India-Pakistan Conflicts: പാകിസ്താന്‍ ഒരു തെമ്മാടി രാഷ്ട്രം, ആഗോള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; യുഎന്നില്‍ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ

India Says Against Pakistan In UN: ഭീകരസംഘടനകളെ പാകിസ്താന് പിന്തുണയ്‌ക്കേണ്ടി വരുന്നുണ്ടെന്ന പ്രതിരോധമന്ത്രി ഖാജാ ആസിഫിന്റെ കുറ്റസമ്മതത്തില്‍ അത്ഭുതമില്ലെന്നും യോജ്‌ന പറഞ്ഞു. പാകിസ്താന്റെ ചരിത്രത്തെ കുറിച്ച് പ്രതിരോധമന്ത്രി ഖാജാ ആസിഫ് ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞ് ഈ ലോകം മുഴുവന്‍ കണ്ടു. ആ ഏറ്റുപറച്ചില്‍ ആരെയും അത്ഭുതപ്പെടുത്തുന്നില്ലെന്നും അവര്‍ പറയുന്നു.

India-Pakistan Conflicts: പാകിസ്താന്‍ ഒരു തെമ്മാടി രാഷ്ട്രം, ആഗോള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; യുഎന്നില്‍ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ

യോജ്‌ന പട്ടേല്‍

Published: 

29 Apr 2025 12:03 PM

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയില്‍ പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. പാകിസ്താന്‍ ഒരു തെമ്മാടി രാഷ്ട്രമാണെന്ന് യുഎന്നില്‍ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധിയായ യോജ്‌ന പട്ടേല്‍ പറഞ്ഞു. പാകിസ്താന്‍ ഭീകരവാദ സംഘങ്ങള്‍ക്ക് പണം നല്‍കുകയും പിന്തുണ നല്‍കുകയും ചെയ്യുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിന് ഇരകളായിട്ടുള്ളവര്‍ക്ക് സുരക്ഷിതത്വം ഒരുക്കാന്‍ ലക്ഷ്യമിട്ടുള്ള വിക്ടിംസ് ഓഫ് ടെററിസം അസോസിയോഷന്‍ നെറ്റ്വര്‍ക്കിന്റെ രൂപീകരണവേളയിലാണ് യോജ്‌ന പട്ടേലിന്റെ വിമര്‍ശനം.

ഭീകരസംഘടനകളെ പാകിസ്താന് പിന്തുണയ്‌ക്കേണ്ടി വരുന്നുണ്ടെന്ന പ്രതിരോധമന്ത്രി ഖാജാ ആസിഫിന്റെ കുറ്റസമ്മതത്തില്‍ അത്ഭുതമില്ലെന്നും യോജ്‌ന പറഞ്ഞു. പാകിസ്താന്റെ ചരിത്രത്തെ കുറിച്ച് പ്രതിരോധമന്ത്രി ഖാജാ ആസിഫ് ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞ് ഈ ലോകം മുഴുവന്‍ കണ്ടു. ആ ഏറ്റുപറച്ചില്‍ ആരെയും അത്ഭുതപ്പെടുത്തുന്നില്ലെന്നും അവര്‍ പറയുന്നു.

ലോകത്ത് ഭീകരവാദത്തിന് ഇന്ധനം പകരുന്ന തെമ്മാടി രാഷ്ട്രമാണ് പാകിസ്താന്‍. ഇക്കാര്യമാണ് ആ തുറന്നുപറച്ചിലിലൂടെ തുറന്നുകാണിക്കുന്നത്. തങ്ങളല്ല പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന പാകിസ്താന്റെ വാദം കള്ളമാണെന്നും ഇത്തരമൊരു വേദിയില്‍ വെച്ച് എങ്ങനെ കള്ളം പറയാനാകുമെന്നും അവര്‍ ചോദിച്ചു.

അതേസമയം, ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ ഈ വൃത്തിക്കെട്ട ജോലി ചെയ്ത് വരികയാണെന്നായിരുന്നു ആസിഫ് ഖാജയുടെ വെളിപ്പെടുത്തല്‍. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

Also Read: India-Pakistan conflict: പോകാന്‍ പറഞ്ഞാല്‍ പൊക്കോണം, ഇല്ലെങ്കില്‍…? ഇന്ത്യ വിടാത്ത പാകിസ്ഥാനികളെ കാത്തിരിക്കുന്നത്‌

2008ലെ മുംബൈ ഭീകരാക്രണത്തിന് ശേഷം സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ട ഭീകരാക്രമണാണ് പഹല്‍ഗാമില്‍ നടന്നത്. പതിറ്റാണ്ടുകളായി അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് ഇരയാകുകയാണ് ഇന്ത്യ. അതിലുണ്ടാകുന്ന ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ സാധിക്കുമെന്നും യോജ്‌ന പട്ടേല്‍ പറഞ്ഞു.

Related Stories
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം