ദൂരം കുറച്ച്, സമയം ലാഭിച്ച് ഇന്ത്യ; അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിപ്പ്

പുതിയ പാലങ്ങളും തുരങ്കങ്ങളും എക്സ്പ്രസ് വേകളും വന്നതോടെ ദുർഘടമായ വഴികളും ദീർഘദൂര യാത്രകളും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുന്നു. വേഗതയേറിയ എക്‌സ്‌പ്രസ്‌വേകളും അത്യാധുനിക വന്ദേ ഭാരത് അടക്കമുള്ള ട്രെയിൻ സർവീസുകളും രാജ്യത്തെ അന്തർസംസ്ഥാന യാത്രാരീതികളിൽ വലിയ വിപ്ലവം സൃഷ്ടിക്കുന്നു. മണിക്കൂറുകൾ നീണ്ട ദുഷ്‌കരമായ റോഡ്-റെയിൽ യാത്രകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുന്ന തരത്തിലാണ് രാജ്യത്തെ ട്രാൻസ്പോർട്ട് ശൃംഖല മാറിക്കൊണ്ടിരിക്കുന്നത്.

ദൂരം കുറച്ച്, സമയം ലാഭിച്ച് ഇന്ത്യ; അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിപ്പ്

India Infrasture Pti

Updated On: 

24 Sep 2026 | 10:37 AM

ന്യൂഡൽഹി: രാജ്യത്തെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ  യാത്രകൾക്ക് വേണ്ടി വരുന്ന സമയത്തിലും വലിയ കുറവ്. റോഡുകളുടെയും പാലങ്ങളുടെയും വരവോടെ  സാധാരണക്കാർക്ക് റോഡ് ഗതാഗതം വഴി തങ്ങൾക്ക് എത്തേണ്ടുന്നയിടങ്ങളിൽ കൃത്യമായും,  ചുരുങ്ങിയ സമയത്തിനുള്ളിലും എത്തിച്ചേരാൻ സാധിക്കുന്നു. ഇന്ത്യയുടെ അടിസ്ഥാന അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ മുന്നേറ്റം തന്നെയാണ് ഇതിന് കാരണമാകുന്നതും. പുതിയ പാലങ്ങളും തുരങ്കങ്ങളും എക്സ്പ്രസ് വേകളും വന്നതോടെ ദുർഘടമായ വഴികളും ദീർഘദൂര യാത്രകളും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുന്നു എന്നത് വലിയ മാറ്റമാണ് സൃഷ്ടിക്കുന്നത്.

നദികൾ കടന്ന്

  • ഭൂപൻ ഹസാരിക സേതു (അസം – അരുണാചൽ പ്രദേശ്): അസമിലെ റൂപായിൽ നിന്ന് അരുണാചൽ പ്രദേശിലെ മെക്ക/റോയിംഗിലേക്കുള്ള യാത്ര 6 മണിക്കൂറിൽ നിന്ന് വെറും 1 മണിക്കൂറായി ചുരുങ്ങി. 5 മണിക്കൂറാണ് ഇവിടെ ലാഭിക്കുന്നത്.
  • ബോഗിബീൽ പാലം (അസം): ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള ഈ റോഡ്-റെയിൽ പാലം ധേമാജിക്കും ദിബ്രുഗഢിനും ഇടയിലുള്ള യാത്രാസമയം ഒരു ദിവസത്തിൽ നിന്ന് വെറും 1-2 മണിക്കൂറായി കുറച്ചു.
  • അടൽ സേതു (മഹാരാഷ്ട്ര): മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് മുംബൈയെയും നവി മുംബൈയെയും നേരിട്ട് ബന്ധിപ്പിച്ചുകൊണ്ട് 2 മണിക്കൂർ യാത്രയെ വെറും 20 മിനിറ്റാക്കി മാറ്റി.
  • കോസി റെയിൽ മഹാസേതു (ബിഹാർ):  നിർമ്മലി-സരായിഗഡ് തമ്മിലുള്ള റെയിൽ യാത്ര 8 മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറച്ചു. ദൂരം 300 കിലോമീറ്ററിൽ നിന്ന് 22 കിലോമീറ്ററായി.
  • സിസേരി റിവർ ബ്രിഡ്ജ് (അരുണാചൽ പ്രദേശ്): പാസിഘട്ടും റോയിംഗും തമ്മിലുള്ള യാത്രാസമയത്തിൽ ഏകദേശം 5 മണിക്കൂറായി കുറവുണ്ടാക്കി.

Also Read: Namma Metro: നമ്മ മെട്രോയില്‍ തിരക്ക് കുറയുന്നു! സര്‍വീസിന് പുതിയ ട്രെയിനുകള്‍ ഉടനെത്തും

തുരങ്കപാതകൾ

  • അടൽ ടണൽ (ഹിമാചൽ പ്രദേശ്):  9.02 കിലോമീറ്റർ നീളമുള്ള ഈ തുരങ്കം റോഹ്താങ് ചുരം ഒഴിവാക്കി മണാലി-സർച്ചു ദൂരം 46 കിലോമീറ്ററോളം കുറച്ചു. യാത്രാസമയത്തിൽ 4 മുതൽ 5 മണിക്കൂർ വരെ ലാഭിക്കാനും ലാഹൗൾ-സ്പിതിയിലേക്ക് എല്ലാ കാലാവസ്ഥയിലും യാത്ര സാധ്യമാക്കാനും കഴിഞ്ഞു.
  • ഡോ. ശ്യാമപ്രസാദ് മുഖർജി ടണൽ (ജമ്മു & കശ്മീർ):  9 കിലോമീറ്റർ നീളമുള്ള ഈ പാത ജമ്മു-ശ്രീനഗർ യാത്രാസമയത്തിൽ 2 മണിക്കൂറോളം ലാഭമുണ്ടാക്കുന്നു.
  • ബനിഹാൽ-ഖാസിഗുണ്ട് റോഡ് ടണൽ (ജമ്മു & കശ്മീർ): 8.45 കിലോമീറ്റർ നീളമുള്ള ഇരട്ടക്കുഴൽ തുരങ്കം യാത്രാസമയത്തിൽ 1.5 മണിക്കൂർ ലാഭിക്കുന്നു.
  • സേലാ ടണൽ (അരുണാചൽ പ്രദേശ്): സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 13,000 അടി ഉയരത്തിൽ നിർമ്മിച്ച ഈ തുരങ്കം തന്ത്രപ്രധാനമായ തേസ്പൂർ-തവാങ് റൂട്ടിലെ യാത്രാസമയം ഒരു മണിക്കൂറിലധികം കുറയ്ക്കുകയും എല്ലാ കാലാവസ്ഥയിലും സുരക്ഷിത ഗതാഗതം ഉറപ്പാക്കുകയും ചെയ്തു.
  • പ്രതിരോധ ആവശ്യങ്ങൾക്കായി അതിർത്തികളിലേക്ക് വേഗത്തിൽ എത്തിച്ചേരാനും, നഗരങ്ങളിലെ ഗതാഗതക്കുരുക്ക് അഴിക്കാനും, ഗ്രാമീണ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കാനും ഇത്തരം വൻകിട പദ്ധതികൾ വഴി സാധ്യമാകുന്നു.

എക്‌സ്‌പ്രസ്‌വേകൾ

  1. ഡൽഹി–മീററ്റ് എക്‌സ്‌പ്രസ്‌വേ (2021): 82 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത യാത്രാസമയം 2.5 മണിക്കൂറിൽ നിന്ന് വെറും 50 മിനിറ്റാക്കി.
  2. ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ്‌വേ (മാർച്ച് 2023): 118 കിലോമീറ്റർ ദൂരമുള്ള പാതയിലെ യാത്ര 3 മണിക്കൂറിൽ നിന്ന് 75 മിനിറ്റായി കുറഞ്ഞു.
  3. ഡൽഹി–ഡെറാഡൂൺ ഇക്കണോമിക് കോറിഡോർ (ഏപ്രിൽ 2026): 213 കിലോമീറ്റർ പാത യാത്രാസമയം 6 മണിക്കൂറിൽ നിന്ന് 2.5 മണിക്കൂറായി ചുരുക്കി.
  4. മുംബൈ–നാഗ്പൂർ സമൃദ്ധി മഹാമാർഗ് (ഡിസംബർ 2022):701 കിലോമീറ്റർ ദൈർഘ്യമുള്ള ഈ എക്‌സ്‌പ്രസ്‌വേ മുംബൈ–നാഗ്പൂർ യാത്ര 16 മണിക്കൂറിൽ നിന്ന് 8 മണിക്കൂറോളമായി പകുതിയായി കുറച്ചു.
  5. അഹമ്മദാബാദ്–ധോലേര എക്‌സ്‌പ്രസ്‌വേ (മാർച്ച് 2026):അഹമ്മദാബാദ്–ധോലേര യാത്ര 2 മണിക്കൂർ 15 മിനിറ്റിൽ നിന്ന് 45 മിനിറ്റായും (83 കി.മീ), ഭാവ്‌നഗറിലേക്കുള്ള യാത്ര 3 മണിക്കൂർ 15 മിനിറ്റിൽ നിന്ന് 1 മണിക്കൂർ 45 മിനിറ്റായും കുറഞ്ഞു.
  6. ഡൽഹി–അമൃത്‌സർ–കത്ര എക്‌സ്‌പ്രസ്‌വേ (ഘട്ടം-1, ജൂലൈ 2026): ഡൽഹി–അമൃത്‌സർ യാത്ര 8 മണിക്കൂറിൽ നിന്ന് 4 മണിക്കൂറായും, ഡൽഹി–കത്ര യാത്ര 14 മണിക്കൂറിൽ നിന്ന് 6 മണിക്കൂറായും കുറയ്ക്കുന്നു.
  7. ഡൽഹി–മുംബൈ എക്‌സ്‌പ്രസ്‌വേ: നിലവിൽ 33 മണിക്കൂറോളം എടുക്കുന്ന ദീർഘദൂര യാത്രയെ വെറും 12 മണിക്കൂറിലേക്ക് എത്തിക്കുകയാണ് ഈ ബൃഹദ് പദ്ധതിയുടെ ലക്ഷ്യം.

2026-ലെ റെയിൽവേ ടൈംടേബിൾ പ്രകാരം രാജ്യത്തെ 549 ട്രെയിനുകളുടെ വേഗത വർധിപ്പിച്ചു. ഇതിൽ 20 ട്രെയിനുകൾക്ക് ഒരു മണിക്കൂറിലധികവും, 48 ട്രെയിനുകൾക്ക് 31 മുതൽ 59 മിനിറ്റ് വരെയും യാത്രാസമയം ലാഭിക്കാൻ കഴിഞ്ഞു.

പുതിയ തലമുറ ട്രെയിനുകൾ (വന്ദേ ഭാരത്)

  1. ന്യൂഡൽഹി–വാരാണസി (ഫെബ്രുവരി 2019): ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് 40-50% അധിക വേഗതയിൽ 8 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്നു.
  2. കത്ര–ശ്രീനഗർ (ജൂൺ 2025): 2 മുതൽ 3 മണിക്കൂർ വരെ ലാഭിച്ച് യാത്ര 3 മണിക്കൂറായി ചുരുക്കി (ജമ്മു–ശ്രീനഗർ യാത്ര 4 മണിക്കൂർ 50 മിനിറ്റ്).
  3. ബനാറസ്–ഖജുരാഹോ (നവംബർ 2025): പഴയ സർവീസുകളെ അപേക്ഷിച്ച് 2 മണിക്കൂർ 40 മിനിറ്റ് ലാഭിക്കുന്നു.
  4. എറണാകുളം–ബെംഗളൂരു (നവംബർ 2025): മലയാളികൾക്കടക്കം വലിയ ആശ്വാസമായി ഈ റൂട്ടിൽ 2 മണിക്കൂറിലധികം ലാഭിച്ച് 8 മണിക്കൂർ 40 മിനിറ്റ് കൊണ്ട് യാത്ര പൂർത്തിയാക്കുന്നു.
  5. ലഖ്‌നൗ–സഹാറൻപൂർ (നവംബർ 2025): യാത്രാസമയത്തിൽ ഏകദേശം 1 മണിക്കൂർ ലാഭം (7 മണിക്കൂർ 45 മിനിറ്റ്).
  6. ഹൗറ–ഗുവാഹത്തി വന്ദേ ഭാരത് സ്ലീപ്പർ (ജനുവരി 2026): രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ (16 എസി കോച്ചുകൾ, 823 യാത്രക്കാർ) മുൻപുണ്ടായിരുന്ന 17 മണിക്കൂർ യാത്രയെ 14 മണിക്കൂറായി കുറച്ചു.

ബുള്ളറ്റ് ട്രെയിനും അതിവേഗ റെയിൽ ഇടനാഴികളും

508 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യയുടെ മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി 2027 ഓഗസ്റ്റിൽ പ്രവർത്തനസജ്ജമാകും. റോഡ് മാർഗ്ഗം 8-9 മണിക്കൂർ എടുക്കുന്ന യാത്ര മണിക്കൂറിൽ 320 കി.മീ വേഗതയിൽ വെറും 1 മണിക്കൂർ 58 മിനിറ്റായി മാറും. താനെ ഉൾക്കടലിനടിയിലൂടെയുള്ള 7 കിലോമീറ്റർ കടലിനടി തുരങ്കവും ഇതിന്റെ ഭാഗമാണ്.

പുതിയ 7 അതിവേഗ ഇടനാഴികൾ

2026–27 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 16 ലക്ഷം കോടി രൂപയുടെ പദ്ധതി വഴി 4,000 കിലോമീറ്ററോളം അതിവേഗ പാതകൾ യാഥാർത്ഥ്യമാകും

  • ഡൽഹി – വാരാണസി: 3 മണിക്കൂർ 50 മിനിറ്റ്
  • വാരാണസി – പട്‌ന – സിലിഗുരി: 2 മണിക്കൂർ 55 മിനിറ്റ്
  • ചെന്നൈ – ബെംഗളൂരു: 1 മണിക്കൂർ 13 മിനിറ്റ്
  • ബെംഗളൂരു – ഹൈദരാബാദ്: 2 മണിക്കൂർ
  • ചെന്നൈ – ഹൈദരാബാദ്: 2 മണിക്കൂർ 55 മിനിറ്റ്
  • മുംബൈ – പൂനെ: 48 മിനിറ്റ്
  • പൂനെ – ഹൈദരാബാദ്: 1 മണിക്കൂർ 55 മിനിറ്റ്
Loading...
Unable to load recommendations.
Follow Us
ചെമ്പരത്തിപ്പൂ തോരനാക്കാം; ​ഗുണങ്ങളും റെസിപ്പിയും ഇതാ
മാറ്റങ്ങൾ ഇവയൊക്കെ, പുതിയ ഥാർ വിപണിയിൽ
40 കഴിഞ്ഞ സ്ത്രീകൾ ഈ വ്യായാമങ്ങൾ ശീലമാക്കൂ; മാറ്റം ഉറപ്പാണ്
ചീത്ത കൊഴുപ്പ് കത്തിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video