Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ

Indigo Airlines Liquor Bottle Case : 35,000 രൂപ വില വരുന്ന പ്രീമിയം മദ്യക്കുപ്പിയാണ് വിമാന യാത്രയ്ക്കിടെ പൊട്ടിയത്. യാത്രക്കാരൻ പരാതി നൽകിയപ്പോൾ 500 രൂപയുടെ കൂപ്പൺ മാത്രാണ് ഇൻഡിഗോ നൽകിയത്. തുടർന്ന് യാത്രികൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചപ്പോഴാണ് വിമാനക്കമ്പനിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.

Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ

Indigo Airline Bottle Burst

Published: 

29 Jul 2026 | 06:27 PM

ഹൈദരാബാദ് : വിമാനയാത്രയ്ക്കിടെ ബാഗേജ്ജിലുണ്ടായിരുന്ന പ്രീമിയം മദ്യക്കുപ്പി പൊട്ടിയതിന് വിമാന കമ്പനിയായ ഇൻഡിഗോയ്ക്ക് കനത്ത പിഴ ഏർപ്പെടുത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഹൈദരാബാദ് സ്വദേശി നൽകിയ പരാതിയിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 3 ശക്തമായ നടപടി. നഷ്ടം സംഭവിച്ച വസ്തുവിൻ്റെ മൂല്യം മാനസിക സമ്മർദ്ദത്തിനും കോടതി ചിലവിനുമെല്ലാമായി 60,000ത്തോളം രൂപയാണ് വിമാനക്കമ്പനിക്കെതിരെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പിഴ ഏർപ്പെടുത്തിയത്.

സംഭവം ഇങ്ങനെ

2025 സെപ്റ്റംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത ഹൈദരാബാദ് സ്വദേശി വിനീതിനാണ് ഈ ദുരനുഭവമുണ്ടായത്. തൻ്റെ ബാഗേജ്ജിൽ 35,000 രൂപ വിലമതിക്കുന്ന പ്രീമിയം മദ്യക്കുപ്പി ഉണ്ടെന്ന് വിനീത് ചെക്ക്-ഇൻ സമയത്ത് വിമാനകമ്പനി ജീവനക്കാരെ അറിയിച്ചിരുന്നു. വിലമതിക്കുന്ന പൊട്ടുന്ന ഇനമെന്ന് പരിഗണന തൻ്റെ ബാഗേജ്ജ് നൽകണമെന്ന് യാത്രികൻ എയർലൈൻ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.

ALSO READ : ‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി

എന്നാൽ വിമാനം ചെന്നൈയിൽ എത്തി ബാഗേജ്ജ് പരിശോധിച്ചപ്പോൾ 35,000 വില വരുന്ന മദ്യക്കുപ്പി പൊട്ടി ഒലിച്ചു പോയി. മദ്യം വീണ് പെട്ടിയിലുണ്ടായിരുന്ന മറ്റ് സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഉടൻ വിമാനത്താവളത്തിലെ എയർലൈൻ ജീവനക്കാരോട് ഇക്കാര്യം അറിയിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. തുടർന്ന് ഇ-മെയിൽ മുഖാന്തരം ഇൻഡിഗോയെ ബന്ധപ്പെട്ടെങ്കിലും ബാഗേജ്ജ് പോളിസി പ്രകാരം ഇത്തരം ഉത്പനങ്ങൾ യാത്രക്കാർ സ്വന്തം ഉത്തരവാദിത്വത്തിലാണ് കൊണ്ടുപോകേണ്ടതെന്ന് പറഞ്ഞ് എയർലൈൻ കമ്പനി കൈ ഒഴിഞ്ഞു. ശേഷം യാത്രക്കാരന് പേരിന് 500 രൂപ വിലയുള്ള വൗച്ചറും നൽകി.

കേസിൽ ഇൻഡിഗോ ഹാജരായില്ല

ഇതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ഹൈദരാബാദ് സ്വദേശി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുന്നത്. അതേസമയം കേസിൽ ഒരു ഹിയറിംഗിൽ പോലും ഇൻഡിഗോയുടെ പ്രതിനിധികൾ പങ്കെടുത്തില്ല. തുടർന്നുള്ള അന്വേഷണത്തിൽ ചെക്ക്-ഇൻ ബാഗേജ് കൈകാര്യം ചെയ്തതിൽ ഇൻഡിഗോയുടെ സേവനങ്ങളിൽ തകരാറ് കമ്മീഷൻ കണ്ടെത്തി. പൊട്ടിയ മദ്യക്കുപ്പിയുടെ മൂല്യം അതേപടി 35,000 രൂപയ്ക്കൊപ്പം പ്രതിവർഷം ഒമ്പത് ശതമാനം പലിശയും നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. കൂടാതെ പരാതിക്കാരൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് 15,000 രൂപ കോടതി ചെലവുകൾക്ക് 5,000 രൂപയും ഇൻഡിഗോ പിഴ അടയ്ക്കണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു. അങ്ങനെ ആകെ തുക ഏകദേശം 60,000 രൂപയാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഇൻഡിഗോയ്ക്ക് പിഴ ഏർപ്പെടുത്തിയത്.

English Summary

Indigi Airline Asked To Pay Around 60,000 Rupees To Hyderbad Based Traveler. After Premium Liquor Bottle Burst Inside The Bagage. Cosumer Commission Fined Airline Company Mental Agony of Passengers And Court Procedures Also

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ