ന്യൂസിലൻഡിൽ പോകാൻ ബാഗ് ഒരുക്കിക്കോ! ഇന്ത്യക്കാർക്ക് വർഷം 5000 ജോബ് വിസ, പുതിയ കരാർ വരുന്നു

India-New Zealand FTA to come into effect from October 20: ഇന്ത്യ- ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ (ഫ്രീ ട്രേഡ് എഗ്രിമെന്റ്-FTA) യാഥാർഥ്യമാകാൻ പോകുന്നു. ഒക്ടോബർ 20-ാം തീയതി മുതൽ എഫ്ടിഎ നിലവിൽ വരുമെന്ന് വാണിജ്യ- വ്യവസായ വകുപ്പുമന്ത്രി പീയുഷ് ഗോയൽ അ‌റിയിച്ചു. തന്റെ ട്വിറ്റർ അ‌ക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങൾക്കും വിജയം. വിജയദശമി ദിനമായ 2026 ഒക്ടോബർ 20-ന് ഇന്ത്യ-ന്യൂസീലൻഡ് എഫ്ടിഎ നിലവിൽ വരുന്നു, എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ന്യൂസിലൻഡിൽ പോകാൻ ബാഗ് ഒരുക്കിക്കോ! ഇന്ത്യക്കാർക്ക് വർഷം 5000 ജോബ് വിസ, പുതിയ കരാർ വരുന്നു

India New Zealand Fta To Come Into Effect From October 20

Published: 

21 Sep 2026 | 07:40 PM

ന്യൂഡൽഹി: ന്യൂസിലൻഡിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷയേകി ഇന്ത്യ- ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ (ഫ്രീ ട്രേഡ് എഗ്രിമെന്റ്-FTA) യാഥാർഥ്യമാകാൻ പോകുന്നു. ഒക്ടോബർ 20-ാം തീയതി മുതൽ എഫ്ടിഎ നിലവിൽ വരുമെന്ന് വാണിജ്യ- വ്യവസായ വകുപ്പുമന്ത്രി പീയുഷ് ഗോയൽ അ‌റിയിച്ചു. തന്റെ ട്വിറ്റർ അ‌ക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങൾക്കും വിജയം. വിജയദശമി ദിനമായ 2026 ഒക്ടോബർ 20-ന് ഇന്ത്യ-ന്യൂസീലൻഡ് എഫ്ടിഎ നിലവിൽ വരുന്നു, എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. അഞ്ചുകൊല്ലംകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അഞ്ഞൂറുകോടി യുഎസ് ഡോളറിലെത്തിക്കാനുള്ള സമഗ്ര സാമ്പത്തിക ചട്ടക്കൂടാണ് കരാർ മുന്നോട്ടുവെക്കുന്നത്.

ഈ കരാർ ഇന്ത്യയിൽ നിന്ന് ന്യൂസിലൻഡിലേക്ക് ജോലിക്കായി പോകാൻ തയാറെടുക്കുന്ന പ്രൊഫഷണലുകൾക്ക് സഹായമാകും എന്ന് കരുതപ്പെടുന്നു. എഫ്ടിഎ പ്രകാരം വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് പ്രതിവർഷം അയ്യായിരം താത്കാലിക തൊഴിൽ വിസ ന്യൂസീലൻഡ് അനുവദിക്കും. ന്യൂസീലൻഡിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രത്യേകിച്ച് STEM മേഖലയിലുള്ളവർക്ക് പഠനശേഷമുള്ള വർക്ക് വിസ കാലാവധി 3-4 വർഷമായി നീട്ടിനൽകും.

Also Read: K-TET September 2026: കെ-ടെറ്റ് സെപ്തംബർ വിജ്ഞാപനം പുറത്ത്; രജിസ്‌ട്രേഷൻ 23 മുതൽ

ഈ കരാർ പ്രകാരം, 15 വർഷത്തിനകം ഇന്ത്യയിലേക്ക് 2000 കോടി ഡോളറിന്റെ നിക്ഷേപം കൊണ്ടുവരാൻ ന്യൂസീലൻഡ് പ്രതിജ്ഞാബദ്ധമാണ്. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ഉഭയകക്ഷി വ്യാപാരത്തിന്റെ മൂല്യം 240 കോടി ഡോളറിൽനിന്ന് അഞ്ചുകൊല്ലംകൊണ്ട് അഞ്ഞൂറുകോടി ഡോളറായി ഉയർത്താനുള്ള ചട്ടക്കൂട്ട് ഈ കരാർ മുന്നോട്ട് വയ്ക്കുന്നു.

കഴിഞ്ഞ ഏപ്രിൽ 27-നാണ് ഇരുരാജ്യങ്ങളും തമ്മിൽ ഈ സുപ്രധാന കരാറിൽ ഒപ്പുവെച്ചത്. കരാർ നടപ്പിലാകുന്നതോടെ ഇന്ത്യയിൽ നിന്നുള്ള 100% ഉൽപ്പന്നങ്ങൾക്കും ന്യൂസിലൻഡിലേക്ക് നികുതിയില്ലാതെ കയറ്റുമതി ചെയ്യാനാകും. ഇന്ത്യൻ കർഷകരെയും തദ്ദേശീയ വ്യവസായങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി വെണ്ണ, പാൽക്കട്ടി, ഉള്ളി, ചില പ്രത്യേക ലോഹങ്ങൾ തുടങ്ങിയവയെ നികുതിയിളവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിലവിൽ 10 ശതമാനം വരെ ഇറക്കുമതി തീരുവ നേരിടുന്ന സെറാമിക്സ്, പരവതാനികൾ, ഓട്ടോമൊബൈൽസ്, ഓട്ടോ പാർട്സ് തുടങ്ങിയ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഇനി തടസ്സമില്ലാതെ ന്യൂസിലൻഡ് വിപണിയിൽ പ്രവേശിക്കാം എന്നതാണ് കരാറിന്റെ ഒരു നേട്ടം. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സമയത്ത് രണ്ട് രാജ്യങ്ങളിലെയും വ്യവസായങ്ങൾക്ക് ഈ കരാർ വലിയ ആശ്വാസവും നേട്ടവും നൽകുമെന്നാണ് ന്യൂസിലൻഡ് അ‌ധികൃതർ വ്യക്തമാക്കുന്നത്.

English Summary

The India-New Zealand Free Trade Agreement (FTA) is set to become a reality. Union Minister of Commerce and Industry Piyush Goyal announced that the FTA will come into effect on October 20. He shared this information via his Twitter account, describing it as a win-win for both nations. His tweet stated that the India-New Zealand FTA would come into force on October 20, 2026—coinciding with the day of Vijayadashami.

Loading...
Unable to load recommendations.
Follow Us
പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ടാപ്പിലെ അഴുക്ക് മാറ്റാൻ നാരങ്ങ മതി! ഈ ട്രിക്ക് പരീക്ഷിച്ചോളൂ
വൈറ്റമിന്‍ സി കിട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു