AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UPSC preparation: മൂന്ന് വർഷം ഫോൺ കണ്ടില്ല, പുറംലോകം കാണാതെ പഠനം, 21-ാം വയസ്സുള്ള ഐഎഎസ് ഓഫീസർക്ക് വിമർശനം

IAS officer Neha Bayadwal studying habits: ഇന്നത്തെ ലോകത്ത് ഓൺലൈൻ പെയ്മെന്റുകൾക്കും ഡെലിവറികൾക്കും വരെ വൺ ടൈം പാസ്സ്‌വേർഡ് ആവശ്യമാണ്. മൂന്നുവർഷത്തേക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഒരാൾക്ക് ഇതിനെപ്പറ്റി ഒരു ധാരണ ഉണ്ടാകുമോ

UPSC preparation: മൂന്ന് വർഷം ഫോൺ കണ്ടില്ല, പുറംലോകം കാണാതെ പഠനം, 21-ാം വയസ്സുള്ള ഐഎഎസ് ഓഫീസർക്ക് വിമർശനം
Neha IasImage Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 01 Jul 2025 15:16 PM

ന്യൂഡൽ‍ഹി: മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായി പുറംലോകവുമായി ബന്ധമില്ലാതെ മുറിക്കുള്ളിൽ ഒതുങ്ങി കൂടുന്നത് എത്രത്തോളം ശരിയാണ് എന്നതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ ഒരു ചൂടേറിയ സംവാദം നടക്കുകയാണ് ഇപ്പോൾ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ് ഉദ്യോഗസ്ഥയായ നേഹ ബയദ്വാളിന്റെ പഠന രീതികളെ കുറിച്ചുള്ള ഒരു കമന്റ് ആണ് ഈ ചർച്ചയ്ക്ക് തുടക്കമിട്ടത്.

സിവിൽ സർവീസ് പരിശീലനത്തിനിടെ മൂന്നുവർഷം സ്നേഹ മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് ഒരാൾ എക്സിൽ കുറിച്ചു. ഈ പോസ്റ്റിനു മറുപടിയായി വന്ന ഒരു കമന്റ് ആണ് വലിയ ചർച്ചകളിലേക്ക് നയിച്ചത്. ഇത്തരം ഒറ്റപ്പെട്ട പഠന രീതികൾ ഇന്ത്യയെ കുറിച്ചുള്ള ശരിയായ ധാരണയില്ലാത്ത ഉദ്യോഗസ്ഥരെ സൃഷ്ടിക്കുമെന്നാണ് വിമർശകർ വാദിക്കുന്നത്.
ഇത്തരം യു പി എസ് സി പരീക്ഷ തയ്യാറെടുപ്പുകളും രീതികളും ഇല്ലാതാക്കണം.

പാഠങ്ങൾ മനപ്പാഠമാക്കി പഠനത്തിനായി മുറിക്ക് പുറത്ത് ഇറങ്ങാത്ത, ഇന്ത്യ എങ്ങനെയാണെന്ന് ഒരു ധാരണയുമില്ലാതെ ജീവിക്കുന്ന ഉദ്യോഗാർത്ഥികൾക്കു ജനങ്ങളെ പറ്റി എന്തറിയാം എന്നും ഇത്തരം സൈക്കോപാത്തുകൾ ഒടുവിൽ ജനങ്ങളെ ഭരിക്കുന്നത് എങ്ങനെയാണെന്നും ഒരു പോസ്റ്റിൽ ചോദിക്കുന്നു. സ്നേഹ മൂന്നുവർഷം ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോസ്റ്റിനുള്ള മറുപടിയായിട്ടാണ് ഇങ്ങനെ ഒരാൾ ചോദിച്ചത്.

ഇന്നത്തെ ലോകത്ത് ഓൺലൈൻ പെയ്മെന്റുകൾക്കും ഡെലിവറികൾക്കും വരെ വൺ ടൈം പാസ്സ്‌വേർഡ് ആവശ്യമാണ്. മൂന്നുവർഷത്തേക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഒരാൾക്ക് ഇതിനെപ്പറ്റി ഒരു ധാരണ ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിക്കുന്നു. പുതിയ ഭരണരീതികൾ ഇത്തരം ഉപകരണങ്ങൾ ഇല്ലാതെ മുന്നോട്ട് പോകില്ലെന്ന് ഇതിൽ സൂചിപ്പിക്കുന്നുണ്ട് .

ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട് ഉദ്യോഗസ്ഥർ സാധാരണക്കാരുടെ ജീവിതത്തിൽ നിന്ന് അകന്നു നിൽക്കുകയും ഭരണത്തെ തങ്ങളുടെ കുത്തകയായി കാണിക്കുകയും ചെയ്യുന്നുവെന്ന് പോസ്റ്റിനെ പിന്തുണച്ചുകൊണ്ട് മറ്റൊരാൾ കുറിച്ചു.