AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BJP: “മുസ്ലിമാണോ?, ഇവിടെ ജോലിയില്ല”; അർബൻ കമ്പനി ടെക്നീഷ്യന്മാരെ മടക്കി അയച്ച് ബിജെപി നേതാവ്

BJP Leader Rejects Muslim Technicians: മുസ്ലിം ടെക്നീഷ്യന്മാരെ മടക്കി അയച്ച് ഡൽഹി ബിജെപി നേതാവ്. അർബൻ കമ്പനി വഴി രജിസ്റ്റർ ചെയ്ത എസി ടെക്നീഷ്യന്മാരെയാണ് മുസ്ലിമാണെന്ന് കാട്ടി ഇയാൾ മടക്കി അയച്ചത്.

BJP: “മുസ്ലിമാണോ?, ഇവിടെ ജോലിയില്ല”; അർബൻ കമ്പനി ടെക്നീഷ്യന്മാരെ മടക്കി അയച്ച് ബിജെപി നേതാവ്
എസി മെക്കാനിക്കുകൾImage Credit source: Screengrab
abdul-basith
Abdul Basith | Published: 01 May 2025 10:45 AM

വീട്ടിൽ സർവീസിനെത്തിയ അർബൻ കമ്പനി ടെക്നീഷ്യന്മാരെ മുസ്ലിമാണെന്ന് കാട്ടി മടക്കി അയച്ച് ബിജെപി നേതാവ്. ബിജെപിയുടെ ഡൽഹി ജില്ലാ കൺവീനറായ ദേവ്മനി ശർമ്മയാണ് എസി ടെക്നീഷ്യന്മാർക്ക് ജോലി നിഷേധിച്ചത്. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വീട്ടിലെ എസി റിപ്പയർ ചെയ്യാനായാണ് ദേവ്മനി ശർമ്മ അർബൻ കമ്പനിയിൽ ഓൺലൈനായി റിക്വസ്റ്റ് രജിസ്റ്റർ ചെയ്തത്. കമ്പനി രണ്ട് ടെക്നീഷ്യൻസിനെ വീട്ടിലേക്ക് അയച്ചു. വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് ഇയാൾ ഇവരോട് പേര് ചോദിക്കുന്നു. ഇരുവരും പേര് പറയുമ്പോൾ രണ്ട് പേരും മുസ്ലിമാണോ എന്ന് ചോദിക്കുന്നു. അതെ എന്ന് ടെക്നീഷ്യൻസ് മറുപടി പറയുമ്പോൾ മുസ്ലിങ്ങൾ ഇവിടെ ജോലി ചെയ്യണ്ട എന്ന് ഇയാൾ പറയുന്നു. മറ്റാരെയെങ്കിലും അയക്കൂ. ഹിന്ദുക്കളെ അയക്കൂ. മുസ്ലിങ്ങളുമായി ഞങ്ങൾ ജോലി ചെയ്യാറില്ല. കമ്പനിയോട് ഇക്കാര്യം അറിയിക്കൂ എന്നും ഇയാൾ പറയുന്നു. ഇതോടെ ടെക്നീഷ്യന്മാർ മടങ്ങിപ്പോവുകയാണ്.

വിഡിയോ കാണാം

വിഡിയോയിൽ ബിജെപി നേതാവിനെ വിമർശിച്ചും അനുകൂലിച്ചും പ്രതികരണങ്ങൾ വരുന്നുണ്ട്. സർവീസ് ബുക്ക് ചെയ്യുമ്പോൾ തന്നെ ടെക്നീഷ്യന്മാരുടെ പേരുകൾ അർബൻ കമ്പനി ആപ്പിൽ കാണിക്കാറുണ്ട്. എന്നിട്ടും ഇവരെ വിളിച്ചുവരുത്തിയത് അപമാനിക്കാനാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.

Also Read: Karnataka: നിസ്കരിക്കാനായി വാഹനം നിർത്തി; കർണാടക ട്രാൻസ്പോർട്ട് ഡ്രൈവർക്കെതിരെ അന്വേഷണം

സനാതന ധർമ്മം സ്വീകരിച്ചെന്ന് സീമാ ഹൈദർ
താൻ സനാതന ധർമ്മം സ്വീകരിച്ചെന്ന് ഇന്ത്യൻ വംശജനെ വിവാഹം കഴിച്ച് ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന പാക് വനിത സീമ ഹൈദർ. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സീമ ഹൈദറിനെതിരെ തീവ്രവാദ വിരുദ്ധ സ്ക്വാഡിൻ്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇവരുടെ തുറന്നുപറച്ചിൽ. സീമ ഹിന്ദുമതം സ്വീകരിച്ചെന്നും ഭീകരാക്രമണവുമായി ബന്ധമില്ലെന്നും അഭിഭാഷകൻ എപി സിംഗ് അറിയിച്ചു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചത്. രാജ്യത്തുള്ള പാക് വംശജരൊക്കെ തിരികെ പോകണമെന്ന് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. ഇതോടെ സീമയും തിരികെ പോയേക്കുമെന്ന റിപ്പോർട്ടുകളുയർന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകൻ്റെ പ്രതികരണം.