AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: വിവാഹ നിശ്ചയത്തിന് ദിവസങ്ങൾ മാത്രം; പ്രതിശ്രുത വധുവിന്റെ പിതാവിനൊപ്പം ഒളിച്ചോടി വരന്റെ മാതാവ്

Bride’s Father Elopes With Groom’s Mother: വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ, ഇവർ പ്രണയത്തിലാവുകയും ഒളിച്ചോടാൻ തീരുമാനിക്കുകയും ആയിരുന്നു.

Viral News: വിവാഹ നിശ്ചയത്തിന് ദിവസങ്ങൾ മാത്രം; പ്രതിശ്രുത വധുവിന്റെ പിതാവിനൊപ്പം ഒളിച്ചോടി വരന്റെ മാതാവ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
sarika-kp
Sarika KP | Published: 01 Nov 2025 07:07 AM

ഭോപാൽ: മക്കളുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പ്രതിശ്രുത വരന്റെയും വധുവിന്റെയും മാതാപിതാക്കൾ ഒളിച്ചോടി. മധ്യപ്രദേശിലെ ഉജ്ജയിനിൽ മകളുടെ പ്രതിശ്രുത വരന്റെ അമ്മയോടൊപ്പം 50കാരൻ ഒളിച്ചോടിയതായാണ് പരാതി. 45 കാരിയായ യുവതിയെ ഒരാഴ്ചയിലേറെയായി കാണാനില്ലെന്ന് പറഞ്ഞ് മകൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചിക്ലി വില്ലേജിൽ നിന്ന് ഇവരെ കണ്ടെത്തിയത്.

ചിക്ലി ഗ്രാമത്തിലെ 50 വയസ്സുള്ള കർഷകനോടൊപ്പം സ്ത്രീ താമസിക്കുന്നതായി കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് ഇയാൾ പ്രതിശ്രുത വധുവിന്റെ പിതാവാണെന്ന് തെളിഞ്ഞത്. ഇരുവരുടെയും മക്കളുടെ വിവാഹനിശ്ചയത്തിന് ഏതാനും ദിവസം മാത്രം ബാക്കിയിരിക്കെയാണ് ഏവരെയും ഞെട്ടിപ്പിച്ച് കൊണ്ടുള്ള ഇവരുടെ ഒളിച്ചോട്ടം.

Also Read:ബെംഗളൂരുവിൽ മകളും ആൺ സുഹൃത്തുക്കളും ചേർന്ന് അമ്മയെ കൊന്ന് കെട്ടിത്തൂക്കി, ആത്മഹത്യയായി വരുത്തിതീർക്കാൻ ശ്രമം

വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ, ഇവർ പ്രണയത്തിലാവുകയും ഒളിച്ചോടാൻ തീരുമാനിക്കുകയും ആയിരുന്നു. എട്ട് ദിവസം മുൻപാണ് 45 വയസ്സുള്ള ഒരു സ്ത്രീയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി ലഭിച്ചതെന്നും ഇവർക്ക് ഭർത്താവും പതിനെട്ടും ഇരുപതും വയസ്സുള്ള രണ്ട് മക്കളുമുണ്ടെന്നും ടൗൺ ഇൻസ്പെക്ടർ അശോക് പട്ടീദർ പറഞ്ഞു. ഇവരെ ഉപേക്ഷിച്ചാണ് 50 വയസ്സുള്ള ഒരു കർഷകന്റെ കൂടെ പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഇവർ ഒരുമിച്ചു ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ടൗൺ ഇൻസ്പെക്ടർ പറഞ്ഞു. കാമുകനെ ഉപേക്ഷിക്കാൻ വിസമ്മതിച്ച സ്ത്രീ, അദ്ദേഹത്തോടൊപ്പം താമസിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് പറഞ്ഞു. വീട്ടിലേക്ക് തിരിച്ചുവരാൻ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും സ്ത്രീ തയ്യാറായില്ല.