Viral Video: കുട്ടിക്ക് ചികിത്സ നിഷേധിച്ചു, പിതാവിനെ അടിച്ച് വനിതാ ഡോക്ടർ; വീഡിയോ വൈറൽ
Woman Doctor Slaps Patient's Father: രോഗബാധിതയായ മകൾക്ക് ചികിത്സ തേടിയാണ് ഇയാൾ ആശുപത്രിയിലെത്തിയത്. കുട്ടിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് തർക്ക് ആരംഭിച്ചത്. വീഡിയോ വൈറലായതോടെ ഡോക്ടറുടെ പെരുമാറ്റത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
അഹമ്മദാബാദ്: രോഗിയുടെ പിതാവിനെ മർദ്ദിച്ച് വനിതാ ഡോക്ടർ. അഹമ്മദാബാദിലെ സോള സിവിൽ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒക്ടോബർ 26നാണ് സംഭവം നടന്നത്. വനിതാ ഡോക്ടർ ഇയാളെ അടിക്കുന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലാകെ പ്രചരിക്കുന്നുണ്ട്. ആശുപത്രിയിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിച്ചത്. വീഡിയോ വൈറലായതോടെ ആശുപത്രിക്കും ഡോക്ടറുടെ സമീപനത്തെക്കുറിച്ചും വ്യാപക വിമർശനമാണ് ഉയരുന്നത്.
ആഷിക് ഹരിഭായ് ചാവ്ഡ എന്നയാളാണ് മർദ്ദനത്തിന് ഇരയായത്. രോഗബാധിതയായ മകൾക്ക് ചികിത്സ തേടിയാണ് ഇയാൾ ആശുപത്രിയിലെത്തിയത്. കുട്ടിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് തർക്ക് ആരംഭിച്ചത്. ഡോക്ടറുടെ മോശം പെരുമാറ്റം ഫൊണിൽ പകർത്താൻ ശ്രമിച്ചതോടെ ആഷികിനോട് ഇവർ ദേഷ്യപ്പെടുകയും മുകത്തടിക്കുകയും ചെയ്തു.
Also Read: ദേ വന്നു, ദാ പോയി; രണ്ടായിരം കോടി രൂപയല്ലേ ആ പോയത് !
മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും, ഇയാളുടെ മുഖത്തടിക്കുകയുമായിരുന്നു. സമീപത്ത് ഒരു സുരക്ഷാ ജീവനക്കാരനുണ്ടായിരുന്നെങ്കിലും, അയാൾ അക്രമം തടയാൻ ശ്രമിച്ചില്ലെന്നും പരാതിയിൽ പറയുന്നു. കുട്ടിയോട് മോശമായി പെരുമാറിയതായും അയാൾ അരോപിക്കുന്നുണ്ട്. വൈറലായ വീഡിയോയിൽ അവർ ആഷികിനോട് മോശമായി പെരുമാറുന്നതും ഫോൺ മാറ്റാൻ ആവശ്യപ്പെടുന്നതും കാണാം.
വീഡിയോ വൈറലായതോടെ ഡോക്ടറുടെ പെരുമാറ്റത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. അവരെ സസ്‌പെൻഡ് ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യണമെന്നും പലരും ആവശ്യപ്പെട്ടു. ഒരു രോഗിക്കോ കുടുംബാംഗത്തിനോ എതിരായ അക്രമം ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് നിരവധി ആളുകൾ കണൻ്റ് ചെയ്തു. എന്നാൽ വീഡിയോയിലുള്ളത് സത്യമാണോ എന്നും, യഥാർത്ഥ സാഹചര്യം അതിൽ പകർന്നിട്ടുണ്ടാകില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് സോള സിവിൽ ആശുപത്രി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
A woman doctor at a hospital in Ahmedabad slapped a man who had come for his daughter’s treatment.
She also refused to treat his daughter.
How easy it is for women to slap a man.pic.twitter.com/eFMzDpPzl6
— ︎ ︎venom (@venom1s) October 27, 2025