Humayun’s Tomb Dome Collapse: ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗ തകർന്നുവീണ് അഞ്ച് മരണം; രക്ഷാപ്രവർത്തനം ആരംഭിച്ചു

Humayun’s Tomb Dome Collapses in Delhi: വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. അഗ്നി രക്ഷാസേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Humayuns Tomb Dome Collapse: ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗ തകർന്നുവീണ് അഞ്ച് മരണം; രക്ഷാപ്രവർത്തനം ആരംഭിച്ചു

Humayun's Tomb

Updated On: 

15 Aug 2025 | 07:08 PM

ഡൽഹി: ഡൽഹി നിസാമുദ്ദീനിൽ സ്ഥിതി ചെയ്യുന്ന ഹുമയൂൺ ശവകുടീരത്തിന് സമീപമുള്ള ദർഗ തകർന്നുവീണ് അഞ്ച് മരണം. അപകട സമയത്ത് 11 പേരാണ് ദർഗക്കുള്ളിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. അഗ്നി രക്ഷാസേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഹുമയൂൺ ചക്രവർത്തിയുടെ ശവകുടീരമുൾപ്പെടുന്ന കെട്ടിടസമുച്ചയത്തിലെ ദർഗ ഷെരീഫ് പത്തേ ഷാ എന്ന കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് തകർന്നുവീണത്. അവശിഷ്ടങ്ങൾക്കിടയിൽ 20ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവരിൽ ഇമാം ഉൾപ്പെട്ടതായി സംശയമുണ്ട്.

വെള്ളിയാഴ് വൈകിട്ട് നാലരയോടെയാണ് കെട്ടിടം തകർന്നു വീണുവെന്ന് പറഞ്ഞ് അഗ്നിരക്ഷാ സേനയ്ക്ക് ഒരു ഫോൺ കോൾ ലഭിച്ചത്. ഇതോടെ സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയ ചിലരെ പ്രദേശവാസികൾ തന്നെ രക്ഷപ്പെടുത്തി. മൂന്ന് പേരെ ഇതിനകം അഗ്നിരക്ഷാസേനയും പുറത്തെടുത്തു.

ALSO READ: ഓണക്കാല ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സ്റ്റേഷനുകളിൽ പരിശോധന, മുന്നറിയിപ്പുമായി റെയിൽവേ

അപകടത്തിൽ പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ചരിത്ര സ്മാരകമാണ് ഹുമയൂണിന്റെ ശവകുടീര സമുച്ചയം. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഈ സ്മാരകം നിർമിച്ചത്. മുപ്പത് കൊല്ലത്തോളം പഴക്കമുണ്ട്. ഓരോ ദിവസവും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടം സന്ദർശിക്കാൻ എത്താറുള്ളത്.

Updating…

Follow Us
Related Stories
ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും; പരിഷ്കാരങ്ങളുമായി കേന്ദ്ര സർക്കാർ
Namma Metro: നമ്മ മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര? വമ്പന്‍ മാറ്റത്തിനൊരുങ്ങി ബെംഗളൂരു
Chennai Metro: 4 മാസം വൈകി, പാത റെഡിയായിട്ടും പൂനമല്ലി – വടപളനി സ്ട്രെച്ച് തുറക്കാത്തത് എന്തുകൊണ്ട്?
ഒന്നു നനയാൻ കാത്ത ടാങ്ക് എവിടെ…! വീടിന്റെ വാട്ടർ ടാങ്കിൽ നിന്ന് 27 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി
നെഹ്രുവിന്റെ നേട്ടം മറികടന്ന് മോദി; NDA മുഖ്യമന്ത്രിമാർ ഇന്ന് ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രിയെ കാണും
PM Narendra Modi: കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി, റെക്കോർഡ് നേട്ടവുമായി മോദി; ലോക നേതാക്കളുടെ പ്രശംസാ പ്രവാഹം
ഉണക്കമീന്‍ കഴിച്ചാല്‍ വൃക്കയ്ക്ക് പണിയാണ്, പക്ഷെ ഇങ്ങനെ കഴിക്കാം
ലോകകപ്പിലെ 10 പ്രധാന താരങ്ങള്‍
ഈ ഭാ​ഗങ്ങളിൽ വേദനയുണ്ടോ? ഹാർട്ട് അറ്റാക്കാകാം
പീസ് ലില്ലി വായുവിനെ ശുദ്ധീകരിക്കുമോ? ഗുണങ്ങളേറെ
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ
Viral Video: മഴയത്ത് വൈറലായൊരു പോലീസുകാരൻ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം