AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

രാഘവ് ഛദ്ദ് ആം ആദ്മി പാർട്ടി വിടുന്നു?; ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്നും നീക്കാൻ കത്ത് നൽകി

ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്നും മാറ്റിയാൽ രാഘവ് ഛദ്ദയ്ക്ക് പാർലമെൻ്റിൽ സംസാരിക്കാൻ പ്രത്യേകം സമയം അനുവദിക്കില്ല. ഏറെ നാളായി രാഘവ് ഛദ്ദയും എഎപി പാർട്ടിയുമായി അകലം പാലിച്ച് നിൽക്കുകയായിരുന്നു. ഇത് തുടർന്ന് ഇനി ഛദ്ദ പാർട്ടി മാറുമെ എന്നറിയാൻ കാത്തിരിക്കുകയാണ നിരിവധി പേർ

രാഘവ് ഛദ്ദ് ആം ആദ്മി പാർട്ടി വിടുന്നു?; ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്നും നീക്കാൻ കത്ത് നൽകി
Breaking Tv9 Malayalam
Jenish Thomas
Jenish Thomas | Edited By: Arun Nair | Updated On: 27 Apr 2026 | 08:43 PM

ന്യൂ ഡൽഹി : ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയെ രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നീക്കാൻ രാജ്യസഭ സെക്രട്ടറിയേറ്റിന് കത്ത് നൽകി എഎപി. പകരം പഞ്ചാബിൽ നിന്നുള്ള മറ്റൊരു എംപി അശോക് മിത്തലിന് ആം ആദ്മി പാർട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനം നൽകി. എഎപിയും രാഘവ ഛദ്ദയും തമ്മിലുള്ള പ്രശ്നം രൂക്ഷമായതിന് പിന്നാലെയാണ് പാർട്ടി നടപടി. ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്നും രാഘവ ഛദ്ദയെ മാറ്റാൻ എഎപി രാജ്യസഭ സെക്രട്ടറിയേറ്റിന് കത്ത് നൽകി. ഇതോടെ ഛദ്ദയ്ക്ക് പാർലമെൻ്റിൽ സംസാരിക്കാൻ അനുവദിച്ച് കിട്ടുന്ന സമയം ഇല്ലാതെയാകും.

അതേസമയം ഈ വിഷയത്തിൽ പ്രതികരണവുമായി എഎപി എംപി ഇതുവരെ രംഗത്തെത്തിട്ടില്ല. എന്നാൽ തൻ്റെ സോഷ്യൽ മീഡിയ പേജിൽ ഛദ്ദ താൻ പർലമെൻ്റിൽ നടത്തിയ ഇടപെടലുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. അതേസമയം എന്തുകൊണ്ട് ഛദ്ദ ഈ സ്ഥാനത്ത് നിന്നും മാറ്റിയെന്ന് ഇതുവരെ ആം ആദ്മി പാർട്ടി ഇതുവരെ വ്യക്തമാക്കിട്ടില്ല. മദ്യനയം അഴിമതി കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷം അരവിന്ദ് കേജ്രവാളിനും പാർട്ടിക്ക് പിന്തുണയുമായി രാഘവ് ഛദ്ദ എത്തിയിരുന്നില്ല.

ALSO READ: പെയിൻ്റിന് വില കൂടുന്നു, വീടുപണി പ്രശ്നത്തിലാകും

വൈറലായ ഇടപെടലുകൾ

രാഘവ് ഛദ്ദ പാലർമെൻ്റിൽ ഉന്നയിച്ചതിൽ ഏറ്റവും പ്രധാനം റീച്ചാർജ് വാലിഡിറ്റിയെ പറ്റിയാണ്. മിക്ക ടെലികോം കമ്പനികളും 1 മാസം വാലിഡിറ്റിയെന്ന പേരിൽ വെറും 28 ദിവസമാണ് നൽകുന്നതെന്നും ഇത് വെറും കൊള്ളയാണെന്നും അദ്ദേഹം പാർലമെൻ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിൽ വളരെ അധികം ചർച്ചയായിരുന്നു. ഇത്തരം ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന എംപിക്ക് ജനസ്വീകാര്യതയും കൂടുതലുണ്ടെന്ന് സാമൂഹിക മാധ്യമങ്ങൾ പറയുന്നു.  അതേസമയം രാഘവ് ഛദ്ദക്കെതിരെ വലിയ തോതിൽ വിമർശനവും ഉയരുന്നുണ്ട്. കൂടെ നിന്ന് ചതിച്ചുവെന്നാണ് അഭിപ്രായം. മുൻപ് ബിജെപിക്കെതിരെ വലിയ വിമർശനം ഉയർത്തിയ എംപിയാണ് രാഘവ് ഛദ്ദ.

Follow Us