Human Bridge: കുട്ടികൾക്ക് പുഴ കടക്കാൻ മനുഷ്യരെ ചേർത്തുവച്ചൊരു പാലം; ഇതൊക്കെ തങ്ങൾക്ക് സാധാരണയെന്ന് നാട്ടുകാർ

Human Bridge For Students: പുഴ കടക്കുന്ന വിദ്യാർത്ഥികൾക്കായി മനുഷ്യന്മാരെ ചേർത്തുവച്ചൊരു പാലം തയ്യാറാക്കി നാട്ടുകാർ. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Human Bridge: കുട്ടികൾക്ക് പുഴ കടക്കാൻ മനുഷ്യരെ ചേർത്തുവച്ചൊരു പാലം; ഇതൊക്കെ തങ്ങൾക്ക് സാധാരണയെന്ന് നാട്ടുകാർ

പഞ്ചാബ്

Published: 

26 Jul 2025 12:49 PM

കുത്തിയൊഴുകുന്ന വിദ്യാർത്ഥികൾക്ക് പുഴ കടക്കാൻ മനുഷ്യരെ ചേർത്തുവച്ചൊരു പാലം. സ്ഥലത്ത് പാലം ഇല്ലാത്തതിനാലാണ് നാട്ടുകാർ ചേർന്ന് സ്വയം പാലമായത്. ഇതൊക്കെ തങ്ങൾക്ക് സാധാരണയാണെന്ന് നാട്ടുകാർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കുട്ടികൾ പുഴ കടക്കുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

പഞ്ചാബിലെ മോഗ ജില്ലയിലുള്ള മല്ലിയെന എന്ന ഗ്രാമത്തിലാണ് സംഭവം. ഛണ്ഡീഗഡിൽ നിന്ന് ഏതാണ്ട് 160 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പുഴയിലെ ഒഴുക്ക് വർധിക്കുകയായിരുന്നു. ഈ വെള്ളത്തിൽ രണ്ട് യുവാക്കൾ ചാഞ്ഞ് കിടക്കുന്ന മരക്കൊമ്പിൽ പിടിച്ചുകിടന്ന് കുട്ടികളെ പുറത്തുകൂടി നടന്നുപോകാൻ അനുവദിക്കുകയായിരുന്നു.

Also Read: ASHA Workers: ആശ്വാസം, ആശാവർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിച്ചു

വിഡിയോ വൈറലായത് നാട്ടുകാരെ അമ്പരപ്പിച്ചിട്ടുണ്ട്. “ഞങ്ങൾ ഗ്രാമവാസികളാണ്. ഇതൊക്കെ ഇവിടെ സാധാരണയാണ്. ആരോ വിഡിയോ എടുത്ത് പുറത്ത് പ്രചരിപ്പിച്ചു എന്ന് മാത്രം.”- കുട്ടികളെ പുഴ കടക്കാൻ സഹായിച്ച യുവാക്കളിലൊരാളായ സുഖ്‌വിന്ദർ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

കനത്ത മഴയിൽ പഞ്ചാബിൻ്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കമാണ്. ബുധനാഴ്ച രാവിലെ കുട്ടികൾ ഇവിടെ നിന്ന് ബസ് കയറിയ റോഡ് തിരികെ വരുമ്പോൾ മഴയിൽ മൂടിയിരിക്കുകയായിരുന്നു. ഇതോടെ സ്കൂൾ ബസിന് കടന്നുപോകാൻ സാധിക്കാതായി. സുഖ്വിന്ദർ സിംഗും സുഹൃത്തുക്കളും ചേർന്ന് വെള്ളപ്പൊക്കത്തിലുണ്ടായ തടസം മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. തുടർന്ന് യുവാക്കൾ സ്വയം പാലമാവുകയായിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും