Humayun’s Tomb Dome Collapse: ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗ തകർന്നുവീണ് അഞ്ച് മരണം; രക്ഷാപ്രവർത്തനം ആരംഭിച്ചു
Humayun’s Tomb Dome Collapses in Delhi: വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. അഗ്നി രക്ഷാസേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഡൽഹി: ഡൽഹി നിസാമുദ്ദീനിൽ സ്ഥിതി ചെയ്യുന്ന ഹുമയൂൺ ശവകുടീരത്തിന് സമീപമുള്ള ദർഗ തകർന്നുവീണ് അഞ്ച് മരണം. അപകട സമയത്ത് 11 പേരാണ് ദർഗക്കുള്ളിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. അഗ്നി രക്ഷാസേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഹുമയൂൺ ചക്രവർത്തിയുടെ ശവകുടീരമുൾപ്പെടുന്ന കെട്ടിടസമുച്ചയത്തിലെ ദർഗ ഷെരീഫ് പത്തേ ഷാ എന്ന കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് തകർന്നുവീണത്. അവശിഷ്ടങ്ങൾക്കിടയിൽ 20ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവരിൽ ഇമാം ഉൾപ്പെട്ടതായി സംശയമുണ്ട്.
വെള്ളിയാഴ് വൈകിട്ട് നാലരയോടെയാണ് കെട്ടിടം തകർന്നു വീണുവെന്ന് പറഞ്ഞ് അഗ്നിരക്ഷാ സേനയ്ക്ക് ഒരു ഫോൺ കോൾ ലഭിച്ചത്. ഇതോടെ സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയ ചിലരെ പ്രദേശവാസികൾ തന്നെ രക്ഷപ്പെടുത്തി. മൂന്ന് പേരെ ഇതിനകം അഗ്നിരക്ഷാസേനയും പുറത്തെടുത്തു.
ALSO READ: ഓണക്കാല ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സ്റ്റേഷനുകളിൽ പരിശോധന, മുന്നറിയിപ്പുമായി റെയിൽവേ
അപകടത്തിൽ പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ചരിത്ര സ്മാരകമാണ് ഹുമയൂണിന്റെ ശവകുടീര സമുച്ചയം. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഈ സ്മാരകം നിർമിച്ചത്. മുപ്പത് കൊല്ലത്തോളം പഴക്കമുണ്ട്. ഓരോ ദിവസവും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടം സന്ദർശിക്കാൻ എത്താറുള്ളത്.
Updating…