Chandigarh Air Raid Siren: ചണ്ഡീഗഡിലും സൈറണുകളുടെ മുഴക്കം; പാക് ആക്രമണത്തിന് സാധ്യതയെന്ന് വ്യോമസേന മുന്നറിയിപ്പ്

Chance Of Attack By Pakistan In Chandigarh: നിർദ്ദേശത്തിന് പിന്നാലെ സുരക്ഷാ മുന്നൊരുക്കത്തിൻ്റെ ഭാ​ഗമായി പ്രദേശത്ത് സൈറണുകൾ മുഴങ്ങി. പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും വീടിനുള്ളിൽ തന്നെ തുടരാനും ജനലരികിൽ നിന്നും ബാൽക്കണികളിൽ നിന്നും മാറി നിൽക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം പുറപ്പെടുവിച്ചു.

Chandigarh Air Raid Siren: ചണ്ഡീഗഡിലും സൈറണുകളുടെ മുഴക്കം; പാക് ആക്രമണത്തിന് സാധ്യതയെന്ന് വ്യോമസേന മുന്നറിയിപ്പ്

Shaheed Bhagat Singh International Airport

Updated On: 

09 May 2025 10:43 AM

ന്യൂഡൽഹി: ഇന്ത്യ പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചണ്ഡീഗഡിന് ഇന്ത്യൻ വ്യോമസേനയുടെ മുന്നറിയിപ്പ്. മേഖലയിലേക്ക് പാകിസ്ഥാൻ്റെ ഭാ​ഗത്ത് നിന്ന് വ്യോമാക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. നിർദ്ദേശത്തിന് പിന്നാലെ സുരക്ഷാ മുന്നൊരുക്കത്തിൻ്റെ ഭാ​ഗമായി പ്രദേശത്ത് സൈറണുകൾ മുഴങ്ങി. പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും വീടിനുള്ളിൽ തന്നെ തുടരാനും ജനലരികിൽ നിന്നും ബാൽക്കണികളിൽ നിന്നും മാറി നിൽക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം പുറപ്പെടുവിച്ചു.

ചണ്ഡീഗഡിൽ ജാ​ഗ്രത പുറപ്പെടുവിച്ചതോടെ, പഞ്ചാബിലെ മൊഹാലി ഭരണകൂടവും അതിർത്തി മേഖലകളിലെ താമസക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശിച്ചു.

“ചണ്ഡീഗഢിലെ ചില പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തി മേഖലകളിലെ മൊഹാലി നിവാസികൾ വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശിക്കുന്നു,” മൊഹാലി ഭരണകൂടം പറഞ്ഞു.

അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും പാകിസ്ഥാൻ സംഘർഷം രൂക്ഷമായി തുടരുകയാണ്. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളിൽ ഒന്നിലധികം ഡ്രോണുകളും മിസൈലുകളുമാണ് ഇന്ത്യൻ സൈന്യം തകർത്തത്. ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം 50 ലധികം ഡ്രോണുകൾ തകർത്തതായാണ് കണക്കുകൾ.

ഇന്നലെ രാത്രി പാകിസ്ഥാൻ്റെ ഭാ​ഗത്ത് നിന്ന് യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം അഴിച്ചുവിട്ടത്. എന്നാൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ഇസ്ലാമാബാദ്, ലാഹോർ, സിയാൽകോട്ട് എന്നിവിടങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി. പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചുകൊണ്ട് നിയന്ത്രണരേഖയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് ഷെല്ലാക്രമണം നടത്തുകയായിരുന്നു.

പാകിസ്ഥാൻ്റെ മൂന്ന് യുദ്ധവിമാനങ്ങളാണ് ഇന്ത്യ തകർത്തത്. കൂടാതെ രണ്ട് പാക് പൈലറ്റുമാർ ഇന്ത്യൻ സൈന്യത്തിൻ്റെ പിടിയിലാകുകയും ചെയ്തു.

Updating…

 

 

Related Stories
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം