IndiGo Lightning Damage: 17,000 അടി ഉയരത്തിൽ ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു; ലഖ്‌നൗവിൽ അടിയന്തര ലാൻഡിങ്

IndiGo aircraft nose damaged after lightning strike: 17,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് വിമാനത്തിൽ മിന്നലേറ്റത്. ഡിജിസിഎ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഡിജിസിഎയുടെ അനുമതി ലഭിച്ചാൽ മാത്രമേ ഈ വിമാനം വീണ്ടും സർവീസ് നടത്താൻ അനുവദിക്കൂ. പാര്‍ക്കിങ്‌ ബേയിൽ നിർത്തിയ ശേഷമാണ് വിമാനത്തിന്റെ കേടുപാടുകൾ വ്യക്തമായതെന്ന് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു.

IndiGo Lightning Damage: 17,000 അടി ഉയരത്തിൽ ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു; ലഖ്‌നൗവിൽ അടിയന്തര ലാൻഡിങ്

Lightning hits IndiGo Plane

Published: 

08 Oct 2026 | 07:20 AM

ലഖ്‌നൗ: ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം ലഖ്‌നൗ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. പാട്‌നയില്‍ നിന്നു ലഖ്‌നൗവിലേക്ക് പറക്കുകയായിരുന്ന വിമാനത്തിനാണ് മിന്നലേറ്റത്. വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. 104 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. വിമാനം ലാന്‍ഡ് ചെയ്തതിനു ശേഷമാണ് കേടുപാടുകള്‍ സംഭവിച്ച കാര്യം പൈലറ്റുമാര്‍ അറിയുന്നത്. മിന്നലേറ്റതിനെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യേണ്ട സമയത്തിന് എട്ട് മിനിറ്റിന് മുമ്പ് വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ പൈലറ്റുമാര്‍ക്ക് സാധിച്ചു. വൈകുന്നേരം 4:12 ന് എത്തേണ്ടിയിരുന്ന വിമാനം എട്ട് മിനിറ്റ് മുമ്പ് തന്നെ റൺവേ തൊട്ടു.

17,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് വിമാനത്തിൽ മിന്നലേറ്റത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഡിജിസിഎയുടെ അനുമതി ലഭിച്ചാൽ മാത്രമേ ഈ വിമാനം വീണ്ടും സർവീസ് നടത്താൻ അനുവദിക്കൂ. പാര്‍ക്കിങ്‌ ബേയിൽ നിർത്തിയ ശേഷമാണ് വിമാനത്തിന്റെ കേടുപാടുകൾ വ്യക്തമായതെന്ന് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു.

ഇന്‍ഡിഗോയുടെ വിശദീകരണം

“2026 ഒക്ടോബർ 7-ന് പട്‌നയിൽ നിന്ന് ലഖ്‌നൗവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനം 6E 625-ന് ലാന്‍ഡിങ്‌ സമയത്ത് ആലിപ്പഴം വീഴ്ചയുൾപ്പെടെയുള്ള മോശം കാലാവസ്ഥയെ നേരിടേണ്ടിവരികയും, ‘റാഡോമിന്’ (radome) കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചൗധരി ചരൺ സിങ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എല്ലാ യാത്രക്കാരും സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു. അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികൾക്ക് ശേഷം ക്ലിയറൻസുകൾ ലഭിച്ചാൽ സർവീസ് പുനരാരംഭിക്കും”-ഇൻഡിഗോ വക്താവ് പറഞ്ഞു.

Also Read: Indigo Fuel Surcharge: ഇൻഡിഗോ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു; ഗൾഫിലേക്ക് 5,500 രൂപ അധികം!

വിമാനത്തിന്റെ മുൻഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള വെതർ റഡാറിനെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ‘നോസ് റാഡോമിന്’ മാത്രമാണ് ദൃശ്യമായ കേടുപാടുകൾ സംഭവിച്ചത്. ഇത്തരം ഭാഗങ്ങൾ മിന്നലാഘാതങ്ങളെ പ്രതിരോധിക്കാൻ തക്കവണ്ണം രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്.

എഞ്ചിനീയർമാർ വിശദമായ പരിശോധനയും ആവശ്യമായ അറ്റകുറ്റപ്പണികളും പൂർത്തിയാക്കുന്നത് വരെ വിമാനം ലഖ്‌നൗവിൽ തന്നെ തുടരും. തുടര്‍ന്ന് ഡിജിസിഎയുടെ അനുമതി ലഭിച്ചതിനു ശേഷം വീണ്ടും സര്‍വീസ് നടത്തും. ലഖ്‌നൗവില്‍ നിന്ന് അഹമ്മദാബാദിലേക്ക് ഇതേ വിമാനമാണ് പോകേണ്ടിയിരുന്നത്. യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പാടാക്കി. 104 യാത്രക്കാരും വൈകുന്നേരം 6:22 ഓടെ പകരമായി വന്ന വിമാനത്തിൽ അഹമ്മദാബാദിലേക്ക് പുറപ്പെട്ടു.

English Summary

An IndiGo flight from Patna to Lucknow made a safe emergency landing after being struck by lightning. The aircraft was flying at 17,000 feet when the lightning damaged its nose. Unaware of the exact extent of the damage mid-air, the pilots landed eight minutes early.

Loading...
Unable to load recommendations.
Follow Us
Related Stories
ഫ്ലൈദുബായ് ആക്രണം: ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിൻ്റെ ആരോഗ്യനില മെച്ചപ്പെടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം
പെട്രോൾ പമ്പ് സീൽ ചെയ്യാനെത്തിയ ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തി; കർശന നടപടി ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി
‘ജനസേവനത്തിൽ നിന്ന് രാഷ്ട്രസേവനത്തിലേക്ക്’: നരേന്ദ്ര മോദിയുടെ കാൽനൂറ്റാണ്ട് ഭരണം; ഇന്ത്യയുടെ തലവര മാറ്റിയ പരിഷ്കാരങ്ങൾ
Narendra Modi: മോദിയുടെ ഭരണയാത്രയ്ക്ക് 25 വർഷം; ഡൽഹിയിൽ ക്ഷേത്രദർശനം
Namma Metro: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയും; ഓറഞ്ച് ലൈനിൽ ഫ്ലൈഓവറും അടിപ്പാതയും
ഇന്ത്യൻ മുഖച്ഛായ മാറ്റിയ 25 വിപ്ലവകരമായ ആശയങ്ങൾ: മോദി ഭരണത്തിൽ 25 വർഷങ്ങൾ
വെറൈറ്റി ലുക്കുള്ള ഹോണ്ടയുടെ സിബി 125 ഹോർണറ്റ്
ദിവസവും ജിമ്മിൽ പോയാൽ വേഗത്തിൽ മസിൽ വളരുമോ? സത്യമിതാണ്!
പഞ്ഞിപോലത്തെ സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ ഇതാ 6 വഴികൾ
മീൻ കഴിക്കുമ്പോൾ തൈരും കൂട്ടാറുണ്ടോ?
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല