AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nagaland Governor L Ganesan Dies: നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു; അന്ത്യം ചെന്നൈയിൽ

Nagaland Governor La Ganesan Passes Away: ഈ മാസം 8ന്, വീട്ടിൽ വെച്ച് കുഴഞ്ഞ് വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

Nagaland Governor L Ganesan Dies: നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു; അന്ത്യം ചെന്നൈയിൽ
L GanesanImage Credit source: Social Media
Nandha Das
Nandha Das | Updated On: 15 Aug 2025 | 08:42 PM

ചെന്നൈ: നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഇന്ന് (ഓഗസ്റ്റ് 15) വൈകിട്ട് 6.23ഓടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഈ മാസം 8ന്, വീട്ടിൽ വെച്ച് കുഴഞ്ഞ് വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിയവെയാണ് അന്ത്യം. തമിഴ്നാട് ബിജെപി മുൻ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.

ആർഎസ്‌എസ്സിൽ സജീവമായിരുന്ന ലാ ഗണേശൻ 1990കളുടെ തുടക്കത്തിലാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങി ബഹുഭാഷാ പ്രാവീണ്യമുള്ള ഇദ്ദേഹം ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. 2021 മുതൽ 2023 വരെ മണിപ്പൂർ ഗവർണർ ആയി സേവനമനുഷ്ഠിച്ച ലാ ഗണേശൻ, പിന്നീട് മധ്യപ്രദേശിൽ നിന്ന് രാജ്യസഭാ എംപിയായി. തുടർന്ന്, 2023 ഫെബ്രുവരിയിലാണ് നാഗലാൻഡ് ഗവര്‍ണറായി ചുമതലയേറ്റത്.

ALSO READ: ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗ തകർന്നുവീണ് അഞ്ച് മരണം; രക്ഷാപ്രവർത്തനം ആരംഭിച്ചു

ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു ബിജെപി ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയത്. പിന്നീട്, സോ രാമസാമിയോടൊപ്പം ബിജെപിയിലേക്ക് ഡിഎംകെയെ അടുപ്പിച്ചതിലും ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കരുണാനിധി, ജയലളിത തുടങ്ങി മറ്റു രാഷ്ട്രീയ നേതാക്കളുമായി വളരെ നല്ല ബന്ധം പുലർത്തിയിരുന്നയാളാണ് ലാ ഗണേശൻ.