Semi Conductor Plant Odisha: രാജ്യത്തെ ആദ്യത്തെ സെമികണ്ടക്ടർ പ്ലാൻ്റിന് തറക്കല്ലിട്ടു, ആഗോളതലത്തിലേക്ക് രാജ്യം

1,943.53 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. കേന്ദ്ര സർക്കാരിൽ നിന്ന് 799 കോടി രൂപയും സംസ്ഥാന സർക്കാരിൽ നിന്ന് 399.5 കോടി രൂപയും അടക്കമാണിത്. 70,000 ഗ്ലാസ് പാനലുകൾ, 5 കോടി അസംബിൾ ചെയ്ത യൂണിറ്റുകൾ, 13,000 അഡ്വാൻസ്ഡ് 3DHI മൊഡ്യൂളുകൾ എന്നിവ വർഷം തോറും ഇവിടെ നിർമ്മിക്കും. എഞ്ചിനീയറിംഗ് ബിരുദധാരികൾക്കും ഐടിഐ, ഡിപ്ലോമ വിദ്യാർത്ഥികൾക്കും അടക്കം ആയിരക്കണക്കിന് പേർക്ക് തൊഴിലവസരങ്ങളും,

Semi Conductor Plant Odisha: രാജ്യത്തെ ആദ്യത്തെ സെമികണ്ടക്ടർ പ്ലാൻ്റിന് തറക്കല്ലിട്ടു, ആഗോളതലത്തിലേക്ക് രാജ്യം

രാജ്യത്തെ ആദ്യ സെമി കണ്ടക്ടർ ഫാക്ടറിക്ക് തറക്കല്ലിടുന്നു

Updated On: 

20 Apr 2026 | 05:39 PM

ഇന്ത്യയെ ഒരു ആഗോള സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് തുടക്കം. ഒഡീഷ ഭുവനേശ്വറിർ രാജ്യത്തെൻ ആദ്യത്തെ പ്ലാൻ്റിന് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും ചേർന്ന് തറക്കല്ലിട്ടു. രാജ്യത്തെ ആദ്യത്തെ നൂതന 3D ചിപ്പ് പാക്കേജിംഗ് യൂണിറ്റാണിത്. ആത്മനിർഭർ ഭാരതിൽ ഉൾപ്പെടുത്തിയായിരിക്കും ഇത്. അമേരിക്ക ആസ്ഥാനമായുള്ള 3D ഗ്ലാസ് സൊല്യൂഷൻസും ഇവരുടെ അനുബന്ധ സ്ഥാപനമായ ഹെറ്ററോജീനിയസ് ഇന്റഗ്രേഷൻ പാക്കേജിംഗ് സൊല്യൂഷൻസും ചേർന്നാണ് പ്ലാൻ്റ് നിർമ്മിക്കുന്നത്.

നൂതന സാങ്കേതികവിദ്യ

പദ്ധതിക്കായി ഏകദേശം 1,943.53 കോടി രൂപയാണ് ചെലവഴിക്കുന്നത്. കേന്ദ്ര സർക്കാരിൽ നിന്ന് 799 കോടി രൂപയും സംസ്ഥാന സർക്കാരിൽ നിന്ന് 399.5 കോടി രൂപയും അടക്കമാണിത്. 70,000 ഗ്ലാസ് പാനലുകൾ, 5 കോടി അസംബിൾ ചെയ്ത യൂണിറ്റുകൾ, 13,000 അഡ്വാൻസ്ഡ് 3DHI മൊഡ്യൂളുകൾ എന്നിവ പ്രതിവർഷം ഇവിടെ നിർമ്മിക്കും. എഞ്ചിനീയറിംഗ് ബിരുദധാരികൾക്കും ഐടിഐ, ഡിപ്ലോമ വിദ്യാർത്ഥികൾക്കും അടക്കം ആയിരക്കണക്കിന് പേർക്ക് തൊഴിലവസരങ്ങളും ഇതിൽ നിന്നും ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. 2028 ഓഗസ്റ്റിൽ ഉൽപ്പാദനം ആരംഭിച്ച് 2030 ഓടെ പൂർണ്ണ തോതിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.

ALSO READ:  Mumbai Weather: മുംബൈയില്‍ മഴയെത്തുന്നു; കുടയെടുക്കാതെ പുറത്തുപോകല്ലേ

അത്യാധുനിക സാങ്കേതികവിദ്യ ഒഡീഷയ്ക്ക് സ്വന്തം

“ഇൻ്റൽ, ലോക്ക്ഹീഡ് മാർട്ടിൻ തുടങ്ങിയ ലോകോത്തര ഭീമന്മാർ ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യ ഒഡീഷയ്ക്ക് ഇപ്പോൾ സ്വന്തമായുണ്ടെന്നത് അഭിമാനകരമായ കാര്യമാണ്. എഐ, പ്രതിരോധം, ടെലികമ്മ്യൂണിക്കേഷൻ മേഖലകളിൽ ഒഡീഷയുടെ ഉൽപ്പന്നങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കും” എന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.

“കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തെ ഇലക്ട്രോണിക്സ് ഉൽപ്പാദനം ആറ് മടങ്ങ് വർദ്ധിച്ചു. ഇന്ത്യ ഇപ്പോൾ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ നിർമ്മാതാക്കളാണ്. ഒഡീഷ ഇപ്പോൾ ഒരു ധാതു സംസ്ഥാനത്തിൽ നിന്ന് ഒരു സാങ്കേതിക സംസ്ഥാനമായി മാറുകയാണെന്ന് എന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവു ചൂണ്ടിക്കാട്ടി. ഇൻ്റൽ പോലുള്ള അന്താരാഷ്ട്ര കമ്പനികളുമായി കൂടുതൽ ചർച്ചകൾ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

എന്താണ് സെമി കണ്ടക്ടർ ചിപ്പുകൾ

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബ്രെയിൻ എന്നൊക്കെ പറയാവുന്ന കുഞ്ഞൻ ചിപ്പുകളാണിവ. സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ, കമ്പ്യൂട്ടർ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ എന്നിവരാണ് സെമി കണ്ടക്ടർ ചിപ്പുകളുടെ ഏറ്റവും വലിയ ആവശ്യക്കാർ.

റെയിൽവേ വികസനത്തിന് പ്രത്യേക ഊന്നൽ

ഒഡീഷ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാനത്ത് 90,000 കോടി രൂപയുടെ റെയിൽ പദ്ധതികൾ പുരോഗമിക്കുകയാണെന്നും അമൃത് ഭാരത് സ്റ്റേഷന് പദ്ധതിക്ക് കീഴിൽ 59 സ്റ്റേഷനുകൾ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ 30 ജില്ലകളെയും റെയിൽവേയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Follow Us
ച്യൂയിങ് ഗം വിഴുങ്ങിയാൽ എന്ത് സംഭവിക്കും?
മുഖം തിളങ്ങാൻ കട്ടൻ ചായ മതി! ഇങ്ങനെ ഉപയോ​ഗിക്കൂ
ചോറിനൊപ്പം പപ്പായ അച്ചാറായാലോ, സിംപിളല്ലേ...
പാല്‍ കുടിക്കാന്‍ അനുയോജ്യമായ സമയമേത്?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്