AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IndiGo flight hits turbulence: ആകാശച്ചുഴിയിൽ പെട്ട് ഇൻഡിഗോ വിമാനം; മുൻഭാഗം തകർന്നു, ശ്രീനഗറിൽ അടിയന്തര ലാൻഡിംഗ്

IndiGo flight hits turbulence: ശ്രീന​ഗറിലേക്ക് വരുന്നതിനിടെയാണ് ആകാശച്ചുഴിയിൽ അകപ്പെട്ടത്. പെട്ടെന്നുണ്ടായ ആലിപ്പഴ വർഷവും വെല്ലുവിളിയായെന്ന് അധികൃതർ അറിയിച്ചു. വിമാനം ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും വിധേയമാക്കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

IndiGo flight hits turbulence: ആകാശച്ചുഴിയിൽ പെട്ട് ഇൻഡിഗോ വിമാനം; മുൻഭാഗം തകർന്നു, ശ്രീനഗറിൽ അടിയന്തര ലാൻഡിംഗ്
Nithya Vinu
Nithya Vinu | Published: 22 May 2025 | 07:46 AM

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇൻഡി​ഗോ വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ടു. ഡൽഹിയിൽ നിന്നും ശ്രീന​ഗറിലേക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനം 6E2142 ആണ് ആകാശച്ചുഴിയിൽപ്പെട്ടത്. വിമാനത്തിന്റെ മുൻഭാ​ഗത്ത് കേടുപാടുകൾ ഉണ്ടായി.

യാത്രക്കാരും ക്രൂവും സുരക്ഷിതരാണ്. സംഭവത്തെ തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അടിയന്തര ലാൻഡിങ്ങിനുള്ള അറിയിപ്പ് നൽകുകയും ശ്രീനഗറിൽ സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു. അതേസമയം യാത്രക്കാർ പകർത്തിയ വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിമാനം വലിയ രീതിയിൽ കുലുങ്ങുന്നതും യാത്രക്കാൾ നിലവിളിച്ച് കരയുന്നതും പ്രാർത്ഥിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ശ്രീന​ഗറിലേക്ക് വരുന്നതിനിടെയാണ് ആകാശച്ചുഴിയിൽ അകപ്പെട്ടത്. പെട്ടെന്നുണ്ടായ ആലിപ്പഴ വർഷവും വെല്ലുവിളിയായെന്ന് അധികൃതർ അറിയിച്ചു. വിമാനം ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും വിധേയമാക്കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

അതേ സമയം ‍ഡൽഹിയിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. നഗരത്തിൽ പലയിടത്തും മരങ്ങൾ വീണു. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് പല വിമാനങ്ങളും വൈകിയോടുകയാണ്. ചില അന്താരാഷ്ട്ര വിമാനങ്ങൾ വഴിതിരിച്ച് വിട്ടതായും വിവരമുണ്ട്.