Gujarat Special Garba: സ്ത്രീയുടെ ശാപം; ഇന്ന് മോക്ഷത്തിനായി പുരുഷന്മാർ സാരി ധരിച്ച് നൃത്തം ചെയ്യുന്നു
Gujarat Men Perform Garba Dance: കഴിഞ്ഞ 200 വർഷത്തോളമായി ഈ ആചാരം അനുഷ്ടിച്ചുപോരുന്നതായാണ് പറയപ്പെടുന്നത്. നവരാത്രിയുടെ എട്ടാം ദിവസം ബരോത് സമുദായത്തിൽപ്പെട്ട പുരുഷന്മാരാണ് സാരി ധരിച്ച് ഗർഭ നൃത്തം ചെയ്യുന്നത്. എന്നാൽ ഇതിന് പിന്നിൽ ഒരു പ്രായശ്ചിത്തത്തിൻ്റെ കഥയുണ്ട്.
രാജ്യത്ത് ഓരോ ഭാഗങ്ങളിലും നവരാത്രി ആഘോഷിക്കുന്നത് വേറിട്ട രീതികളിലാണ്. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നവരാത്രി ആഘോഷങ്ങൾ വളരെ വ്യത്യസ്തമാണ്. നിറങ്ങളും നൃത്തങ്ങളും കലാപരിപാടികളും വേറിട്ട ആചാരങ്ങളും തുടങ്ങി കൗതുകകരമായ നിരവധി കാഴ്ച്ചകളാണ് കാണാൻ കഴിയുക.
തെരുവോരങ്ങൾ രാപ്പകലില്ലാതെ ആഘോഷത്തിൻ്റെ നിറപ്പകിട്ടണിയുന്ന നിമിഷമാണ്, നവരാത്രിയുടെ ഒമ്പത് ദിവസങ്ങൾ. ഗ്രാമ നഗര വ്യത്യാസമില്ലാതെ നാടെങ്ങും ആഘോഷങ്ങളായിരിക്കും. അതിൽ വളരെ എടുത്തുപറയേണ്ട ഒന്നാണ് ഗർഭ നൃത്തം. മതഭേതമന്യേ എല്ലാവരും ഒത്തുകൂടി നൃത്തം ചെയ്യുന്ന രസകരമായ കാഴ്ചയാണിത്.
പല നിറത്തിലുള്ള വസ്ത്രിങ്ങൾ ധരിച്ച് കൈകൊട്ടി, നൃത്തം ചെയ്യുന്നത് കാണാൻ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ആളുകളും ഇവിടെ ഒത്തുകൂടാറുണ്ട്. അതിനിടെ വ്യത്യസ്തമായ ഒരാചാരം അനുഷ്ടിക്കുന്ന സ്ഥലമാണ് ഗുജറാത്തിലെ അഹമ്മദാബാദ്. നഗരത്തിലെ സധു മാത നി പോൾ എന്ന ചരിത്രപരമായ പ്രദേശത്തുള്ള പുരുഷന്മാർ സാരി ധരിച്ച് ഗർഭ നൃത്തം ചെയ്യുന്നതിൻ്റെ കഥയാണിവിടെ പറയാൻ പോകുന്നത്.
Also Read: വിജയദശമി നാളിൽ ചന്ദ്രാധി യോഗം; വിഷ്ണു ഭഗവാന്റെ അനുഗ്രഹത്താൽ ഈ 5 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ
കഴിഞ്ഞ 200 വർഷത്തോളമായി ഈ ആചാരം അനുഷ്ടിച്ചുപോരുന്നതായാണ് പറയപ്പെടുന്നത്. നവരാത്രിയുടെ എട്ടാം ദിവസം ബരോത് സമുദായത്തിൽപ്പെട്ട പുരുഷന്മാരാണ് സാരി ധരിച്ച് ഗർഭ നൃത്തം ചെയ്യുന്നത്. ഇതിൻ്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ സ്വീകാര്യത നേടിയിട്ടുണ്ട്. എന്നാൽ ഇതിന് പിന്നിൽ ഒരു പ്രായശ്ചിത്തത്തിൻ്റെ കഥയുണ്ട്.
‘സധു മാത’ എന്നറിയപ്പെടുന്ന സ്ത്രീയോടുള്ള പ്രായശ്ചിത്തമായാണത്രേ പുരുഷന്മാർ ഇങ്ങനെ നൃത്തം ചെയ്യുന്നതെന്നാണ് വിശ്വാസം. 200 വർഷം മുൻപ് ഒരു സധുബെൻ എന്ന സ്ത്രീയെ അന്നത്തെ ഒരു രാജാവ് തന്റെ കാമുകിയാക്കാൻ ശ്രമിച്ചു. രാജാവിൻ്റെ ഇഷ്ടത്തോട് താത്പര്യമില്ലാത്ത സധുബെൻ ബരോത് സമുദായത്തിലെ പുരുഷന്മാരോട് സംരക്ഷണം ആവശ്യപ്പെട്ടു.
എന്നാൽ അവരാകട്ടെ സധുബെന്നിന് സംരക്ഷണം നൽകിയില്ല. അങ്ങനെ ആ സ്ത്രീയ്ക്ക് തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടു. ഇതോടെ സധുബെൻ ബരോത് സമുദായത്തിലെ പുരുഷന്മാരുടെ വരുംതലമുറ ഭീരുക്കളായി മാറട്ടെയെന്ന് ശപിച്ചു. അതിന് ശേഷം അവർ സതി അനുഷ്ടിച്ചു. ഈ ശാപത്തിൽ നിന്ന് മോക്ഷം നേടാനാണ് ബരോത് സമുദായത്തിലെ പുരുഷന്മാർ സാരി ധരിച്ച് നവരാത്രി ആഷോഘത്തിൽ ഗർഭ നൃത്തം ചെയ്യുന്നത്.