Karnataka: നിസ്കരിക്കാനായി വാഹനം നിർത്തി; കർണാടക ട്രാൻസ്പോർട്ട് ഡ്രൈവർക്കെതിരെ അന്വേഷണം

Karnataka KSRTC Driver: നിസ്കരിക്കാനായി വാഹനം നിർത്തിയ ബസ് ഡ്രൈവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവായത്.

Karnataka: നിസ്കരിക്കാനായി വാഹനം നിർത്തി; കർണാടക ട്രാൻസ്പോർട്ട് ഡ്രൈവർക്കെതിരെ അന്വേഷണം

കർണാടക

Published: 

01 May 2025 07:29 AM

നിസ്കരിക്കാനായി വാഹനം നിർത്തിയ കർണാടക ട്രാൻസ്പോർട്ട് ഡ്രൈവർക്കെതിരെ അന്വേഷണം. ട്രിപ്പിനിടയിൽ വച്ച് നിസ്കരിക്കാനായി വാഹനം നിർത്തിയ ഡ്രൈവർക്കെതിരെയാണ് കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിച്ചത്. ഡ്രൈവർ നിസ്കരിക്കുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ അധികൃതർ ഇടപെട്ടത്.

കർണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം. ബസിൽ യാത്രക്കാരുണ്ടായിരിക്കെ ഇയാൾ വാഹനം വഴിയരികിൽ നിർത്തി നിസ്കരിക്കുകയായിരുന്നു. യൂണിഫോം ധരിച്ച ജീവനക്കാരൻ സീറ്റിലിരുന്ന് നിസ്കരിക്കുന്നതും യാത്രക്കാർ ബസിൽ ഇരിക്കുന്നതുമാണ് വിഡിയോയിൽ ഉണ്ടായിരുന്നത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വലിയ ചർച്ചയാവുകയും ചെയ്തു. ഇതോടെ സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

വിഡിയോ കാണാം

മംഗളൂരുവിൽ കൊല്ലപ്പെട്ടത് മലയാളി
മംഗളൂരുവിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ യുവാവ് മലയാളി. വയനാട് പുൽപ്പള്ളി സ്വദേശിയായ അഷ്റഫ് (38) ആണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി വീട്ടുകാർ അറിയിച്ചു. ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താൻ അനുകൂല മുദ്രവാക്യം വിളിച്ചെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും