5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

ISRO : നമ്മളെക്കാൾ പുരോഗതി പ്രാപിച്ച അന്യഗ്രഹ ജീവികളുണ്ടാവാം; അവരുമായുള്ള സമ്പർക്കം അപകടകരമെന്ന് ഐഎസ്ആർഒ ചെയർമാൻ

ISRO S Somanath Aliens : പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികളുണ്ടാവാമെന്ന ചിന്ത പങ്കുവച്ച് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. മനുഷ്യരെക്കാൾ വളരെ പുരോഗതി പ്രാപിച്ചവരാവാം അവർ എന്നും അവരുമായുള്ള സമ്പർക്കം അപകടകരമാവുമെന്നും അദ്ദേഹം ഒരു പോഡ്കാസ്റ്റിൽ വിശദീകരിച്ചു.

ISRO : നമ്മളെക്കാൾ പുരോഗതി പ്രാപിച്ച അന്യഗ്രഹ ജീവികളുണ്ടാവാം; അവരുമായുള്ള സമ്പർക്കം അപകടകരമെന്ന് ഐഎസ്ആർഒ ചെയർമാൻ
ISRO S Somanath Aliens (Image Courtesy – PTI)
Follow Us
abdul-basithtv9-com
Abdul Basith | Published: 24 Aug 2024 16:53 PM

പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികളുണ്ടാവാമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. ചിലപ്പോൾ നമ്മളെക്കാൾ വളരെ ബുദ്ധിയുള്ളവരാവാം അവർ. 100 കൊല്ലം മുൻപ് മനുഷ്യൻ ഒന്നുമായിരുന്നില്ല. ഈ സൗകര്യങ്ങളൊന്നും അന്ന് നമുക്കുണ്ടായിരുന്നില്ല. അന്യഗ്രഹജീവികൾ നമ്മളെക്കാൾ പുരോഗമിച്ചവരാവാം. അവരുമായുള്ള സമ്പർക്കം അപകടകരമാണെന്നും രൺവീർ അലാബാദിയയുമായി നടത്തിയ പോഡ്കാസ്റ്റിൽ അദ്ദേഹം പറഞ്ഞു.

“മനുഷ്യർ പുരോഗതി പ്രാപിച്ചത് ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ടാണ്. നമ്മളെക്കാൾ 200 വർഷം പഴക്കമുള്ള മറ്റൊരു ജനതയെപ്പറ്റി ആലോചിച്ച് നോക്കൂ. അവർ ഏറെ പിന്നിലല്ല. ഇനി, നമ്മളെക്കാൾ ആയിരം വർഷം മുന്നിലുള്ള ഒരു ജനതയെപ്പറ്റി ആലോചിക്കൂ. അവർ വളരെ പുരോഗതി പ്രാപിച്ചവരാവാം. വെറും 100 വർഷം കൊണ്ട് ഇത്രത്തോളം പുരോഗതി കൈവരിക്കാൻ കഴിയുമെങ്കിൽ ആയിരം വർഷം കൊണ്ട് എത്ര മുന്നോട്ടുപോകാനാവും. ചിലപ്പോൾ അവർ ഈ പോഡ്കാസ്റ്റ് കേൾക്കുന്നുണ്ടാവാം. ഒരു പുഴുവിനെപ്പോലെയാവും അവർ നമ്മളെ കാണുന്നത്. നമുക്ക് ചുറ്റും നമ്മളെക്കാൾ പുരോഗമിച്ച അന്യഗ്രഹ ജീവികളുണ്ടാവാമെന്നാണ് ഞാൻ കരുതുന്നത്. നമ്മൾ വളരെ അടുത്തകാലത്ത് ഉണ്ടായ ജീവിവർഗമാണ്. പ്രപഞ്ചത്തിൽ എല്ലായിടത്തും ജീവിവർഗങ്ങളുണ്ട്. അതിൽ സംശയമില്ല.”- ഡോ. എസ് സോമനാഥ് പറഞ്ഞു.

Also Read : Vande Bharat Speed: വന്ദേഭാരതിൻ്റെ സ്പീഡ് കൂടുമോ? ഒരു വർഷത്തിനുള്ളിൽ വേഗത 250ലേക്ക് ഉയരുമെന്ന് സൂചന

“അറോറ വെളിച്ചവും ചുഴലിക്കാറ്റുകളും പോലുള്ള പ്രകൃതിദത്ത പ്രതിഭാസങ്ങൾ കൂടുതൽ നടക്കുന്നത് ഭൂമധ്യരേഖയ്ക്ക് വടയ്ക്ക് ഭാഗത്താണ്. അവിടെ ആകാശം മിക്കപ്പോഴും നീലനിറത്തിലാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ആകാശം അങ്ങനെയല്ല. പറക്കും തളികകൾ കണ്ടു എന്നവകാശപ്പെടുന്നതിൽ ഏറിയ പങ്കും കെട്ടിച്ചമച്ച കഥകളാണ്. നമ്മുടെ രാജ്യം അന്യഗ്രഹ ജീവികൾ സന്ദർശിച്ചിട്ടുണ്ടെന്നത് തീർച്ചയാണ്. തീർച്ചയായും അന്യഗ്രഹ ജീവികളുണ്ട്. സംസ്കാരങ്ങളുണ്ട്. അവരുമായി സമ്പർക്കമുണ്ടാക്കാതിരിക്കാൻ ഞാൻ ശ്രമിക്കും. ഭൂമിയിലെ എല്ലാ വസ്തുക്കളും ജീവശാസ്ത്രപരമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്. അന്യഗ്രഹ ജീവികൾ ഇങ്ങനെയാവില്ല. അതുകൊണ്ട് തന്നെ അവരുമായി സമ്പർക്കം പുലർത്തുന്നത് അപകടം പിടിച്ചതാവും. ഒരാൾ മറ്റൊരാളെ തകർക്കേണ്ടിവരും. അത് ഉണ്ടാവാതെ എങ്ങനെ പരസ്പരം കണ്ടുമുട്ടാം എന്ന് കണ്ടെത്തുന്നത് വരെ കൂടിക്കാഴ്ച അപകടമാണ്. നമ്മൾ ഓക്സിജൻ ശ്വസിക്കുന്നവരാണ്. അവർ ഓക്സിജനാവില്ല ശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ പരസ്പരമുള്ള കൂടിക്കാഴ്ച അപകടമാവും.”- അദ്ദേഹം കൂട്ടിച്ചേർത്തു.

 

Latest News