AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hyderabad Hospital CEO Arrested: വാട്സ്ആപ് വഴി 5 ലക്ഷം രൂപയുടെ കൊക്കൈൻ ഓർഡർ ചെയ്തു; വനിതാ ഡോക്ടർ പിടിയിൽ; ലഹരിക്കായി ചെലവഴിച്ചത് 70 ലക്ഷം രൂപ

Hyderabad's Omega Hospital CEO Caught Buying Cocaine: പോലീസ് നടത്തിയ ചോദ്യചെയ്യലിൽ ഏറെനാളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് യുവതി മൊഴി നൽകി. ഇതുവരെ 70 ലക്ഷത്തോളം രൂപ മയക്കുമരുന്നിനായി ചെലവഴിച്ചെന്നും യുവതി മൊഴി നൽകിയതായാണ് റിപ്പോർട്ട്.

Hyderabad Hospital CEO Arrested: വാട്സ്ആപ് വഴി 5 ലക്ഷം രൂപയുടെ കൊക്കൈൻ ഓർഡർ ചെയ്തു; വനിതാ ഡോക്ടർ പിടിയിൽ; ലഹരിക്കായി ചെലവഴിച്ചത് 70 ലക്ഷം രൂപ
Namrata Chigurupati
sarika-kp
Sarika KP | Published: 11 May 2025 14:54 PM

ഹൈദരാബാദ്: കൊക്കെയ്ൻ ഇടപാട് കേസിൽ സ്വകാര്യ ആശുപത്രി സിഇഒയായ യുവ വനിത ഡോക്ടർ പിടിയിൽ. ഹൈദരാബാദിലെ ഒമേഗ ആശുപത്രി സിഇഒയായ ഡോ. നമ്രത ചിഗുരുപതിയാണ് (34) ഹൈദരബാദ് പോലീസിന്റെ പിടിയിലായത്. ഓൺലൈനായി ഓർഡർ ചെയ്തു വരുത്തിയ കോക്കൈൻ വാങ്ങിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

മുംബൈയിൽ ലഹരിമരുന്ന് ഇടനിലക്കാരനായ വാൻഷ് ധാക്കർ എന്നായാളാണ് യുവതിക്ക് കൈമാറാനായി കൊക്കെയ്ൻ കൊടുത്തുവിട്ടത്. ഇയാളുടെ സഹായി ബാലകൃഷ്ണന്റെ കൈയിലാണ് കൊടുത്തുവിട്ടത്. ഇയാളെയും പോലീസ് പിടികൂടിയിട്ടുണ്ട്.

Also Read:‘ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നിര്‍വഹിച്ചു’; ദൗത്യം അവസാനിച്ചിട്ടില്ലെന്ന് വ്യോമസേന

വാട്സ്ആപ് വഴിയാണ് യുവതി ധാക്കറുമായി ബന്ധപ്പെട്ടത്. തുടർന്ന് അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ ഓർഡർ ചെയ്യുകയായിരുന്നു. പണം ഓൺലൈനായാണ് കൈമാറിയത്. ഇതിന്റെ രേഖകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് നടത്തിയ ചോദ്യചെയ്യലിൽ ഏറെനാളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് യുവതി മൊഴി നൽകി. ഇതുവരെ 70 ലക്ഷത്തോളം രൂപ മയക്കുമരുന്നിനായി ചെലവഴിച്ചെന്നും യുവതി മൊഴി നൽകിയതായാണ് റിപ്പോർട്ട്.

ഇവരിൽ നിന്ന് 53 ​ഗ്രാം കൊക്കൈനും രണ്ട് മൊബൈൽ ഫോണുകളും പതിനായിരം രൂപയും പോലീസ് കണ്ടെടുത്തു. യുവതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റിൽ വിട്ടു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ആശുപത്രിയാണ് ‘ഒമേഗ ഹോസ്പിറ്റല്‍സ്’. ഇതിന്റെ സിഇഒയാണ് റേഡിയോളജിസ്റ്റായ നമ്രത.