AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Railway : ട്രെയിൻ വൈകി… യാത്ര മുടങ്ങിയാൽ മുഴുവൻ ടിക്കറ്റ് തുകയും തിരികെ കിട്ടും, ചെയ്യേണ്ടത് ഇത്രമാത്രം

Full refund of a train ticket by filing TDR: ട്രെയിൻ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകുകയും യാത്ര ചെയ്യേണ്ടതില്ലെന്ന് യാത്രക്കാരൻ തീരുമാനിക്കുകയും ചെയ്താൽ, ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് ടിഡിആർ ഫയൽ ചെയ്യേണ്ടത് പ്രധാനമാണ്.

Indian Railway : ട്രെയിൻ വൈകി… യാത്ര മുടങ്ങിയാൽ മുഴുവൻ ടിക്കറ്റ് തുകയും തിരികെ കിട്ടും, ചെയ്യേണ്ടത് ഇത്രമാത്രം
TrainImage Credit source: (Tim Graham/Getty Images Creative)
Aswathy Balachandran
Aswathy Balachandran | Published: 07 Nov 2024 | 03:48 PM

ന്യൂഡൽഹി: ട്രെയിനുകൾ വൈകുന്നത് നമ്മളിൽ പലരും നേരിട്ടിട്ടുള്ള ഒരു പ്രധാന പ്രശ്നമാണ്. ഉദ്ദേശിക്കുന്ന സമയത്ത് എത്താൻ കഴിയാതിരിക്കുക ചില ആവശ്യങ്ങൾ മുടങ്ങുക എന്നിവ ഈ ട്രെയിൻ വൈകുന്നത് കാരണം സംഭവിച്ചിട്ടുമുണ്ടാകാം. അങ്ങനെയുള്ളപ്പോൾ പലപ്പോഴും യാത്ര ക്യാൻസൽ ചെയ്യുകയോ മറ്റ് യാത്രാ മാർ​ഗങ്ങൾ അന്വേഷിക്കുകയോ ചെയ്യാറുണ്ട് നാം.

ട്രെയിൻ വൈകിയതിന്റെ പേരിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ടിവന്നിട്ടുള്ളവരാണോ നിങ്ങൾ… ഇത്തരം സാഹചര്യത്തിൽ മുഴുവൻ ടിക്കറ്റ് തുകയും തിരികെ ലഭിക്കുമെന്ന് എത്രപേർക്ക് അറിയാം.

ഒരു യാത്രക്കാരന് ഇ-ടിക്കറ്റ് ഉണ്ടെങ്കിൽ, ഷെഡ്യൂൾ ചെയ്ത ട്രെയിൻ യാത്ര റദ്ദാക്കിയാൽ, ടിക്കറ്റ് റദ്ദാക്കാൻ ആ വ്യക്തി എവിടെയും പോകേണ്ടതില്ല. ട്രെയിൻ റദ്ദാക്കുമ്പോൾ, ഒരു റീഫണ്ട് സ്വയമേവ പ്രോസസ്സ് ചെയ്യപ്പെടും കൂടാതെ ഒരു ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (TDR) ഫയൽ ചെയ്യേണ്ട ആവശ്യമില്ല.

ALSO READ – സർക്കാർ ജോലിയ്ക്ക് നിയമനം തുടങ്ങിയാൽ ഇനി നിബന്ധന മാറില്ല… നിർദ്ദേശിച്ചത് സുപ്രീം കോടതി

എന്നാൽ ട്രെയിൻ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകുകയും യാത്ര ചെയ്യേണ്ടതില്ലെന്ന് യാത്രക്കാരൻ തീരുമാനിക്കുകയും ചെയ്താൽ, ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് ടിഡിആർ ഫയൽ ചെയ്യേണ്ടത് പ്രധാനമാണ്.

 

ടി ഡി ആർ എങ്ങനെ ഫയൽ ചെയ്യാം?

 

വൈകിയതോ റദ്ദാക്കിയതോ ആയ ട്രെയിനുകൾക്ക് മുഴുവൻ റീഫണ്ടും ലഭിക്കുന്നതിന്, ടിക്കറ്റ് IRCTC വഴി വാങ്ങിയതായിരിക്കണം എന്ന് നിർബന്ധമുണ്ട്.

  1. IRCTC വെബ്സൈറ്റിലേക്കോ ആപ്പിലേക്കോ ലോഗിൻ ചെയ്യുക.
  2. മെെ അക്കൗണ്ട്’ എന്നതിലേക്ക് പോയി ഇടപാട് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  3. ‘ഫയൽ TDR’ ഓപ്ഷൻ തിരഞ്ഞെടുക്കണം.
  4. ട്രെയിൻ നമ്പർ, PNR നമ്പർ, ക്യാപ്ച എന്നിവ നൽകണം. റദ്ദാക്കൽ നിയമങ്ങൾ അംഗീകരിക്കുന്നുവെന്ന് കാണിക്കുന്ന ബോക്സ് ചെക്ക് ചെയ്യണം.
  5. സബ്മിറ്റ് ഓപ്ഷനിൽ ക്രിക് ചെയ്യുക.
  6. ബുക്കിങ്ങിന് ഉപയോഗിച്ച മൊബൈൽ നമ്പറിന് ഒരു OTP ലഭിക്കും.
  7. OTP നൽകിയ ശേഷം, സബ്മിറ്റ് ചെയ്യുക.
  8. നിങ്ങൾക്ക് PNR വിശദാംശങ്ങൾ കാണാം.
  9. PNR വിശദാംശങ്ങൾ പരിശോധിച്ച് ടിക്കറ്റ് റദ്ദാക്കാനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ റീഫണ്ട് തുക കാണാൻ കഴിയും കൂടാതെ മൊബൈൽ നമ്പറിൽ PNR, റീഫണ്ട് വിവരങ്ങൾ എന്നിവ അടങ്ങിയ ഒരു മെസ്സേജ് ലഭിക്കും.