Namma Metro: ഹോസ്കോട്ടെയുടെ മുഖം മാറും; മെട്രോ മുതൽ ഹൈസ്പീഡ് റെയിൽ വരെ വരുന്നു

Hoskote Bengaluru Connectivity: New Metro Line, High Speed Rail and Expressway Plans: ഏകദേശം 16.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയ്ക്കായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുകയാണ്. നിലവില്‍ കെആര്‍ പുരം മുതല്‍ ഹോസ്‌കോട്ടെ വരെയുള്ള ഈ ഭാഗത്തേക്ക് മെട്രോ വികസിപ്പിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്.

Namma Metro: ഹോസ്കോട്ടെയുടെ മുഖം മാറും; മെട്രോ മുതൽ ഹൈസ്പീഡ് റെയിൽ വരെ വരുന്നു

പ്രതീകാത്മക ചിത്രം

Published: 

04 Oct 2026 | 08:30 AM

ബെംഗളൂരുവിന്റെ കിഴക്കന്‍ മേഖലയിലെ പ്രധാന നഗരമായ ഹോസ്‌കോട്ടെയുടെ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് സാധ്യത. മെട്രോ, ഹൈസ്പീഡ് റെയില്‍, എക്‌സ്പ്രസ് വേ തുടങ്ങിയ വന്‍കിട പദ്ധതികള്‍ പ്രദേശത്തേക്ക് എത്തുന്നതോടെ ഹോസ്‌കോട്ടെ ബെംഗളൂരുവിന്റെ പ്രധാന ഗതാഗത കേന്ദ്രങ്ങളിലൊന്നായി മാറാനുള്ള സാധ്യതയാണ് ഉയരുന്നത്.

ഹോസ്‌കോട്ടെയിലേക്ക് മെട്രോ എത്തും

കെആര്‍ പുരം മുതല്‍ ഹോസ്‌കോട്ടെ വരെ പുതിയ മെട്രോ പാത ഒരുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഏകദേശം 16.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയ്ക്കായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുകയാണ്. നിലവില്‍ കെആര്‍ പുരം മുതല്‍ ഹോസ്‌കോട്ടെ വരെയുള്ള ഈ ഭാഗത്തേക്ക് മെട്രോ വികസിപ്പിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. നേരത്തെ കാടുഗോഡിയില്‍ നിന്ന് മെട്രോ നീട്ടാനുള്ള സാധ്യത ചര്‍ച്ച ചെയ്തിരുന്നെങ്കിലും കെആര്‍ പുരത്തില്‍ നിന്ന് നേരിട്ട് ഹോസ്‌കോട്ടെയിലേക്ക് പാത ഒരുക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന.

11 സ്റ്റേഷനുകള്‍ എവിടെയൊക്കെ?

പുതിയ പാതയില്‍ 11 സ്റ്റേഷനുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. കെആര്‍ പുരം മുതല്‍ ഹോസ്‌കോട്ടെ വരെയുള്ള പ്രധാന മേഖലകളിലൂടെയാണ് പാത കടന്നുപോകുക.

  • കെആര്‍ പുരം
  • ഐടിഐ ഭവന്‍
  • ടിസി പാളയ
  • ഭട്ടരഹള്ളി ജങ്ഷന്‍
  • മേടഹള്ളി ജങ്ഷന്‍
  • ആവലഹള്ളി
  • ബൂദിഗെരെ ക്രോസ്
  • കാട്ടംനല്ലൂര്‍ ഗേറ്റ്
  • ഹോസ്‌കോട്ടെ ടോള്‍ പ്ലാസ
  • ഹോസ്‌കോട്ടെ സര്‍ക്കാര്‍ ആശുപത്രി

Also Read: Namma Metro: ബെംഗളൂരു മെട്രോ സർവീസ് നീട്ടി; രാത്രി വൈകിയും സർവീസ്; സമയമിങ്ങനെ

ഹോസ്‌കോട്ടെയില്‍ ഹൈസ്പീഡ് റെയില്‍ സ്റ്റേഷനും

മെട്രോയ്ക്ക് പുറമെ ഹോസ്‌കോട്ടെയില്‍ ഹൈസ്പീഡ് റെയില്‍ പദ്ധതിയിലും പ്രധാന സൗകര്യം പരിഗണിക്കുന്നുണ്ട്. ബെംഗളൂരുചെന്നൈ, ബെംഗളൂരുഹൈദരാബാദ് ഹൈസ്പീഡ് റെയില്‍ ഇടനാഴികള്‍ക്കായി ഹോസ്‌കോട്ടെയില്‍ സംയോജിത സ്റ്റേഷന്‍ ഒരുക്കാനുള്ള പദ്ധതിയാണ് മുന്നിലുള്ളത്. ഹോസ്‌കോട്ടെയ്ക്ക് സമീപമുള്ള കോടിഹള്ളിയില്‍ വലിയ റെയില്‍ ഡിപ്പോ, വര്‍ക്ക്ഷോപ്പുകള്‍, പ്രവര്‍ത്തന നിയന്ത്രണ കേന്ദ്രം എന്നിവ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതിനായി ഏകദേശം 80 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും പരിശോധിക്കുന്നുണ്ട്.

ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയും

ഹോസ്‌കോട്ടെയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്ന മറ്റൊരു പ്രധാന പദ്ധതി ബെംഗളൂരുചെന്നൈ എക്‌സ്പ്രസ് വേയാണ്. ഹോസ്‌കോട്ടെ മേഖല ഇതിനകം തന്നെ കിഴക്കന്‍ ബെംഗളൂരുവിലേക്കുള്ള പ്രധാന റോഡ് പ്രവേശന കവാടമായി മാറിയിട്ടുണ്ട്. കോലാര്‍, ചിന്താമണി, മാലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി യാത്രക്കാര്‍ ബെംഗളൂരുവിലേക്ക് എത്താന്‍ ഹോസ്‌കോട്ടെ വഴിയാണ് ആശ്രയിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഈ മേഖലയിലെ വാഹന ഗതാഗതം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary

Hoskote is set for a major connectivity boost with proposed metro, high-speed rail and expressway projects. The new transport links are expected to improve connectivity between Hoskote and Bengaluru and strengthen the area as an important transport hub.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ