Indian Navy: ‘അതിർത്തി വിഭജിച്ചാലും മനുഷ്യരല്ലേ’; പാകിസ്താൻ മത്സ്യത്തൊഴിലാളികൾക്ക് വൈദ്യസഹായവുമായി ഇന്ത്യൻ നാവികസേന

Indian Navy Medical Assistance Pakistan Fisherman: പാകിസ്താൻ മത്സ്യത്തൊഴിലാളിയ്ക്ക് വൈദ്യസഹായം നൽകി ഇന്ത്യൻ നാവികസേന. ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളിയ്ക്കാണ് ഇന്ത്യൻ നാവിക സേന സഹായമെത്തിച്ചത്.

Indian Navy: അതിർത്തി വിഭജിച്ചാലും മനുഷ്യരല്ലേ; പാകിസ്താൻ മത്സ്യത്തൊഴിലാളികൾക്ക് വൈദ്യസഹായവുമായി ഇന്ത്യൻ നാവികസേന

ഇന്ത്യൻ നേവി

Updated On: 

06 Apr 2025 | 09:45 PM

പാകിസ്താൻ മത്സ്യത്തൊഴിലാളികൾക്ക് സഹായവുമായി ഇന്ത്യൻ നാവികസേന. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ത്രികണ്ഠ് കപ്പലിലെ സൈനികരാണ് പാകിസ്താൻ മത്സ്യത്തൊഴിലാളികൾക്ക് വൈദ്യസഹായം നൽകിയത്. ഒമാൻ തീരദേശത്ത് നിന്ന് 350 നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു സംഭവം.

മധ്യ അറബിക്കടലിലാണ് ഐഎൻഎസ് ത്രികണ്ഠ് ഉണ്ടായിരുന്നത്. ഈ സമയത്താണ് പാകിസ്താൻ മത്സ്യത്തൊഴിലാളികളിൽ ഒരാളെ ഗുരുതര പരിക്കേറ്റതായി കണ്ടെത്തിയത്. ഒന്നിലധികം ഒടിവുകളും മുറിവും ഇയാൾക്കുണ്ടായിരുന്നു. ഇറാനിയൻ മത്സ്യബന്ധന നൗകയായ അൽ ഒമീദിയിൽ നിന്ന് ലഭിച്ച ഡിസ്ട്രസ് കോളിനോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ നാവികസേന. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അൽ ഒമീദിയിലെ ഒരു ജീവനക്കാരന് എഞ്ചിനിൽ ജോലി ചെയ്യുന്നതിനിടെ ഗുരുതര പരിക്കേറ്റതായി കണ്ടെത്തി. വിരലിൽ ഗുരുതര പരിക്കേറ്റ് രക്തം നഷ്ടമായ ജീവനക്കാരൻ ഗുരുതരാവസ്ഥയിലാണെന്നും കണ്ടെത്തി. പിന്നാലെ പരിക്കേറ്റ ജീവനക്കാരനെ ഇറാനിലേക്കുള്ള അബ്ദുൽ റഹ്മാൻ ഹൻസിയ എന്ന വള്ളത്തിൽ കയറ്റിയിരുന്നു. തുടർന്ന് അടിയന്തിരമായി വഴിമാറി സഞ്ചരിച്ച ത്രികണ്ഠ് ജീവനക്കാരന് വൈദ്യസഹായം നൽകുകയായിരുന്നു.

അബ്ദുൽ റഹ്മാൻ ഹൻസിയ എന്ന വള്ളത്തിൽ 11 പാകിസ്താനികളും അഞ്ച് ഇറാനികളുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റയാൾ പാകിസ്താൻ സ്വദേശിയായിരുന്നു. ഐഎസ്എസ് ത്രികണ്ഠിലെ മെഡിക്കൽ ഓഫീസറും മറൈൻ കമാൻഡോസിൻ്റെ ഒരു സംഘവും ചേർന്നാണ് സഹായമെത്തിച്ചത്. ലോക്കൽ അനസ്തേഷ്യ നൽകിയതിന് ശേഷം മുറിഞ്ഞ വിരലുകൾ മെഡിക്കൽ ടീം തുന്നിച്ചേർത്തു. മൂന്ന് മണിക്കൂറോളം സമയമെടുത്താണ് വിരൽ തുന്നിച്ചേർത്തത്. നിയന്ത്രിക്കാനാവാത്ത രക്തസ്രാവമാണ് ആ സമയത്ത് ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനിൽ എത്തുന്നത് വരെയുള്ള ആവശ്യത്തിനായി ആൻ്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകളും മറ്റും ഇന്ത്യൻ നാവികസേന വളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് നൽകുകയും ചെയ്തു. ഇന്ത്യൻ നാവികസേനയ്ക്ക് നന്ദി അറിയിച്ചതിന് ശേഷമാണ് സംഘം മടങ്ങിയത്.

Loading...
Unable to load recommendations.
Follow Us
Related Stories
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
Cyclone Arnab: കരതൊടാൻ ‘അർണബ്’; വിശാഖപട്ടണത്തും ഒഡിഷയിലും കനത്ത മഴ, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; ഡെപ്യുട്ടി ബാങ്ക് മാനേജർക്ക് നഷ്ടമായത് 1.25 ലക്ഷം രൂപ
Driving Licence: കാഴ്ച പരിശോധന മാത്രം പോര, ​ഡ്രൈവിം​ഗ് ലൈസൻസിന് കൂടുതൽ ആരോ​ഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്