Heavy Rain: കനത്ത മഴയിൽ മതിലിടിഞ്ഞുവീണ് എട്ട് പേർ മരിച്ചു; മരിച്ചവരിൽ രണ്ട് കുട്ടികളും

Eight Die In Heavy Rain: കനത്ത മഴയിൽ എട്ട് പേർ മരിച്ചു. മതിൽ ഇടിഞ്ഞുവീണാണ് രണ്ട് കുട്ടികൾ അടക്കം എട്ട് പേർ മരണപ്പെട്ടത്.

Heavy Rain: കനത്ത മഴയിൽ മതിലിടിഞ്ഞുവീണ് എട്ട് പേർ മരിച്ചു; മരിച്ചവരിൽ രണ്ട് കുട്ടികളും

മഴ

Published: 

09 Aug 2025 16:14 PM

കനത്ത മഴയിൽ മതിലിടിഞ്ഞുവീണ് എട്ട് പേർ മരിച്ചു. രാജ്യതലസ്ഥാനത്ത് തുടരുന്ന കനത്ത മഴയിലാണ് അപകടമുണ്ടായത്. ഹരിനഗറിലെ മോഹൻ ബാബ മന്ദിറിന് സമീപമുള്ള മതിലിടിഞ്ഞ് രണ്ട് കുട്ടികൾ അടക്കം എട്ട് പേർ മരിക്കുകയായിരുന്നു. 9ആം തീയതി രാവിലെയായിരുന്നു അപകടം.

അപകടമുണ്ടായെന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് മൂന്ന് ഫയർ ഫോഴ്സ് വാഹനങ്ങളും പോലീസും സ്ഥലത്തെത്തിയെന്ന് ഡൽഹി ഫയർ സർവീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ 9.16ഓടെയാണ് അപകടത്തെപ്പറ്റിയുള്ള അറിയിപ്പ് ലഭിച്ചതെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തി ഇവരെ സഫ്ദർജങ് ആശുപത്രിയിലും എയിംസിലുമെത്തിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ ഇവർ മരണപ്പെടുകയായിരുന്നു. മതിൽ ഇടിയാനുള്ള കൃത്യമായ കാരണം എന്താണെന്ന് വ്യക്തമല്ല.

Also Read: Operation sindoor: ആറ് പാകിസ്ഥാൻ വിമാനങ്ങൾ തകർത്തിരുന്നു, ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി വ്യോമസേന മേധാവി

ഷബീബുൽ (30), റബീബുൽ (30), മുത്തു അലി (45), റുബീന (25), ഡോളി (25), ഹഷീബുൽ, റുക്സാന (6), ഹസീന (7) എന്നിവരാണ് മരണപ്പെട്ടത്.

ഡൽഹിയിൽ കനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച മഴ ശനിയാഴ്ചയും തുടർന്നു. ഇന്ന് ഡൽഹിയിൽ റെഡ് അലർട്ടാണ്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും