Human Waste: കുടിവെള്ള ടാങ്കിൽ മനുഷ്യവിസർജ്യം കലക്കിയ 14 വയസുകാരൻ പിടിയിൽ; നാട്ടുകാർ വെള്ളം കുടിച്ചത് രണ്ട് ദിവസം
Human Waste In Water Tank: കുടിവെള്ള ടാങ്കിൽ മനുഷ്യവിസർജ്യം. സംഭവത്തിൽ 14 വയസുകാരൻ പിടിയിലായതായി പോലീസ് അറിയിച്ചു.

പ്രതീകാത്മക ചിത്രം
കുടിവെള്ള ടാങ്കിൽ മനുഷ്യവിസർജ്യം കലക്കിയ 14 വയസുകാരൻ പിടിയിൽ. 1000ലധികം പിന്നാക്ക വിഭാഗക്കാർ താമസിക്കുന്ന ഗ്രാമത്തിലെ കുടിവെള്ള ടാങ്കിലാണ് കുട്ടി മനുഷ്യവിസർജ്യം കലക്കിയത്. സംഭവത്തിൽ കുട്ടിയെ ചോദ്യ ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.
തമിഴ്നാട്ടിലെ മധുരയിലുള്ള അമാച്ചിപുരം ഗ്രാമത്തിലാണ് സംഭവം. കുടിവെള്ളത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയില്പെട്ട നാട്ടുകാർ വാട്ടർ ടാങ്ക് പരിശോധിക്കുകയായിരുന്നു. വാട്ടർ ടാങ്കിൽ മനുഷ്യവിസർജ്യം കണ്ടതിനെ തുടർന്ന് ഗ്രാമവാസികൾ പോലീസിനെ വിവരമറിയിക്കുകയും അന്വേഷണം നടത്തിയ പോലീസ് 14 വയസുകാരനെ പിടികൂടുകയും ചെയ്തു.
Also Read: Kanpur: ഉത്തർപ്രദേശിൽ സ്ഫോടനം, ആറ് പേർക്ക് പരിക്ക്
തങ്ങൾ കുട്ടിയെ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. ടാങ്കിൻ്റെ മുകളിൽ കയറി താൻ മനുഷ്യവിസർജ്യം ടാങ്കിലേക്ക് ഇടുകയായിരുന്നു എന്ന് കുട്ടി പറഞ്ഞതായി പോലീസ് അറിയിച്ചു. നാട്ടുകാരുടെ അതേ ജാതിയിലുള്ള കുട്ടിയായതിനാൽ ഇതിൽ വർഗീയതയില്ല എന്നും പോലീസ് വ്യക്തമാക്കി.
നാട്ടുകാരുടെ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് ദിവസമായി ഈ വെള്ളം കുടിയ്ക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ വാട്ടർ ടാങ്ക് ശുദ്ധിയാക്കാനും പകർച്ചവ്യാധി പടരാതിരിക്കാൻ എല്ലാ നാട്ടുകാരെയും പരിശോധിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഗ്രാമത്തിലെ 200ഓളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി ഈ വാട്ടർ ടാങ്കിനെ ആശ്രയിക്കുന്നത്.