International Day of Yoga 2026: അന്താരാഷ്ട്ര യോഗ ദിനം: ഇന്ത്യയിലുടനീളം 1,000 സൗജന്യ യോഗ സെഷനുകളുമായി ഇഷാ ഫൗണ്ടേഷൻ; 50,000 പേർ പങ്കാളികളാകും

Isha Foundation Yoga Day: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇഷാ ഫൗണ്ടേഷൻ രാജ്യത്തുടനീളം ആയിരത്തോളം യോഗ, ധ്യാന സെഷനുകൾ സംഘടിപ്പിക്കുന്നു. കോർപ്പറേറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെഡിക്കൽ, സർക്കാർ മേഖലകൾ, പ്രതിരോധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 50,000-ത്തോളം ആളുകൾ ഈ സെഷനുകളിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

International Day of Yoga 2026: അന്താരാഷ്ട്ര യോഗ ദിനം: ഇന്ത്യയിലുടനീളം 1,000 സൗജന്യ യോഗ സെഷനുകളുമായി ഇഷാ ഫൗണ്ടേഷൻ; 50,000 പേർ പങ്കാളികളാകും

International Day of Yoga

Updated On: 

20 Jun 2026 | 07:33 PM

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇഷാ ഫൗണ്ടേഷൻ രാജ്യത്തുടനീളം ആയിരത്തോളം യോഗ, ധ്യാന സെഷനുകൾ സംഘടിപ്പിക്കുന്നു. കോർപ്പറേറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെഡിക്കൽ, സർക്കാർ മേഖലകൾ, പ്രതിരോധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 50,000-ത്തോളം ആളുകൾ ഈ സെഷനുകളിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യോഗ എന്നത് വെറുമൊരു വ്യായാമം മാത്രമല്ലെന്നും, അത് മനുഷ്യർക്ക് അവരുടെ പരമാവധി കഴിവുകൾ കണ്ടെത്താൻ സാധിക്കുന്ന ഒരു പ്രക്രിയയും വ്യവസ്ഥയുമാണെന്നും സദ്ഗുരു പറഞ്ഞു.

യോഗയെ സമഗ്രമായ ഒരു ആരോഗ്യ ശാസ്ത്രമായും ആന്തരിക മാറ്റത്തിനുള്ള ഉപാധിയായും അനുഭവവേദ്യമാക്കുന്ന രീതിയിലാണ് ഈ സെഷനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇഷാ ഫൗണ്ടേഷനിൽ നിന്നുള്ള വിദഗ്ധ പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരും അധ്യാപകരുമാണ് ഈ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

ശാരീരികാരോഗ്യം, മാനസിക ഉന്മേഷം, ജീവിതനിലവാരം എന്നിവ വർധിപ്പിക്കുന്നതിനായി ദൈനംദിന ജീവിതത്തിൽ എളുപ്പത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ലളിതവും എന്നാൽ ശക്തവുമായ യോഗാഭ്യാസങ്ങളാണ് പങ്കാളികളെ പഠിപ്പിക്കുന്നത്.

‘മിറക്കിൾ ഓഫ് മൈൻഡ്’

ഈ സെഷനുകൾക്കൊപ്പം, ആർക്കും വളരെ എളുപ്പത്തിൽ ധ്യാനം തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ സഹായിക്കുന്ന സദ്ഗുരുവിന്റെ ഏഴ് മിനിറ്റ് ദൈർഘ്യമുള്ള സൌജന്യ ഗൈഡഡ് ധ്യാനമായ ‘മിറക്കിൾ ഓഫ് മൈൻഡ്’ പങ്കാളികൾക്ക് പങ്കെടുക്കുന്നവരെ പരിചയപ്പെടുത്തുന്നുണ്ട്.

‘മിറക്കിൾ ഓഫ് മൈൻഡ്’ ആപ്പിലൂടെ ലഭ്യമാക്കിയിട്ടുള്ള ഈ ധ്യാനം നിലവിൽ ലോകമെമ്പാടുമുള്ള 35 ലക്ഷത്തിലധികം സജീവ ഉപയോക്താക്കളിലേക്ക് എത്തിക്കഴിഞ്ഞു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, സ്പാനിഷ്, റഷ്യൻ എന്നീ ആറ് ഭാഷകളിൽ ഇത് ലഭ്യമാണ്.

കൂടുതല്‍ ഭാഷകളിലേക്ക്‌

ഈ അന്താരാഷ്ട്ര യോഗ ദിനത്തിൽ മലയാളം, ഗുജറാത്തി, കന്നഡ, ബംഗ്ലാ, ഇറ്റാലിയൻ, നേപ്പാളി എന്നീ ആറ് ഭാഷകൾ കൂടി ഈ ആപ്പിൽ ഉൾപ്പെടുത്തും. ഇതോടെ കൂടുതൽ ആളുകളിലേക്ക് അവരുടെ മാതൃഭാഷയിൽ തന്നെ എത്തിക്കാൻ സാധിക്കും.

യോഗയെക്കുറിച്ച് മുൻപരിചയമോ അറിവോ ഇല്ലാത്ത, ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള ഏത് വ്യക്തിക്കും ഈ ധ്യാനം ചെയ്യാനാകും. ഈ ആപ്പ് ‘isha.sadhguru.org/in/en/miracle-of-mind‘ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Also Read: Sri Sri Ravi Shankar: ശ്രീ ശ്രീ രവിശങ്കറിന് അന്താരാഷ്ട്ര ലക്സംബർഗ് സമാധാന പുരസ്കാരം

അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾ

ഇഷാ കേന്ദ്രങ്ങളിലും വിപുലമായ അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ബംഗളൂരുവിലെ ഇഷാ സന്നിധിയിൽ നടക്കുന്ന ജനകീയ കൂട്ടായ്മയിൽ എൻസിസി കേഡറ്റുകൾ, ബിഎസ്എഫ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, ഗ്രാമവാസികൾ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ 2,300-ലധികം ആളുകൾ ഒത്തുചേരും.

കോയമ്പത്തൂരിലെ ഇഷാ യോഗ സെന്ററിൽ യങ് ഇന്ത്യൻസ് കോയമ്പത്തൂർ ചാപ്റ്ററിലെ 500 വിദ്യാർത്ഥികളും 200 സിആർപിഎഫ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 700-ലധികം പേർ യോഗ, ധ്യാന സെഷനുകളിൽ പങ്കാളികളാകും. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം കോയമ്പത്തൂരിലെ ഇഷാ യോഗ സെന്ററിൽ നൽകിവരുന്ന യോഗ, ധ്യാന സെഷനുകളിലൂടെ ഏഴ് ലക്ഷത്തിലധികം സന്ദർശകർക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്.

English Summary

Isha Foundation is conducting 1,000 free yoga sessions across India. About 50,000 people are expected to participate on International Yoga Day. Sadhguru’s free ‘Miracle of Mind’ meditation app is adding six new languages, including Malayalam. Special large-scale celebrations will take place at Isha centers in Bengaluru and Coimbatore.

Follow Us
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ