AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Karnataka Movie Ticket Price: സിനിമാ പ്രേമികൾക്ക് ആശ്വാസം! ടിക്കറ്റിന് 200 രൂപ, മൾട്ടിപ്ലക്‌സിനും ബാധകം; പ്രഖ്യാപനവുമായി കർണാടക

Karnataka Budget 2025-26: കന്നഡ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഒടിടി പ്ലാറ്റ്‌ഫോം അവതരിപ്പിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു. അടുത്തിടെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ കന്നഡ ചിത്രങ്ങൾക്ക് ഇടം കിട്ടുന്നില്ലെന്ന ബുദ്ധിമുട്ട് നടന്മാരും നിർമ്മാതാക്കളുമായ റിഷഭ് ഷെട്ടിയും ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെയാണ് ബജറ്റിൽ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Karnataka Movie Ticket Price: സിനിമാ പ്രേമികൾക്ക് ആശ്വാസം! ടിക്കറ്റിന് 200 രൂപ, മൾട്ടിപ്ലക്‌സിനും ബാധകം; പ്രഖ്യാപനവുമായി കർണാടക
പ്രതീകാത്മക ചിത്രം Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 07 Mar 2025 18:18 PM

ബെംഗളൂരു: ഇനി മുതൽ തിയേറ്ററുകളിൽ അമിത കൊള്ള ഈടാക്കുന്നതിനെതിരെ തടയിട്ട് കർണാടക സർക്കാർ. സിനിമാ ടിക്കറ്റിന് പരമാവധി 200 രൂപ മാത്രമായി സർക്കാർ നിജപ്പെടുത്തിയിരിക്കുകയാണ്. മൾട്ടിപ്ലക്‌സുകൾ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ തിയേറ്ററുകൾക്കും ഇത് ബാധകമാണെന്നും സർക്കാർ നിർദ്ദേശത്തിൽ പറയുന്നു. സംസ്ഥാന ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബജറ്റ് അവതരിപ്പിച്ചത്. ധനകാര്യവകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനാണ്.

കന്നഡ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഒടിടി പ്ലാറ്റ്‌ഫോം അവതരിപ്പിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു. അടുത്തിടെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ കന്നഡ ചിത്രങ്ങൾക്ക് ഇടം കിട്ടുന്നില്ലെന്ന ബുദ്ധിമുട്ട് നടന്മാരും നിർമ്മാതാക്കളുമായ റിഷഭ് ഷെട്ടിയും ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെയാണ് ബജറ്റിൽ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

മൈസൂരുവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സിറ്റി സ്ഥാപിക്കാനായി 150 ഏക്കർ ഭൂമി ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻ വകുപ്പിന് കൈമാറിയെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. കൂടാതെ, സംസ്ഥാനത്തിന്റെ സാമൂഹിക, ചരിത്ര, സാംസ്കാരിക മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സിനിമകൾ സംരക്ഷിക്കുന്നതിനായി കന്നഡ സിനിമകളുടെ ഒരു ശേഖരം സൃഷ്ടിക്കുന്നതിന് മുഖ്യമന്ത്രി മൂന്ന് കോടി രൂപയും അനുവദിച്ചു.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി മോഡൽ) 500 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ഫിലിം സിറ്റി നിർമ്മിക്കുക. 2025-26 ലെ കർണാടക ബജറ്റിൽ കോൺഗ്രസ് സർക്കാർ വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരണ്ടി പദ്ധതികൾക്കായി 51,034 കോടി രൂപയും അനുവദിച്ചു.