India – China Direct Flights: പരസ്പരം അടുത്ത് ഇന്ത്യയും ചൈനയും, വിമാന സര്‍വീസും സാധാരണനിലയിലേക്ക്‌

Direct flights between India and China to resume by late October 2025: ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ സര്‍വീസുകള്‍ പുനഃരാരംഭിക്കാനാണ് നീക്കം

India - China Direct Flights: പരസ്പരം അടുത്ത് ഇന്ത്യയും ചൈനയും, വിമാന സര്‍വീസും സാധാരണനിലയിലേക്ക്‌

Image for representation purpose only

Published: 

02 Oct 2025 20:53 PM

ന്ത്യയും ചൈനയും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ സര്‍വീസുകള്‍ പുനഃരാരംഭിക്കാനാണ് നീക്കം. ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അതോറിറ്റികൾ തമ്മിൽ മാസങ്ങളോളം നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. ശൈത്യകാല ഷെഡ്യൂളിന് അനുസൃതമായാകും സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നത്.

“ചർച്ചകളെത്തുടർന്ന് ശൈത്യകാല ഷെഡ്യൂൾ അനുസരിച്ച്, 2025 ഒക്ടോബർ അവസാനത്തോടെ ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാമെന്ന് ധാരണയായിട്ടുണ്ട്‌. സിവിൽ ഏവിയേഷൻ അധികൃതരുടെ ഈ കരാർ ഇന്ത്യയും ചൈനയും തമ്മിലുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ സുഗമമാക്കും.ഉഭയകക്ഷി ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിന് ഇത് സംഭാവന നല്‍കുകയും ചെയ്യും”-വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

നേരിട്ടുള്ള വിമാന സർവീസുകൾ ഒക്ടോബർ 26 മുതൽ പുനഃരാരംഭിക്കുമെന്ന് എയർലൈൻ ഇൻഡിഗോ പ്രഖ്യാപിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെയായിരുന്നു ഇന്‍ഡിഗോയുടെ പ്രഖ്യാപനം.

Also Read: Puja Special Train: പൂജ അവധി കഴിഞ്ഞു, സ്പെഷ്യൽ ട്രെയിനുമായി ദക്ഷിണ റെയിൽവേ; ബുക്കിങ് ആരംഭിച്ചു

ഏഴ് വർഷത്തിനിടെ ആദ്യമായി ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്റെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മാസം മുമ്പ് ചൈന സന്ദർശിച്ചു. ച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് നീങ്ങുന്നുവെന്ന സൂചന നല്‍കുന്നതായിരുന്നു ഈ സന്ദര്‍ശനം. ഇതിന് പിന്നാലെയാണ് വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും ഒരുങ്ങുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്