Indian Monsoon Update: കാലാവസ്ഥ വളരെ മോശം! ഓഗസ്റ്റ് 5 വരെ 12 ഇടങ്ങളില്‍ റെഡ് അലര്‍ട്ട്, മുന്നറിയിപ്പ് നല്‍കി കേന്ദ്രം

Heavy Rain Alert: IMD Issues Red Alert in 12 States Until August 5: ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, ഗുജറാത്ത്, അസം, കേരളം, തെലങ്കാന എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് അതിശക്തമായ മഴ തുടരുന്നത്. മലയോരം മേഖലകളില്‍ കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Indian Monsoon Update: കാലാവസ്ഥ വളരെ മോശം! ഓഗസ്റ്റ് 5 വരെ 12 ഇടങ്ങളില്‍ റെഡ് അലര്‍ട്ട്, മുന്നറിയിപ്പ് നല്‍കി കേന്ദ്രം

ഇന്ത്യന്‍ കാലാവസ്ഥ

Published: 

03 Aug 2026 | 08:10 AM

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. തെക്ക് മുതല്‍ വടക്ക് വരെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കനത്ത മഴയെ തുടര്‍ന്ന് ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. പ്രകൃതിക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, ഗുജറാത്ത്, അസം, കേരളം, തെലങ്കാന എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് അതിശക്തമായ മഴ തുടരുന്നത്. മലയോരം മേഖലകളില്‍ കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

12 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി-എന്‍സിആര്‍, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഗുജറാത്ത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്തിലും അസമിലും റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കാരണം കാലവര്‍ഷം സജീവമാണെന്ന് വകുപ്പ് പറയുന്നു. ഇത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ രൂക്ഷമാകുന്നതിന് കാരണമാകും.

ഓഗസ്റ്റ് 5 വരെയുള്ള കാലാവസ്ഥ

ഓഗസ്റ്റ് രണ്ട് മുതല്‍ അഞ്ച് വരെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഓഗസ്റ്റ് അഞ്ച് വരെ ലഭിക്കുന്ന മഴയുടെ അളവില്‍ വര്‍ധന് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഇതേതുടര്‍ന്ന് ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് രണ്ടിനും അഞ്ചിനും ഇടയില്‍ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കനത്ത മഴ ലഭിച്ചേക്കും. ഈ ദിവസങ്ങളില്‍ കേരളത്തിനും തെലങ്കാനയിലും കനത്ത മഴ തന്നെയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ഇവിടങ്ങളില്‍ കൊടുങ്കാറ്റിനും സാധ്യത

ഉത്തര്‍പ്രദേശില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മീററ്റ്, ആഗ്രഹ, മഥുര, കാണ്‍പൂര്‍, ബല്‍റാംപൂര്‍, സിദ്ധാര്‍ത്ഥനഗര്‍, മഹാരാജ്ഗഞ്ച്, ഗോരഖ്പൂര്‍, അംസഗഡ്, ഡിയോറിയ, സോന്‍ഭദ്ര, ചന്ദൗലി, മൗ, വാരണാസി, പ്രയാഗ്രാജ്, അയോധ്യ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

Also Read: Kerala Weather Update: സംസ്ഥാനത്ത് മഴ ഇന്നും തുടരും, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; അലർട്ടുകൾ ഇങ്ങനെ

ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ബീഹാറില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഗയ, ജെഹാനാബാദ്, പട്‌ന, സരണ്‍, സിവാന്‍, ബക്‌സര്‍, വൈശാലി, സമസ്തിപൂര്‍, ദര്‍ഭംഗ, മധുബനി, പൂര്‍ണിയ, കിഷന്‍ഗഞ്ച്, അരാരിയ, ബെഗുസാരായി, ഭഗല്‍പൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയുണ്ടായേക്കാം.

കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

English Summary

Heavy rain continues across several parts of India, with the IMD issuing a red alert in 12 states until August 5. The weather department has also warned of strong winds in affected areas. Residents are advised to closely monitor the latest IMD weather updates.

Follow Us
Related Stories
Bengaluru Vande Bharat Sleeper: ബെംഗളൂരു-വിശാഖപട്ടണം റൂട്ടിലേക്ക് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍; റെയില്‍വേ പറയുന്നു…
ലഹരിമുക്ത ഭാരതത്തിനായി കൈകോർത്ത് യുവത്വം: ഡൽഹി അക്ഷർധാമിൽ ‘നഷാ-മുക്ത് യുവ ഫോർ വികസിത് ഭാരത്’ സമ്മേളനം നടന്നു
ഒരു കോടിയിലധികം യുവാക്കൾ പങ്കെടുത്തു; ‘നശാ മുക്ത് യുവ’ ക്യാമ്പയിന് തുടക്കം
ലഹരിമുക്ത യുവതയ്ക്കായി പ്രധാന ക്യാമ്പയിൻ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Chennai Metro: കോയമ്പത്തൂരിനും മധുരയ്ക്കും മെട്രോ കിട്ടില്ല; പദ്ധതി നടപ്പാക്കില്ലെന്ന് അറിയിച്ച് കേന്ദ്രം, എന്തുകൊണ്ട്?
Heavy Rain : മഴയിൽ മുങ്ങി സംസ്ഥാനങ്ങൾ; ആസാമിൽ മരണസംഖ്യ ഉയരുന്നു, കേരളത്തിലും ​ഗുജറാത്തിലും ഒഡീഷയിലും സ്ഥിതി രൂക്ഷം
ഐസ് ക്യൂബ് മതി, മുട്ട പുഴുങ്ങുമ്പോൾ ഇനി തോട് പൊട്ടില്ല
വെള്ളത്തിലൂടെ വണ്ടിയോടിക്കാൻ ചില ടിപ്സ്
സദ്യ കഴിച്ച ശേഷം ഇല എങ്ങോട്ടേക്ക് മടക്കണം?
മൈഗ്രേന്‍ വേദന കൂട്ടുന്ന തെറ്റായ അഞ്ച് ശീലങ്ങള്‍
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി