Ebola Virus: സ്വയം ഒറ്റപ്പെടാന്‍ ശ്രമിക്കുക; എബോള വൈറസ് ഭീതിയില്‍ പൗന്മാര്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം
India Steps Up Ebola Surveillance, Issues New Guidance for Travellers: എബോള വൈറസ് ബാധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുള്ളവരും ചില പ്രത്യേക ലക്ഷണങ്ങള്‍ കാണിക്കുന്നവരുമായ ആളുകളെ ഐസൊലേറ്റ് ചെയ്ത് നിരീക്ഷിക്കുകയാണ് രാജ്യം. രോഗലക്ഷണങ്ങളോടെ ആരെങ്കിലും രാജ്യത്തേക്ക് എത്തിയാല്‍ പ്രാദേശിക ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി: എബോള വൈറസ് ഭീതിയില്‍ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. എബോള വൈറസ് ബാധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരോ അല്ലെങ്കിില്‍ അതുവഴി കടന്നുപോയവരോ ആയ ആളുകള്‍ സ്വയം ഒറ്റപ്പെടാന്‍ ശ്രമിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നത്. രാജ്യത്ത് നിലവില്‍ സ്ഥിരീകരിച്ച എബോള വൈറസ് കേസുകളൊന്നും തന്നെ ഇല്ലെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
എബോള വൈറസ് ബാധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുള്ളവരും ചില പ്രത്യേക ലക്ഷണങ്ങള്‍ കാണിക്കുന്നവരുമായ ആളുകളെ ഐസൊലേറ്റ് ചെയ്ത് നിരീക്ഷിക്കുകയാണ് രാജ്യം. രോഗലക്ഷണങ്ങളോടെ ആരെങ്കിലും രാജ്യത്തേക്ക് എത്തിയാല്‍ പ്രാദേശിക ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ എബോള ബാധ്യത രാജ്യത്ത് നിന്ന് വന്നവരോ അല്ലെങ്കില്‍ അതുവഴി യാത്ര ചെയ്തവരോ ആണ് നിങ്ങളെങ്കില്‍ സ്വയം ഒറ്റപ്പെടല്‍ നടപടികള്‍ സ്വീകരിക്കുകയും ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുകയും വേണം. പനി, തലവേദന, പേശി വേദന, ഛര്‍ദി, വയറിളക്കം അല്ലെങ്കില്‍ രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നവര്‍ക്കാണ് നിര്‍ദേശം.
സഹായത്തിനായി 1075 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. രോഗം നേരത്തെ കണ്ടെത്തുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും ജീവന്‍ രക്ഷിക്കാനും രോഗം പടരുന്നത് തടയാനും സഹായിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയില്‍ എബോള വൈറസുണ്ടോ?
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളിലാണ് നിലവില്‍ എബോള വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ദേശം നല്‍കിയിരുന്നു.
വൈറസ് ബാധ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഭീതി സൃഷ്ടിക്കുന്നുണ്ട്. വൈറസ് ബാധ ഉണ്ടെന്ന് സംശയിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീയെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു.
അന്താരാഷ്ട്ര ആശങ്ക
ലോകാരോഗ്യ സംഘടന എബോള വൈറസ് ബാധയെ അന്താരാഷ്ട്ര ശ്രദ്ധ ആവശ്യമായ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി ഏകദേശം 200 പേരോളമാണ് രോഗം ബാധിച്ച് മരിച്ചത്. 1,077 ഓളം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും ഇതുവരെ പാന്‍ഡെമിക് അടിയന്തരാവസ്ഥയ്ക്കുള്ള സാഹചര്യമില്ലെന്ന് പറഞ്ഞ ലോകാരോഗ്യ സംഘടന എന്നാല്‍ കോംഗോയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ ഉയര്‍ന്ന അപകട സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.
എബോള വൈറസ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന വിമാനത്താവളം വീണ്ടും കോംഗോ തുറന്നിരിക്കുകയാണ്. രോഗം പിടിപെടാന്‍ ഇനി വലിയ സാധ്യതയില്ലെന്ന ആരോഗ്യ വിദഗ്ധരുടെ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണിത്. എന്നാല്‍ പരിശോധനകളും മറ്റും പുരോഗമിക്കുന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
English Summary
India has issued a fresh Ebola advisory, asking travellers who have visited or transited through affected countries to follow isolation and monitoring guidelines as a precaution against the spread of the virus.