AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Naxalism: 50 വർഷത്തെ പോരാട്ടം, ഇന്ത്യയിൽ നക്സലിസം അവസാനിച്ചു, കേന്ദ്രത്തിന്റെ ചരിത്ര പ്രഖ്യാപനം!

India Declares End of Naxalism: 2014 മുതൽ, സർക്കാർ കൃത്യമായ ആസൂത്രണത്തിലൂടെയും ജനകീയ വികസനത്തിലൂടെയുമാണ് ഇത് സാധ്യമാക്കിയത്. നക്സൽ കേന്ദ്രങ്ങളിൽ വൻതോതിലുള്ള തിരച്ചിലുകളും ഏറ്റുമുട്ടലുകളും നടത്തി അവരുടെ ശക്തികേന്ദ്രങ്ങളെ തകർത്തു. അക്രമം ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ താൽപര്യമുള്ളവർക്ക് വേണ്ടി ആകർഷകമായ പുനരധിവാസ പാക്കേജുകൾ നടപ്പിലാക്കി.

Naxalism: 50 വർഷത്തെ പോരാട്ടം, ഇന്ത്യയിൽ നക്സലിസം അവസാനിച്ചു, കേന്ദ്രത്തിന്റെ ചരിത്ര പ്രഖ്യാപനം!
Amit Shah Image Credit source: PTI
Nithya Vinu
Nithya Vinu | Edited By: Arun Nair | Updated On: 21 Apr 2026 | 01:40 PM

ന്യൂഡൽഹി: ഇന്ത്യയിൽ ഏകദേശം 50 വർഷത്തിലേറെ നീണ്ടുനിന്ന നക്സലിസം പൂർണമായും അവസാനിച്ചതായി കേന്ദ്രസർക്കാർ. ഒരുകാലത്ത് പത്തിലധികം സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടന്നിരുന്ന റെഡ് കോറിഡോർ മേഖലകൾ നിലവിൽ വികസനത്തിന്റെ പാതയിലാണ്. സുരക്ഷാ നടപടികളും വികസന പദ്ധതികളും ഈ മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും ആഭ്യന്തമന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞു.

1967-ൽ പശ്ചിമ ബം​ഗാളിലെ നക്സൽബാരിയിൽ ഒരു കർഷക പ്രക്ഷോഭമായി ആരംഭിച്ച നക്സൽ പ്രസ്ഥാനം തുടച്ച് നീക്കിയത് ഒറ്റരാത്രി കൊണ്ട് സംഭവിച്ചതല്ല. 2014 മുതൽ, സർക്കാർ കൃത്യമായ ആസൂത്രണത്തിലൂടെയും ജനകീയ വികസനത്തിലൂടെയുമാണ് ഇത് സാധ്യമാക്കിയത്. നക്സൽ കേന്ദ്രങ്ങളിൽ വൻതോതിലുള്ള തിരച്ചിലുകളും ഏറ്റുമുട്ടലുകളും നടത്തി അവരുടെ ശക്തികേന്ദ്രങ്ങളെ തകർത്തു.

ALSO READ: പുതിയ വന്ദേ ഭാരതിന് തുടക്കം; യാത്ര ഇവര്‍ക്ക് മാത്രം, എല്ലാവര്‍ക്കുമില്ല

അക്രമം ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ താൽപര്യമുള്ളവർക്ക് വേണ്ടി ആകർഷകമായ പുനരധിവാസ പാക്കേജുകൾ നടപ്പിലാക്കി. ന​ഗരങ്ങളെ ​ഗ്രാമങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകൾ നിർമിച്ചു. ആശുപത്രികളും സ്കൂളുകളും സ്ഥാപിച്ചു. ബാങ്ക് അക്കൗണ്ടുകളും മൊബൈൽ ടവറുകളും ലഭ്യമാക്കി.

മാവോയിസ്റ്റുകളുടെ പുനരുദ്ധവാസവുമായി ബന്ധപ്പെട്ട നടപടികൾ പുരോ​ഗമിക്കുകയാണ്. ദാരിദ്രം കൊണ്ടല്ല നക്സലിസം ഉണ്ടായത്. എന്നാൽ നക്സലിസം കാരണമാണ് രാജ്യം ദരിദ്രമായത്. എൻഡിഎ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം മാവോയിസ്റ്റ് ആക്രമണങ്ങൾ കുറഞ്ഞു. 2025ൽ 11 ജില്ലകളിൽ മാത്രമേ നക്സലിസം റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. 53 ശതമാനമായി അക്രമങ്ങളും 70 ശതമാനത്തോളം മരണവും കുറഞ്ഞെന്നും അമിത് ഷാ പറഞ്ഞു. മിക്കവറും നക്സൽ ബാധിത ഇന്ത്യൻ സംസ്ഥാനങ്ങളിലും ശക്തമായ നപടിയാണ് കേന്ദ്ര സർക്കാരിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. ഇതിനായി അതാത് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പിനും സേനകൾക്കും പ്രത്യേകം ഫണ്ടും, കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്നുണ്ട്.

Follow Us