Indian Navy: അറബിക്കടലിലെ കട്ട ഹീറോയിസം! കടൽക്കൊള്ളക്കാരെ വിറപ്പിച്ച് ഇന്ത്യൻ നാവികസേന; 20 ജീവനക്കാരെയും മോചിപ്പിച്ചു

Indian Navy Rescues Pirated Fishing Vessel Azini : മുംബൈ തീരത്തുനിന്ന് 3,000 കിലോമീറ്ററിലധികം അകലെ വെച്ചാണ് നാവികസേനയുടെ രക്ഷാദൗത്യം. നാവികസേനയുടെ സാഹസിക ദൗത്യത്തെ കേന്ദ്ര പ്രതിരോധമന്ത്രി അഭിനന്ദിച്ചു. കൃത്യമായ ഏകോപനത്തോടെയാണ് നവംബര്‍ രണ്ടിന് രക്ഷാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് പ്രതിരോധമന്ത്രി.

Indian Navy: അറബിക്കടലിലെ കട്ട ഹീറോയിസം! കടൽക്കൊള്ളക്കാരെ വിറപ്പിച്ച് ഇന്ത്യൻ നാവികസേന; 20 ജീവനക്കാരെയും മോചിപ്പിച്ചു

Indian Navy rescues 20 crew members

Published: 

03 Nov 2026 | 06:46 AM

മുംബൈ: അറബിക്കടലിൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ‘അസിനി’ എന്ന മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 20 ജീവനക്കാരെയും 48 മണിക്കൂർ നീണ്ട അതിസാഹസികമായ ദൗത്യത്തിലൂടെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്‌ അറിയിച്ചു. മുംബൈ തീരത്തുനിന്ന് 3,000 കിലോമീറ്ററിലധികം അകലെ വെച്ചാണ് നാവികസേനയുടെ രക്ഷാദൗത്യം. നാവികസേനയുടെ സാഹസിക ദൗത്യത്തെ കേന്ദ്ര പ്രതിരോധമന്ത്രി അഭിനന്ദിച്ചു. കൃത്യമായ ഏകോപനത്തോടെയാണ് നവംബര്‍ രണ്ടിന് രക്ഷാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

കപ്പലിനെ വേഗത്തിൽ കണ്ടെത്തുകയും തടയുകയും, തുടർന്ന് കപ്പലിനെയും അതിലെ ജീവനക്കാരെയും ആയുധധാരികളായ കടൽക്കൊള്ളക്കാരിൽ നിന്ന് സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ വ്യോമസേനയുടെ പിന്തുണയോടെയാണ് ദൗത്യം നടപ്പിലാക്കിയത്. നാവികസേനയുടെ പ്രവർത്തന സജ്ജതയെയും മേഖലയിലുടനീളമുള്ള സമുദ്ര സുരക്ഷാ ഭീഷണികളോട് പ്രതികരിക്കാനുള്ള ശേഷിയെയും തെളിയിക്കുന്നതാണ് ഈ ദൗത്യമെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ മന്ത്രി വിശദീകരിച്ചു.

Also Read: HPCL Refinery Fire: വിശാഖപട്ടണം റിഫൈനറിയിൽ തീപിടിത്തം; സ്ഫോടനത്തിന് പിന്നാലെ പരിഭ്രാന്തി

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സമുദ്ര സുരക്ഷ ഉറപ്പാക്കാനും ജീവനക്കാരുടെ ജീവൻ സംരക്ഷിക്കാനും ഇന്ത്യയ്ക്കുള്ള ശേഷിയും ദൃഢനിശ്ചയവും നമ്മുടെ ധീരരായ സേനാംഗങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും രാജ്‌നാഥ് സിങ്‌ വ്യക്തമാക്കി.

രാജ്‌നാഥ് സിങിന്റെ ട്വീറ്റ്:

“അറബിക്കടലിൽ, മുംബൈയിൽ നിന്ന് 3000 കിലോമീറ്ററിലധികം അകലെ വെച്ച്, കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത ‘അസിനി’ എന്ന മത്സ്യബന്ധന ബോട്ടിലെ 20 ജീവനക്കാരെയും രക്ഷപ്പെടുത്താനായി. അതീവ കൃത്യതയോടെ ആസൂത്രണം ചെയ്ത 48 മണിക്കൂർ നീണ്ട ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ നാവികസേനയ്ക്ക് അഭിനന്ദനങ്ങൾ.

ഇന്ത്യൻ വ്യോമസേനയുടെ പിന്തുണയോടെ, ആയുധധാരികളായ കടൽക്കൊള്ളക്കാരിൽ നിന്ന് കപ്പലിനെയും ജീവനക്കാരെയും വേഗത്തിൽ കണ്ടെത്താനും, അവരെ മോചിപ്പിച്ച് സുരക്ഷിതരാക്കാനും സാധിച്ചത്, ഇന്ത്യൻ നാവികസേനയുടെ ഉയർന്ന പ്രവർത്തന സജ്ജതയെയും ഈ മേഖലയിലെ സമുദ്ര സുരക്ഷാ ഭീഷണികളോട് നിർണ്ണായകമായി പ്രതികരിക്കാനുള്ള ശേഷിയെയും എടുത്തു കാണിക്കുന്നു.

ജീവൻ സംരക്ഷിക്കുന്നതിനും, സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും, ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സ്ഥിരത നിലനിർത്തുന്നതിനുമുള്ള ഇന്ത്യയുടെ ശേഷിയും ഇച്ഛാശക്തിയും ദൃഢനിശ്ചയവും നമ്മുടെ ധീരരായ സേനാംഗങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.

സുരക്ഷിതമായ കടൽമാർഗങ്ങളും, സ്വതന്ത്രവും തുറന്നതും സുരക്ഷിതവുമായ ഇന്ത്യൻ മഹാസമുദ്ര മേഖലയും ഉറപ്പാക്കുന്നതിൽ ഇന്ത്യ ഉറച്ച നിലപാടുമായി തുടരുന്നു”.

English Summary

The Indian Navy rescued all 20 crew members of the pirated fishing vessel Azini in the Arabian Sea. The 48-hour operation took place over 3,000 km away from Mumbai with key support from the Indian Air Force. Naval forces successfully intercepted the armed pirates and safely released both the vessel and its crew. Defence Minister Rajnath Singh praised the forces for demonstrating India’s commitment to maritime security.

Loading...
Unable to load recommendations.
Follow Us
തണുപ്പ് കാലം ദാ എത്തി! പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഭക്ഷണം
തലവേദന വരുമ്പോൾ ചായ കുടിക്കുന്നവരാണോ നിങ്ങൾ?
ബീറ്റ്‌റൂട്ട് എല്ലാവർക്കും നല്ലതാണോ? ഇവർ സൂക്ഷിക്കണം
7000mAh ബാറ്ററി, വില 10999; കാർബൺ റെബൽ ലോഞ്ച് ചെയ്തു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം