5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jammu Kashmir Terror Attack: ജമ്മു കശ്മീർ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്താൻ തീവ്രവാദ സംഘടന

Jammu Kashmir Terror Attack Responsibility: ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഒരു ഡോക്ടറുൾപ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് തൊഴിലാളികൾ, മാനേജർ, മെക്കാനിക്കൽ എഞ്ചിനീയർ, ഡിസൈനർ, ഡോക്ടർ എന്നിവർ ഇതിൽ‍ ഉൾപ്പെടുന്നു. സ്വകാര്യകമ്പനി ഏറ്റെടുത്ത് നടത്തുന്ന നിർമാണ സൈറ്റിലായിരുന്നു ആക്രമണമുണ്ടായത്.

Jammu Kashmir Terror Attack: ജമ്മു കശ്മീർ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്താൻ തീവ്രവാദ സംഘടന
ആക്രമണത്തെ തുടർന്ന് പട്രോളിങ് നടത്തുന്ന ജമ്മു കശ്മീർ പോലീസ് സംഘം (​Image Credits: PTI)
neethu-vijayan
Neethu Vijayan | Published: 21 Oct 2024 17:34 PM

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗന്ദർബാലിലുണ്ടായ ആക്രമണത്തിന്റെ (Ganderbal terror attack) ഉത്തരവാദിത്തം പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF) ഏറ്റെടുത്തതായി റിപ്പോർട്ട്. ലഷ്‌കർ ഇ ത്വയ്ബയുടെ അനുബന്ധ സംഘടനയാണിതെന്നാണ് വിവരം. ടിആർഎഫ് നേതാവ് ഷെയ്ഖ് സജ്ജാദ് ഗുൽ ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ടിആർഎഫ് പുറത്തുവിട്ട പ്രസ്താവനയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി നടത്തുന്ന പദ്ധതിക്കെതിരേ പലതവണ നേരിട്ടും അല്ലാതേയും മുന്നറിയിപ്പ് നൽകിയിരുന്നതായും ഇത് അനുസരിക്കാത്തതിനാലാണ് ആക്രമണം നടത്തിയതെന്നും ടിആർഎഫ് പ്രസ്താവനയിൽ പറയുന്നു.

ALSO READ: ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാജ്യം, കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി; കർശന നടപടിയുണ്ടാകുമെന്ന് അമിത് ഷാ

ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഒരു ഡോക്ടറുൾപ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് തൊഴിലാളികൾ, മാനേജർ, മെക്കാനിക്കൽ എഞ്ചിനീയർ, ഡിസൈനർ, ഡോക്ടർ എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വകാര്യകമ്പനി ഏറ്റെടുത്ത് നടത്തുന്ന നിർമാണ സൈറ്റിലായിരുന്നു ആക്രമണമുണ്ടായത്. സൈന്യത്തിന് വേണ്ടി തുരങ്കം നിർമിക്കുന്ന സൈറ്റിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ട് തൊഴിലാളികൾ തൽക്ഷണം മരണപ്പെട്ടിരുന്നു.

സോനാമാർഗ് മേഖലയിൽ ശ്രീനഗർ–ലേ തുരങ്കനിർമാണത്തിനായി എത്തിയ അതിഥി തൊഴിലാളികളെയാണ് ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. തൊഴിലാളികളുടെ ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ജോലി കഴിഞ്ഞ് തൊഴിലാളികൾ ലേബർ ക്യാമ്പിലേക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു അപകടം. ഭീകരാക്രമണത്തിൽ പരിക്കേറ്റ അഞ്ചുപേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ നില​ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

 

 

Latest News