AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍

Bengaluru to Complete SV Metro Station–Silk Board Flyover Before Ejipura Inauguration: കിഴക്കന്‍ ബെംഗളൂരുവിനും തെക്കന്‍ ബെംഗളൂരുവിനും ഇടയിലുള്ള ഗതാഗതം സുഗമമാക്കാന്‍ ഈ ഫ്‌ളൈഓവറിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നിര്‍മാണത്തിലിരിക്കുന്ന എജിപുര ഫ്‌ളൈഓവറിന്റെ പൂര്‍ത്തീകരണത്തിനായി കൂടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തത്.

Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം Image Credit source: Christian Adams/ The Image Bank/Getty Images
Shiji M K
Shiji M K | Published: 09 Jun 2026 | 12:26 PM

ബെംഗളൂരു: രാജ്യത്തെ തിരക്കേറിയ നഗരങ്ങളിലൊന്നായ ബെംഗളൂരു അനുദിനം വളരുകയാണ്. പുതിയ റോഡുകളും പാലങ്ങളുമെല്ലാം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. വിവിധ പദ്ധതികള്‍ ഇതിനകം വിഭാവനം ചെയ്യുകയും ചെയ്തു. ബെംഗളൂരുവില്‍ വരാന്‍ പോകുന്ന സുപ്രധാന പദ്ധതികളിലൊന്നാണ് ഓള്‍ഡ് മദ്രാസ് റോഡിലെ എസ്‌വി റോഡ് മെട്രോ സ്‌റ്റേഷനെയും ഹൊസൂര്‍ റോഡിലെ സില്‍ക്ക് ബോര്‍ഡ് ജങ്ഷനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവര്‍.

ഏകദേശം 1,300 കോടി രൂപ ചെലവില്‍ ഉടന്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കാനാണ് ബെംഗളൂരു അധികൃതര്‍ ലക്ഷ്യമിടുന്നത്. ഈ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കഫേകള്‍ക്കും മനോഹരമായ മരങ്ങള്‍ക്കും പേരുകേട്ട ഇന്ദിരാനഗറിന്റെ മുഖച്ഛായ തന്നെ മാറും.

ഓള്‍ഡ് മദ്രാസ് മുതല്‍ സില്‍ക്ക് ബോര്‍ഡ് വരെ ഫ്‌ളൈഓവര്‍

ഏകദേശം 11.62 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഫ്‌ളൈഓവര്‍ നിര്‍മിക്കാന്‍ പോകുന്നത്. ഇന്ദിരാനഗറിലെ 80 അടി റോഡ്, സിഎംച്ച് റോഡ്, 100 അടി റോഡ് എന്നിവയിലൂടെയാകും പാത കടന്നുപോകുക. ഈ ഫ്‌ളൈഓവര്‍ നേരെ മഡിവാലയിലേക്ക് നീളുന്ന രീതിയിലാണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) സമര്‍പ്പിച്ചത്. ബെംഗളൂരു സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ബി-സ്‌മൈല്‍) ആണ് ഡിപിആര്‍ തയാറാക്കിയത്.

കിഴക്കന്‍ ബെംഗളൂരുവിനും തെക്കന്‍ ബെംഗളൂരുവിനും ഇടയിലുള്ള ഗതാഗതം സുഗമമാക്കാന്‍ ഈ ഫ്‌ളൈഓവറിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നിര്‍മാണത്തിലിരിക്കുന്ന എജിപുര ഫ്‌ളൈഓവറിന്റെ പൂര്‍ത്തീകരണത്തിനായി കൂടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തത്.

റെസിഡന്‍ഷ്യല്‍, വാണിജ്യ മേഖലയിലൂടെ കടന്നുപോകുന്നതായിരിക്കും ഈ ഫ്‌ളൈഓവര്‍. ഓള്‍ഡ് മദ്രാസ് റോഡിലും മഡിവാല ജങ്ഷനിലും ഒരു റോട്ടറി ഫ്‌ളൈഓവറും, ഇന്ദിര ഗേറ്റിലും പഴ കെഎഫ്‌സി സിഗ്നലിലും രണ്ട് 90 ഡിഗ്രി വളവുകളും ഉള്‍പ്പെടുന്നതാണ് നിര്‍ദിഷ്ട പദ്ധതി.

ഡോംലൂര്‍ ഫ്‌ളൈഓവറില്‍ ഇന്നര്‍ റിങ് റോഡിലേക്ക് ഒരു റാമ്പ് ഉണ്ടായിരിക്കും. ശേഷം ഹൊസൂര്‍ റോഡിലൂടെയാണ് അലൈന്‍മെന്റ് പോകുന്നത്. സില്‍ക്ക് ബോര്‍ഡ് ജങ്ഷനില്‍ മെട്രോ സ്‌റ്റേഷനുമായി ബന്ധിപ്പിച്ച ഡബിള്‍ ഡെക്കര്‍ ഫ്‌ളൈഓവറും ഡിപിആറില്‍ ഉള്‍പ്പെടുന്നു.

Also Read: Namma Metro: ഡ്രൈവറില്ല ട്രെയിനുകള്‍ക്ക് അപകടം കൂടുതലോ? നമ്മ മെട്രോ ബ്ലൂ ലൈനില്‍ പുതിയ ട്രെയിനെത്തി

ഈ ഫ്‌ളൈഓവറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഏകദേശം 24 മാസത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. പാലത്തിന്റെ നിര്‍മാണ വേളയില്‍ ഹൊസൂര്‍ റോഡിലും ഓള്‍ഡ് മദ്രാസ് റോഡിലും വാഹനങ്ങള്‍ക്ക് തടസമില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന രീതിയിലാണ് അലൈന്‍മെന്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ബി-സ്‌മൈല്‍ പറയുന്നു.

ഇഴഞ്ഞുനീങ്ങി എജിപുര ഫ്‌ളൈഓവര്‍

ഏറെകാലമായി നിര്‍മാണത്തിലിരിക്കുന്ന ഫ്‌ളൈഓവറാണ് എജിപുരയിലേത്. ഈ വര്‍ഷം ഒക്ടോബര്‍ മാസത്തോടെ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോരമംഗലയിലുള്ള കേന്ദ്രീയ സദന്‍ മുതല്‍ ഡോംലൂരുള്ള ഇന്റര്‍മീഡിയേറ്റ് റിങ് റോഡ് വരെ നീളുന്ന 2.5 കിലോമീറ്റര്‍ ഫ്‌ളൈഓവറാണിത്.

പാതയുടെ ഏകദേശം 95 ശതമാനം ജോലികളും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ഉടന്‍ തുറക്കുമെന്ന് നേരത്തെ പരഞ്ഞിരുന്നുവെങ്കിലും നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടതോടെ ഉദ്ഘാടനവും വൈകി. 2011ലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്, പിന്നീട് 2017ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ടെന്‍ഡര്‍ നടപടികളില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ പദ്ധതിക്ക് മുന്നില്‍ വില്ലനായി. ഏകദേശം 307.96 കോടി രൂപ ചെലവിലാണ് ഫ്‌ളൈഓവറിന്റെ നിര്‍മാണം.

English Summary

Bengaluru authorities have proposed a new flyover connecting SV Metro Station and Silk Board Junction to improve traffic flow in one of the city’s busiest corridors. The project is expected to be completed before the inauguration of the Ejipura corridor, providing much-needed congestion relief.

Follow Us