ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി; എട്ട് പേര്‍ മരിച്ചു
Karnataka Accident: അപകടത്തിൽ എട്ട് പേർ മരിച്ചു. 20-ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. അഞ്ച് പേർ സംഭവസ്ഥലത്ത് വച്ചും മൂന്ന് പേർ ആശുപത്രിയിലുമാണ് മരിച്ചത്.
ബെംഗളൂരു: കർണാടകയിൽ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി അപകടം. കർണാടക ഹാസനിലാണ് സംഭവം. അപകടത്തിൽ എട്ട് പേർ മരിച്ചു. 20-ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. അഞ്ച് പേർ സംഭവസ്ഥലത്ത് വച്ചും മൂന്ന് പേർ ആശുപത്രിയിലുമാണ് മരിച്ചത്.
ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ അവസാന ദിവസമായ ഇന്നലെ രാത്രി 8.45 ഓടെയാണ് ദാരുണമായ സംഭവം നടന്നത്. മരിച്ചവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണെന്നാണ് വിവരം, പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ചികിത്സയ്ക്കായി ഹസ്സനിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തിരക്കേറിയ NH-373 റോഡിലാണ് അപകടം ഉണ്ടായത്.
Also Read:യാത്രക്കാരുമായി പറന്നുയരുന്നതിനിടെ വിമാനത്തിൻ്റെ ടയർ ഊരിത്തെറിച്ചു, വീഡിയോ
I am deeply shocked to hear the news of a horrific accident during the Ganapati immersion procession at Mosalehosahalli in Hassan Taluk, where several people lost their lives and more than 20 were seriously injured. It is extremely saddening that devotees lost their lives after…
— ಹೆಚ್.ಡಿ.ಕುಮಾರಸ್ವಾಮಿ | HD Kumaraswamy (@hd_kumaraswamy) September 12, 2025
നിരവധി ആളുകൾക്കിടയിലേക്കാണ് ട്രക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് ദാരുണമായ സംഭവം. ഗണേശ നിമജ്ജന ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഡിജെ ഡാന്‍സ് നടക്കുകയായിരുന്നു. ഇതിനിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറയത്.