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. ബെംഗളൂരുവിലെ റോഡുകളില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപ്പെടാനും അവര്‍ക്ക് സാധിക്കുന്നതാണ്.
മെട്രോയില്‍ പാസ് നല്‍കുമോ?
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഡികെ ശിവകുമാര്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് പാസ് നല്‍കുമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. പാസുകള്‍ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് നിലവില്‍ സര്‍ക്കാര്‍. എന്നാല്‍ ബെംഗളൂരു നഗരത്തിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും റോഡിലെ ഗതാഗതക്കുരുക്ക് മൂലം നിലവില്‍ മെട്രോയിലാണ് യാത്ര ചെയ്യുന്നത്. അതിനാല്‍ തന്നെ മെട്രോയില്‍ കൂടി പാസുകള്‍ നല്‍കണമെന്ന ആവശ്യം ശക്തമാണ്. വിദ്യാര്‍ഥികളുടെ ക്ഷേമം കണക്കിലെടുത്ത് സര്‍ക്കാര്‍ ഇക്കാര്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.
കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി സുഖയാത്ര
മുഖ്യമന്ത്രിയായതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം പൂര്‍ത്തിയാക്കി ഡികെ ശിവകുമാര്‍ എത്തിയത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാം സന്തോഷം പകരുന്ന ഒരു വാര്‍ത്തയുമായാണ്. കര്‍ണാടകയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ബസ് പാസ് എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം സാധാരണക്കാരായ കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വലിയ സഹായം തന്നെയാകും എന്ന കാര്യം തീര്‍ച്ച.
സംസ്ഥാനത്തെ നാല് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ കീഴില്‍ സര്‍വീസ് നടത്തുന്ന ബസുകളിലാണ് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പാസോടെ യാത്ര അനുവദിച്ചിരിക്കുന്നത്. ഈ സേവനം സംസ്ഥാനത്തുടനീളമുള്ള മറ്റ് സര്‍ക്കാര്‍ സേവനങ്ങളിലേക്കും വ്യാപിപ്പിക്കാനും നീക്കമുണ്ട്.
കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി), ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി), നോര്‍ത്ത് വെസ്റ്റ് കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എന്‍ഡബ്ല്യുകെആര്‍ടിസി), കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെകെആര്‍ടിസി) എന്നിവയുടെ ബസുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പാസ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
English Summary
A proposal to offer free travel for students on Bengaluru’s Namma Metro is under consideration. The plan has not yet been approved, but it is being discussed as a way to reduce commuting costs for students and promote greater use of public transportation in the city.