Independence Day Celebration 2025 Live: ദൈര്‍ഘ്യമേറിയ പ്രസംഗം, പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത് 103 മിനിറ്റ്
Independence Day Parade 2025 Live Updates: ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തി. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ ഒമ്പതിന് ദേശീയ പതാക ഉയര്‍ത്തി
79-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 103 മിനിറ്റാണ് അദ്ദേഹം പ്രസംഗിച്ചത്. രാവിലെ 7.30-ഓടെ പരിപാടി ആരംഭിച്ചു. ‘നയാ ഭാരത്’ ആണ് ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രമേയം. ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയമടക്കം ആഘോഷിക്കും.
വിവിധ മേഖലകളില്‍ നിന്നുള്ള അയ്യായിരത്തോളം പ്രത്യേക അതിഥികളെയാണ് ചെങ്കോട്ടയില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ക്ഷണിച്ചത്. ഈ വര്‍ഷത്തെ സ്‌പെഷ്യല്‍ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ സംഘം, രാജ്യാന്തര കായിക ഇനങ്ങളിലെ വിജയികള്‍, ഖേലോ ഇന്ത്യ പാരാ ഗെയിംസിലെ വിജയികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് വൈകുന്നേരം രാജ്യത്തുടനീളം ബാന്‍ഡ് പ്രകടനങ്ങളുണ്ടാകും. 140-ലധികം കേന്ദ്രങ്ങളിലാണ് പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നത്. കര, നാവിക, വായു, അര്‍ധ സൈനിക വിഭാഗങ്ങള്‍ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
രാജ്യത്തുടനീളം പ്രത്യേകിച്ചും രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ ഒമ്പതിന് ദേശീയ പതാക ഉയര്‍ത്തി. തിരുവന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി. ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാരും ദേശീയ പതാക ഉയര്‍ത്തി.
LIVE NEWS & UPDATES
-
PM Modi speech: ദൈര്‍ഘ്യമേറിയ പ്രസംഗം അവസാനിപ്പിച്ച് മോദി
ദൈര്‍ഘ്യമേറിയ പ്രസംഗം പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിച്ചു. ഒരു മണിക്കൂര്‍ 43 മിനിറ്റാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്.
यही समय है, सही समय है। pic.twitter.com/qEVHtmB3do
— PMO India (@PMOIndia) August 15, 2025
-
Independence Day Celebration Kerala 2025: തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാരും ദേശീയ പതാക ഉയര്‍ത്തി
-
ആർഎസ്എസിനെ പുകഴ്ത്തി പ്രധാനമന്ത്രി
ആർഎസ്എസിന്റെ നൂറു വർഷത്തെ രാഷ്ട്ര സേവനം സമാനതകളില്ലാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
-
പാകിസ്ഥാനോട് പ്രധാനമന്ത്രി
അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ലെന്നും പാകിസ്ഥാനോട് പ്രധാനമന്ത്രി പറഞ്ഞു.
-
പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി
ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തി. മെയ്ഡ് ഇന്‍ ഇന്ത്യയുടെ തിളക്കമാര്‍ന്ന ഉദാഹരണണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് അദ്ദേഹം പറഞ്ഞു.
-
PM Modi begins address to the nation: മോദിയുടെ പ്രസംഗം ആരംഭിച്ചു
ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ആരംഭിച്ചു
#WATCH | Delhi: Prime Minister Narendra Modi begins his address on the 79th #IndependenceDay.
PM Modi says, “This great festival of freedom is a festival of 140 crore resolutions…”
(Video Source: DD) pic.twitter.com/Gpa3bhYsbr
— ANI (@ANI) August 15, 2025
#WATCH | Delhi: Prime Minister Narendra Modi hoists the national flag at the Red Fort. #IndependenceDay
(Video Source: DD) pic.twitter.com/UnthwfL72O
— ANI (@ANI) August 15, 2025
-
പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യ ദിന പ്രസംഗം
പ്രധാനമന്ത്രിയായി ചെങ്കോട്ടയില്‍ നിന്നുള്ള മോദിയുടെ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യ ദിന പ്രസംഗമാണിത്.
-
PM pays tribute to Mahatma Gandhi: രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന
രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് പുഷ്പാർച്ചന നടത്തി.
VIDEO | Independence Day 2025: PM Narendra Modi (@narendramodi) pays floral tribute to Mahatma Gandhi at Rajghat.
He will address the nation from the ramparts of historic Red Fort for the 12th consecutive time.
(Source: Third Party)
(Full video available on PTI Videos -… pic.twitter.com/AaDLzrZmcc
— Press Trust of India (@PTI_News) August 15, 2025
-
പ്രധാനമന്ത്രിയെ സ്വീകരിക്കും
ചെങ്കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രിയെ മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് എന്നിവർ സ്വീകരിക്കും.
-
ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയത്തിൽ സേനകളെ അഭിനന്ദിക്കും
ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയത്തിൽ സേനകളെ അഭിനന്ദിക്കും. ചെങ്കോട്ടയ്ക്ക് മുകളിലൂടെ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ പറക്കും.
-
നയാ ഭാരത്
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പ്രമേയം നയാ ഭാരത് എന്നാണ്.
-
Independence Day Celebration 2025 Kerala:
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. നിയമസഭാ സമുച്ചയത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ പതാക ഉയര്‍ത്തും. മറ്റ് ജില്ലകളില്‍ മന്ത്രിമാരും പതാക ഉയര്‍ത്തും.
Published On - Aug 15,2025 5:43 AM