Soldier Martyred: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
Jammu and Kashmir Kishtwar Encounter: കിഷ്ത്വാറിൽ ജെയ്ഷെ മുഹമ്മദ് അംഗങ്ങളായ നാലോളം ഭീകരവാദികൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം പ്രദേശം വളഞ്ഞത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പോലീസ്, സൈന്യം, അർധസൈനിക വിഭാഗങ്ങൾ എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്.
ന്യൂഡൽഹി: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. വ്യാഴാഴ്ച രാവിലെ മുതൽ നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികന് വീരമൃത്യു. രണ്ടു ഭീകരരും കൊല്ലപ്പെട്ടു. കിഷ്ത്വാർ ജില്ലയിലെ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു.
കിഷ്ത്വാറിൽ ജെയ്ഷെ മുഹമ്മദ് അംഗങ്ങളായ നാലോളം ഭീകരവാദികൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം പ്രദേശം വളഞ്ഞത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പോലീസ്, സൈന്യം, അർധസൈനിക വിഭാഗങ്ങൾ എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്. പിന്നാലെ ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.
പ്രദേശത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നും ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സൈനികൻ വീരമൃത്യു വരിച്ചതായും വൈറ്റ് നൈറ്റ് കോപ്സ് അറിയിച്ചു. എക്‌സിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഓപ് ത്രാഷി’ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷൻ തുടരുകയാണെന്നും ഭീകരരെ ഇല്ലായ്മ ചെയ്യുന്നതിനായി സംയുക്ത ശ്രമങ്ങൾ നടത്തി വരികയാണെന്നും എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ സേന വ്യക്തമാക്കി.
ALSO READ: മഹാരാഷ്ട്രയിൽ 100-ലധികം കോവിഡ് കേസുകൾ; ഭയം വേണ്ട ജാഗ്രത മതിയെന്ന് ഡോക്ടർമാർ
വൈറ്റ് നൈറ്റ് കോപ്സ് എക്‌സിൽ പങ്കുവെച്ച പോസ്റ്റ്:
Op Trashi
Contact has been established with #terrorists during a joint #operation with @JmuKmrPolice at #Chhatru, #Kishtwar today morning.
Additional troops have been inducted, and operations are ongoing to neutralize the terrorists.@adgpi@NorthernComd_IA— White Knight Corps (@Whiteknight_IA) May 22, 2025