Hotel Bill Fraud: കഴിച്ചത് 10,900 രൂപയുടെ ഭക്ഷണം; ബില്ല് കൊടുക്കാതെ മുങ്ങി യുവതിയും സുഹൃത്തുക്കളും; പിന്നാലെയെത്തി പിടികൂടി ഹോട്ടലുടമ
Five Arrested for Fleeing Without Paying Restaurant Bill: ഇവരിൽ ഓരോരുത്തരായി ശുചിമുറിയിൽ കയറി തിരികെ ഇറങ്ങിയ ശേഷം കാറിൽ ഇരിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.
അഹമ്മദാബാദ്: ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മുങ്ങിയ സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി ഹോട്ടലുടമ. രാജസ്ഥാനിലെ മൗണ്ട് അബുവിലാണ് സംഭവം. യുവതിയും സുഹൃത്തുക്കളും എത്തി 10900 രൂപയുടെ ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഹോട്ടലിൽനിന്ന് കടന്നുകളയുകയായിരുന്നു.
അവധി ആഘോഷിക്കാൻ വേണ്ടിയാണ് മൗണ്ട് അബുവിലെ ഹാപ്പി ഡേ എന്ന പേരിലുള്ള ഹോട്ടലിൽ കയറി യുവതി അടക്കമുള്ള അഞ്ചംഗ സംഘം ഭക്ഷണം കഴിച്ചത്. പിന്നാലെ ഇവരിൽ ഓരോരുത്തരായി ശുചിമുറിയിൽ കയറി തിരികെ ഇറങ്ങിയ ശേഷം കാറിൽ ഇരിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
Also Read: കുട്ടിക്ക് ചികിത്സ നിഷേധിച്ചു, പിതാവിനെ അടിച്ച് വനിതാ ഡോക്ടർ; വീഡിയോ വൈറൽ
വളരെ വിലക്കൂടിയ ഭക്ഷണമാണ് അഞ്ചുപേരും കഴിച്ചത്. പണം തരാമെന്ന് വെയിറ്ററോട് പറഞ്ഞ ശേഷം കൈ കഴുകാൻ പോയ ഇവർ കാറിൽ പോയിരിക്കുകയായിരുന്നു. പണം തരുമെന്ന് ധാരണയില്‍ വെയിറ്റര്‍ അവിടെ നിന്ന് മാറിനിന്നു. ഏറ്റവും അവസാനം വരുന്നയാൾ പണം തരുമെന്നാണ് വെയിറ്റര്‍ കരുതിയിരുന്നത്. എന്നാൽ അയാളും വെയിറ്ററുടെ കണ്ണുവെട്ടിച്ച് പണം തരാതെ കാറില്‍ കയറുകയായിരുന്നു. സംഭവം മനസിലായതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് ഹോട്ടലുടമയും ജീവനക്കാരനും ഇവരെ പിന്തുടരുകയായിരുന്നു.
പിന്നാലെ ഗുജറാത്ത് അതിർത്തിക്ക് സമീപത്ത് വച്ച് പിടികൂടുകയായിരുന്നു. യുവാക്കളുടെ കാർ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതാണ് ഇവരെ പിടികൂടാൻ സഹായിച്ചത്. വിവരം പോലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി യുവതിയടക്കം 5 പേരെയും അറസ്റ്റ് ചെയ്തു. ബില്ലടയ്ക്കാൻ കൈയിൽ പണമില്ലായിരുന്നുവെന്നും സുഹൃത്തിനെ വിളിച്ച് പണം ട്രാൻസ്ഫർ ചെയ്യാമെന്നും ഇവർ പറഞ്ഞു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് ഇവരെ വിമർശിച്ചെത്തുന്നത്.
This woman ate food worth ₹10,900 in a hotel with her friends on Ambaji Road, Gujarat.
Then she ran away without paying the bill in a luxury car.
With police help, the restaurant manager caught them, and she finally paid the bill.
pic.twitter.com/9HZ7bIEhfr— ︎ ︎venom (@venom1s) October 27, 2025