Indigo Fuel Surcharge: ഇൻഡിഗോ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു; ഗൾഫിലേക്ക് 5,500 രൂപ അധികം!
IndiGo Fuel Surcharge Hike Details: ആഭ്യന്തര യാത്രകൾക്ക് 100 മുതൽ 350 രൂപ വരെയാണ് വർധന. യാത്രാദൂരത്തിന് അനുസരിച്ചാണ് നിരക്ക് കൂട്ടിയത്. ഇന്ധന വില കുതിച്ചുയർന്നതാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്ന് ഇൻഡിഗോ വ്യക്തമാക്കി. യൂറോപ്പിലേക്കുള്ള ദീർഘദൂര സർവീസുകൾക്കാണ് ഏറ്റവും ഉയർന്ന സർചാർജ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പ്രവാസികളടക്കമുള്ള യാത്രക്കാർക്ക് കനത്ത തിരിച്ചടി നൽകി ടിക്കറ്റ് നിരക്ക് ഉയർത്തി ഇൻഡിഗോ. വർധനവ് ഇന്ന് പുലർച്ചെ പ്രാബല്യത്തിൽ വന്നു. ആഭ്യന്തര യാത്രകൾക്ക് 100 മുതൽ 350 രൂപ വരെയാണ് വർധന. യാത്രാദൂരത്തിന് അനുസരിച്ചാണ് നിരക്ക് കൂട്ടിയത്. ഇന്ധന വില കുതിച്ചുയർന്നതാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്ന് ഇൻഡിഗോ വ്യക്തമാക്കി.
പുതുക്കിയ നിരക്ക്
500 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 375 രൂപയും 501 മുതല്‍ 1000 കിലോമീറ്റര്‍ വരെ 600 രൂപയുമാണ് നിരക്ക് ഉയർത്തിയതെന്ന് ഇൻഡിഗോ അറിയിച്ചു. 2000 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് 1300 രൂപ ഇന്ധന ചാര്‍ജായി നല്‍കണം. നേരെത്തെ ഇത് യഥാക്രമം 275, 400, 950 രൂപ നിരക്കിലായിരുന്നു.
രാജ്യാന്തന യാത്രകളിലും വർധനവ്
രാജ്യാന്തര യാത്രകൾക്കും വർധനവ് ബാധകമാണ്. റൂട്ടിനും ദൂരത്തിനും അനുസരിച്ച് 1000 രൂപ മുതല്‍ 10000 രൂപ വരെയായി സ്ലാബുകളിൽ വർധനവുണ്ടായിട്ടുണ്ട്. യൂറോപ്പിലേക്കുള്ള ദീർഘദൂര സർവീസുകൾക്കാണ് ഏറ്റവും ഉയർന്ന തുകയായ 10,000 രൂപ സർചാർജ് പ്രഖ്യാപിച്ചിരിക്കുന്നത്. സാർക്ക് രാജ്യങ്ങളിലേക്കുള്ള 500 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് 500 രൂപയും, അതിന് മുകളിലുള്ള ദൂരത്തിന് 1,000 രൂപയുമാണ് സർചാർജ് ഏർപ്പെടുത്തിയത്. മിഡിൽ ഈസ്റ്റ്, ജിസിസി രാജ്യങ്ങൾ, തെക്കുകിഴക്കൻ ഏഷ്യ, വടക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് 5,500 രൂപയും, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് 6,000 രൂപയും കൂട്ടി.
ALSO READ: നമ്മ മെട്രോ ഇനി കൂടുതൽ ദൂരത്തേക്ക്; 312 കിലോമീറ്റർ വികസനം
വർധനവ് എന്തുകൊണ്ട്?
ഇന്ധന വില കുതിച്ചുയർന്നതാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്ന് ഇൻഡിഗോ പറഞ്ഞു. പത്തുവർഷത്തിനിടെയുളള ഏറ്റവും ഉയർന്ന നിരക്കാണ് വിമാന ഇന്ധനത്തിനായി കമ്പനികൾ ചെലവഴിക്കുന്നതെന്ന് ഇൻഡിഗോ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ലിറ്ററിന് 137 രൂപയാണ് വിമാന ഇന്ധന വില. ഒക്ടോബറിൽ ഇന്ധന വില 16 രൂപ കൂട്ടിയിരുന്നു.
വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ വലിയൊരു പങ്കും ഇന്ധനത്തിനായാണ് മാറ്റിവെക്കുന്നത് എന്നതിനാൽ, നിലവിലെ വിലവർധനവ് കമ്പനിയുടെ സാമ്പത്തിക ഘടനയെയും ദൈനംദിന സർവീസുകളെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് സർചാർജ് ഏർപ്പെടുത്താൻ നിർബന്ധിതരായതെന്നും കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിമാന ഇന്ധനവിലയിൽ 14 ശതമാനത്തിലധികം വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നിലേക്കാണ് എടിഎഫ് വില എത്തി നിൽക്കുന്നത്.
സാധാരണക്കാർക്ക് തിരിച്ചടിയോ?
ഇൻഡിഗോ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത് സാധാരണക്കാരായ യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകുക. ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കുമുള്ള യാത്രയ്ക്ക് ഇന്ധന സർചാർജ് ഏർപ്പെടുത്തുന്നത് കുടുംബമായി യാത്ര ചെയ്യുന്ന പ്രവാസികൾക്ക് സാമ്പത്തിക നഷ്ടത്തിന് കാരണമാകും. ഇന്ത്യയ്ക്കുള്ളിൽ സ്ഥിരമായി ജോലി ആവശ്യങ്ങൾക്കും മറ്റും യാത്ര ചെയ്യുന്നവർക്കും അധികം തുക നൽകേണ്ടി വരും.
English Summary:
IndiGo has announced a fresh increase in fuel surcharges on both domestic and international flights, effective from October 6, 2026, citing a sharp rise in Aviation Turbine Fuel prices. Domestic fuel charges will now range from Rs 375 to Rs 1,300 depending on the distance.