“ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയം തീരുമാനിക്കേണ്ട!” വിദേശ വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് കമൽഹാസൻ

Kamal Haasan speaks out on India's satellite internet policy: വിദേശ സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനികൾക്ക് ഇന്ത്യയിൽ ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി നടനും രാജ്യസഭാ എംപിയുമായ കമൽഹാസൻ. ഇന്ത്യയുടെ നിയമങ്ങളും നയങ്ങളും തീരുമാനിക്കേണ്ടത് ഇവിടുത്തെ ജനങ്ങളാണെന്നും, വിദേശത്തുള്ള കോടീശ്വരന്മാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയം തീരുമാനിക്കേണ്ട! വിദേശ വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് കമൽഹാസൻ

Kamal Haasan

Updated On: 

10 Oct 2026 | 09:02 AM

ന്യൂഡല്‍ഹി: സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ സാറ്റലൈറ്റ് നയത്തെ വിമര്‍ശിച്ച എലോണ്‍ മസ്‌കിന്  ശക്തമായ ഭാഷയിൽ മറുപടി നൽകി നടനും രാജ്യസഭാ എംപിയുമായ കമൽഹാസൻ. ഇന്ത്യയുടെ നിയമങ്ങളും നയങ്ങളും തീരുമാനിക്കേണ്ടത് ഇവിടുത്തെ ജനങ്ങളാണെന്നും, വിദേശത്തുള്ള കോടീശ്വരന്മാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ആരുടെയും കോളനിയല്ലെന്ന് കമല്‍ഹാസന്‍ തുറന്നടിച്ചു. വിദേശ കമ്പനികളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാൽ തങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഇന്ത്യൻ ജനതയായിരിക്കും. അല്ലാതെ വിദേശ കോടീശ്വരന്മാരല്ലെന്നും വ്യക്തമാക്കി.

ഇന്ത്യൻ കമ്പനിയായാലും വിദേശ കമ്പനിയായാലും, ഒരു കോടീശ്വരനും ഒരു രാജ്യത്തിന്റെ നയങ്ങൾ തിരുത്താൻ അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലടക്കം കുറഞ്ഞ ചെലവിൽ മികച്ച ഇന്റർനെറ്റ് എത്തിക്കുന്ന ഏത് കമ്പനിയെയും ഇന്ത്യ സ്വാഗതം ചെയ്യണം. സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്തത്ര ഉയർന്ന തുക ഈടാക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ടെലികോം ശൃംഖല വെറും കച്ചവടമല്ല, അത് രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്. അതിൽ വിട്ടുവീഴ്ച പാടില്ല. സ്വന്തം സുരക്ഷ നോക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, കോളനിയല്ല. ഞങ്ങൾ ലോകത്തെ സ്വാഗതം ചെയ്യുന്നു, എന്നാൽ ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഇന്ത്യയിലെ ജനങ്ങളാണ് – പാശ്ചാത്യ താൽപ്പര്യങ്ങളോ അവരുടെ ഇരട്ടത്താപ്പുകളോ ഏതെങ്കിലും ശതകോടീശ്വരന്മാരോ അല്ല; അത് ഇന്ത്യക്കാരനായാലും അമേരിക്കക്കാരനായാലും ശരി. ഒരു ശതകോടീശ്വരനും ഒരു രാജ്യത്തിൻ്റെ നയം നിശ്ചയിക്കാൻ അവകാശമില്ല – അത് ഇന്ത്യൻ ആയാലും അമേരിക്കൻ ആയാലും”-കമല്‍ഹാസന്‍ എക്‌സില്‍ കുറിച്ചു.

കമല്‍ ഹാസന്റെ ട്വീറ്റ്‌

എല്ലാം സുതാര്യം

ഇന്ത്യയുടെ ഉപഗ്രഹ വാർത്താവിനിമയ (സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ) നയം സുതാര്യമാണെന്ന് നേരത്തെ കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിരുന്നു. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ നയം വിവേചനപരമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണങ്ങൾ കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം തള്ളി.

Also Read: ഉപഗ്രഹ വാർത്താവിനിമയ നയം നിഷ്പക്ഷവും സുതാര്യവും: വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ

ഉപഗ്രഹ വാർത്താവിനിമയ സേവനങ്ങൾക്കായുള്ള നിയന്ത്രണ ചട്ടക്കൂട് നീതിയുക്തവും വിവേചനരഹിതവുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. തികച്ചും നിഷ്പക്ഷവും വിവേചനരഹിതവുമായ അനുമതി ചട്ടക്കൂടാണ് കേന്ദ്രം നടപ്പിലാക്കിയതെന്നും മന്ത്രാലയം വിശദീകരിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് തെളിയിക്കാൻ ഓരോ ലൈസൻസി ഉടമയും ബാധ്യസ്ഥരാണെന്ന് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

English Summary

Kamal Haasan criticized Elon Musk for questioning India’s telecom licensing regulations. He asserted that India is a thriving democracy where national policy must be determined by its own citizens.

Loading...
Unable to load recommendations.
Follow Us
കോഴിമുട്ടയാണോ താറാവ് മുട്ടയാണോ കൂടുതൽ ഗുണകരം
കുരുമുളകും മ‍ഞ്ഞളും ഒരുമിച്ച് കഴിച്ചാൽ പിന്നെ പനി വരില്ല
വില ഒരു ലക്ഷത്തിൽ താഴെ, 70 KM മൈലേജും - ഹീറോ പാഷൻ പ്ലസ്
ബ്രോ... ഇതാണ് ലാവ BBD ഡീൽ! 11999 രൂപയ്ക്ക് 5G ഫോൺ
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ