Pune Helicopter Crash: പൂനെയിൽ ഹെലികോപ്റ്റർ തകർന്നു; പരിക്കേറ്റവർ ചികിത്സയിൽ
Helicopter crashes in Pune: മഴയെ തുടർന്നാണ് അപകടം എന്നാണ് നിഗമനം. അപകടത്തിൻ്റെ സാങ്കേതിക കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പൂനെ: പൂനെയിൽ ഹെലികോപ്റ്റർ തകർന്നു വീണ് അപകടം. പൂനെ ജില്ലയിലെ പോഡിന് സമീപമാണ് ഹെലികോപ്റ്റർ തകർന്നു വീണത്. ശക്തമായ മഴയാണ് ഇവിടെ പെയ്യുന്നത്. മഴയെ തുടർന്നാണ് അപകടം എന്നാണ് നിഗമനം. അപകടത്തിൻ്റെ സാങ്കേതിക കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഹെലികോപ്റ്ററിലുള്ളവർ സുരക്ഷിതരാണെന്ന് എസ്പി അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുംബൈയിലെ ഗ്ലോബൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു തകർന്ന ഹെലികോപ്റ്റർ. മുംബൈയിൽ നിന്ന് വിജയവാഡയിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.
ALSO READ – ദൃശ്യം മോഡൽ കൊലപാതകം; സിനിമ കണ്ട് കൊല നടത്തിയെങ്കിലും ജോർജ് കുട്ടിയുടെ സ്മാർട്നസ് പ്രതിക്കില്ല
ഹെലികോപ്റ്ററിൽ ഒരു പൈലറ്റും മൂന്ന് യാത്രക്കാരും ഉണ്ടായിരുന്നു എന്നാണ് വിവരം. AW 139 എന്നാണ് ഈ ഹെലികോപ്റ്ററിൻ്റെ പേര്. ആനന്ദായിരുന്നു ഈ ഹെലികോപ്റ്ററിൻ്റെ ക്യാപ്റ്റൻ. ആനന്ദിനും പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
അപകടത്തിൽപ്പെട്ട രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദിർ ഭാട്ടിയ, അമർദീപ് സിംഗ്, എസ് പി റാം, എന്നിവരാണ്ജു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ജുഹു മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ഹെലികോപ്റ്റർ. ഗ്ലോബൽ ഹെക്ട്ര കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ഹെലികോപ്റ്റർ.