AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Slips Boarding Train: ഓടുന്ന ട്രെയിനില്‍ കയറാന്‍ശ്രമം, തെന്നിവീണ് യുവാവ്; സാഹസികമായി രക്ഷിച്ച് ആർപിഎഫ് ഉദ്യോഗസ്ഥന്‍

Passenger Slips While Boarding Moving Train: ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് നിർത്തുന്നതിനു മുൻപ് യാത്രക്കാരൻ കയറാൻ ശ്രമിച്ചപ്പോഴാണ് അപകടം നടന്നത്. ഇതോടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി അല്പദൂരം മുന്നോട്ടുപോയി.

Slips Boarding Train: ഓടുന്ന ട്രെയിനില്‍ കയറാന്‍ശ്രമം, തെന്നിവീണ് യുവാവ്; സാഹസികമായി രക്ഷിച്ച് ആർപിഎഫ് ഉദ്യോഗസ്ഥന്‍
Slips Boarding Train
sarika-kp
Sarika KP | Published: 01 Nov 2025 13:12 PM

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തിപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതാണ് കണ്ടുവരുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഒരിക്കലും കയറാനോ ഇറങ്ങാനോ ശ്രമിക്കരുതെന്ന് ഇന്ത്യൻ റെയിൽവേ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നാണ് ഇത്തരം അപടകങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ അത്തരം ഒരു അപകടത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷിക്കുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ വീഡിയോ ആണ് അത്. നാഗർകോവിൽ സ്റ്റേഷനിൽ വെച്ചാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യം തിരുവനന്തപുരം ഡിവിഷൻ, ദക്ഷിണ റെയിൽവേ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

Also Read:വിവാഹ നിശ്ചയത്തിന് ദിവസങ്ങൾ മാത്രം; പ്രതിശ്രുത വധുവിന്റെ പിതാവിനൊപ്പം ഒളിച്ചോടി വരന്റെ മാതാവ്

ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിളായ ബി. മുരുകനാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. വിവേക് ​​എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെ വഴുതി വീണാണ് യാത്രക്കാരൻ അപകടത്തില്‍പ്പെട്ടത്. ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് നിർത്തുന്നതിനു മുൻപ് യാത്രക്കാരൻ കയറാൻ ശ്രമിച്ചപ്പോഴാണ് അപകടം നടന്നത്. ഇതോടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി അല്പദൂരം മുന്നോട്ടുപോയി.

ഈ സമയം ആർപിഎഫ് ഉദ്യോഗസ്ഥനും സഹയാത്രികരും ഓടികൂടി രക്ഷപ്പെടുത്തുകയായിരുന്നു.ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ തക്കസമയത്ത് ഇടപെട്ടില്ലായിരുന്നില്ലെങ്കില്‍ യാത്രക്കാരൻ ട്രെയിൻ പാളത്തിലേക്ക് വീണുപോകുമായിരുന്നു. യാത്രക്കാരനെ സാഹസികമായി രക്ഷിച്ച മുരുകനെ റെയില്‍വേ അഭിനന്ദനം അറിയിക്കുകയും ചെയ്തു.