Hathras Stampede : ഹഥ്റസ് ദുരന്തത്തിൽ ഭോലെ ബാബയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

Hathras Stampede Police Case : ഹഥ്റസ് ദുരന്തത്തിൽ ഭോലെ ബാബ അഥവാ നാരായൺ സാകർ വിശ്വഹരിക്കെതിരെ കേസെടുത്ത് പൊലീസ്. ഇതാദ്യമായാണ് സംഭവത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയും സംശയിക്കുന്നുണ്ട്.

Hathras Stampede : ഹഥ്റസ് ദുരന്തത്തിൽ ഭോലെ ബാബയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

Hathras Stampede Police Case (Image Courtesy - Social Media)

Updated On: 

07 Jul 2024 | 01:11 PM

ഹഥ്റസ് ദുരന്തത്തിൽ സ്വയം പ്രഖ്യാപിത ആൾദൈവം ഭോലെ ബാബയ്ക്കെതിരെ (Bhole Baba) നടപടിക്കൊരുങ്ങി പോലീസ്. ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നേരത്തെ, ഭോലെ ബാബയ്ക്കെതിരെ കേസെടുക്കാതിരുന്നത് വിവാദമായിരുന്നു. ന്യൂസ് 18 ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഭോലെ ബാബ അഥവാ നാരായൺ സാകർ വിശ്വഹരിയുടെ സംഘടനയ്ക്ക് നിരവധി രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ധനസഹായം ലഭിച്ചെന്നാണ് കണ്ടെത്തൽ. പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സത്സംഗിൻ്റെ മുഖ്യ സംഘാടകൻ ദേവ് പ്രകാശ് മധുകറിൻ്റെ കോൾ റെക്കോർഡുകളും സാമ്പത്തിക വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

ഇതിനിടെ, വ്യാജ സന്ന്യാസിമാർക്കെതിരെ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കാൻ അഖില ഭാരതീയ അഖാഡ പരിഷത് തീരുമാനിച്ചു. ഈ മാസം 18 ന് ചേരുന്ന യോഗത്തിൽ പരിഷത് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കും.

ഹഥ്റസിൽ ഉണ്ടായ ദുരന്തത്തിൽ അതിയായി ഖേദിക്കുന്നു എന്ന് ഭോലെ ബാബ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അജ്ഞാത കേന്ദ്രത്തിലിരുന്ന് വിഡിയോ സന്ദേശത്തിലൂടെയാണ് ഭോലെ ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവം നാരായൺ സാകർ വിശ്വഹരി ഇക്കാര്യത്തിൽ പ്രതികരിച്ചത്.

ഹഥ്റസിലെ ദുരന്തത്തിനു പിന്നാലെ ഒളിവിൽ പോയ ഇയാൾ ഇന്നലെയാണ് ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചത്. “ജൂലായ് രണ്ടിനുണ്ടായ സംഭവത്തിൽ ഞാൻ അതിയായി ഖേദിക്കുന്നു. ഈ വേദന സഹിക്കാൻ നമുക്ക് ദൈവം ശക്തി നൽകട്ടെ. സർക്കാരിലും അധികാരികളിലും വിശ്വസിക്കുക. ഈ പ്രശ്നം ഉണ്ടാക്കിയവരെ വെറുതെ വിടില്ല.”- വിഡിയോ സന്ദേശത്തിൽ വിശ്വഹരി പറയുന്നു.

Also Read : Hathras Stampede : ‘ഉണ്ടായ ദുരന്തത്തിൽ ഖേദിക്കുന്നു’; വിഡിയോ സന്ദേശത്തിൽ ഭോലെ ബാബ; പ്രതി ചേർക്കാതെ പോലീസ്

മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകർ വെള്ളിയാഴ്ച രാത്രിയോടെ ഡൽഹി പോലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. പിന്നീട് ഇയാളെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്‌റ്റിലായ ആറുപേരും സംഘാടക സമിതി അംഗങ്ങളാണ് എന്നാണ് വിവരം. അവർ സംഭാവനകൾ ശേഖരിച്ചതായും ആളുകളെ പരിപാടിയിലേക്ക് ക്ഷണിച്ചതായും വിവരമുണ്ട്. പരിപാടിക്കുള്ള എല്ലാവിധ സജ്ജീകരണങ്ങളും അവരാണ് ഒരുക്കിയത്. പ്രതികൾക്കെതിരെ ഐപിസി 105, 110, 126 (2), 223, 238 വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഐജി ശലഭ് മാത്തൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

121 പേരുടെ ജീവനാണ് ഇതുവരെ സംഭവത്തെത്തുടർന്ന് പൊലിഞ്ഞത്. ഹഥ്റസിലെ സിക്കന്ദർ റാവു, പുലറായി ഗ്രാമത്തിൽ സംഘടിപ്പിച്ച സത്സംഗ പരിപാടിക്കിടെയാണ് അപകടം സംഭവിക്കുന്നത്. ഭോലെ ബാബയാണ് പരിപാടി നടത്തിയത്. സത്സംഗ പരിപാടിക്കിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ എല്ലാവരും കൂട്ടത്തോടെ ഓടിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. പരിപാടി സംഘടിപ്പിച്ച പന്തലിനുള്ളിൽ ചൂടിനെ തുടർന്ന് ഊഷ്മാവ് വർധിച്ചു. ഇത് പന്തലിനുള്ളിൽ ഉണ്ടായിരുന്നവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടാൻ ഇടയാക്കി. ഇതെ തുടർന്ന് എല്ലാവരും കൂട്ടത്തോടെ ഇറങ്ങിയോടാൻ തുടങ്ങിയതോടെയാണ് അപകടം സംഭവിക്കുന്നത്. ഇതിനിടെ, പരിപാടിക്കുശേഷം ഭോലെ ബാബയെ കാണാൻ ആളുകൾ തിരക്കുകൂട്ടിയതും ബാബയുടെ കാൽപ്പാദത്തിനരികിൽ നിന്ന് മണ്ണ് ശേഖരിക്കാൻ ശ്രമിച്ചതുമാണ് തിക്കും തിരക്കും വർധിക്കാൻ കാരണമായി.

 

 

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്