Man Holds 1,638 Credit Cards: ഒന്നോ രണ്ടോ അല്ല…! കൈയിലുള്ളത് 1,638 ക്രെഡിറ്റ് കാർഡുകൾ! ഒപ്പം ഗിന്നസ് റെക്കോർഡും

ഈ കാര്‍ഡുകളില്‍ നിന്നുള്ള റിവാര്‍ഡ് പോയിന്റുകള്‍, കാഷ്ബാക്കുകള്‍, യാത്രാ ആനുകൂല്യങ്ങള്‍, ഹോട്ടല്‍ ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്താറുണ്ട്.

Man Holds 1,638 Credit Cards: ഒന്നോ രണ്ടോ അല്ല...! കൈയിലുള്ളത് 1,638 ക്രെഡിറ്റ് കാർഡുകൾ! ഒപ്പം ഗിന്നസ് റെക്കോർഡും

Man Holds 1,638 Credit Cards

Updated On: 

16 Oct 2025 | 05:02 PM

ഇന്ന് മിക്കവരും ക്രെഡിറ്റ് കാര്‍ഡുകൾ ഉപയോ​ഗിക്കുന്നവരാണ്. ഷോപ്പിങ്ങിനും ബില്ലുകള്‍ അടക്കുന്നതിനുമാണ് കൂടുതൽപേരും ഇത് ഉപയോ​ഗിക്കാറുള്ളത്. എന്നാൽ പലരും ഇതിന്റെ തിരിച്ചടവ് കൈകാര്യം ചെയ്യുന്നതിൽ പ്രയാസമനുഭവപ്പെടുന്നു. അങ്ങനെയിരിക്കെയാണ് 1638 ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശമുള്ള ഒരു ഇന്ത്യക്കാരൻ ശ്രദ്ധേയമാകുന്നത്. മനീഷ് ധമേജ എന്ന യുവാവിന്റെ കൈയിലാണ് ഇത്രയും അധികം ക്രെഡിറ്റ് കാർഡുകൾ ഉള്ളത്.

ക്രെഡിറ്റ് കാര്‍ഡിന്റെ സ്ഥിരം ഉപയോഗം മാത്രമല്ല. ഇതിനു പുറമെ ഇതിൽ നിന്നുള്ള നേട്ടവും ആസ്വദിക്കുകയാണ് അദ്ദേഹം. ഇതോടെ ഏറ്റവും കൂടുതൽ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കിയെന്ന ഗിന്നസ് റെക്കോർഡും അദ്ദേഹത്തിനെ തേടിയെത്തി. 2011 ഏപ്രില്‍ 30 നാണ് മനേഷിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത്.

ഈ കാര്‍ഡുകളില്‍ നിന്നുള്ള റിവാര്‍ഡ് പോയിന്റുകള്‍, കാഷ്ബാക്കുകള്‍, യാത്രാ ആനുകൂല്യങ്ങള്‍, ഹോട്ടല്‍ ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്താറുണ്ട്. എടുത്ത് പറയേണ്ട മറ്റൊരു കാര്യം ഈ ക്രെഡിറ്റ് കാര്‍ഡുകളിലൊന്നും മനേഷിന് യാതൊരു കടബാധ്യതയുമില്ല.

Also Read:ടിക്കറ്റ് റദ്ദാക്കണ്ട; യാത്ര മാറ്റിവയ്ക്കാം! ഐആർസിടിസിയുടെ പുതിയ നയം ഉടൻ വരുമോ?

തനിക്ക് ക്രെഡിറ്റ് കാർഡുകൾ വളരെ ഇഷ്ടമാണെന്നും ഇത് ഇല്ലാതെ തന്റെ ജീവിതെ അപൂര്‍ണമാണെന്നാണ് മനീഷ് പറയുന്നത്. റിവാര്‍ഡ് പോയിന്റുകള്‍, എയര്‍മൈലുകള്‍, ക്യാഷ്ബാക്ക് എന്നിവ ഉപയോഗിച്ച് കോംപ്ലിമെന്ററി യാത്ര, റെയില്‍വേ ലോഞ്ച്, എയര്‍പോര്‍ട്ട് ലോഞ്ച്, ഭക്ഷണം, സ്പാ, ഹോട്ടല്‍ വൗച്ചറുകള്‍, കോംപ്ലിമെന്ററി ആഭ്യന്തര വിമാന ടിക്കറ്റുകള്‍, കോംപ്ലിമെന്ററി ഷോപ്പിംഗ് വൗച്ചറുകള്‍, കോംപ്ലിമെന്ററി മൂവി ടിക്കറ്റുകള്‍, കോംപ്ലിമെന്ററി ഗോള്‍ഫ് സെഷനുകള്‍, കോംപ്ലിമെന്ററി ഇന്ധനം എന്നിവ താൻ നേടുന്നുവെന്നും അദ്ദേഹം പറഞ്ഞു.നോട്ട് നിരോധന സമയത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ തനിക്ക് ഏറെ ഉപകരിച്ചു. ഈ സമയത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഡിജിറ്റലായി പണം ഉപയോ​ഗിച്ചുവെന്നാണ് മനീഷ് പറയുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
Cyclone Arnab: കരതൊടാൻ ‘അർണബ്’; വിശാഖപട്ടണത്തും ഒഡിഷയിലും കനത്ത മഴ, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; ഡെപ്യുട്ടി ബാങ്ക് മാനേജർക്ക് നഷ്ടമായത് 1.25 ലക്ഷം രൂപ
Driving Licence: കാഴ്ച പരിശോധന മാത്രം പോര, ​ഡ്രൈവിം​ഗ് ലൈസൻസിന് കൂടുതൽ ആരോ​ഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്