AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Karnataka’s Tarzan: പത്ത് വർഷമായി കഴിക്കുന്നത് കാട്ടിലെ ഇലകളും പഴങ്ങളും; ഇത് കർണാടകയിലെ ടാർസൻ

Karnataka’s Tarzan Budankhan: കുന്നുകളിലെ പാറകൾക്കിടയിലാണ് ഇയാൾ ഉറങ്ങുന്നത്. ട്രൗസർ മാത്രമാണ് വേഷം. കാട്ടിലെ ഇലകൾ തിന്ന് ജീവിക്കുന്ന ബുഡൻഖാൻ ആരോ​ഗ്യവാനാണെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. ഒരുകാലത്ത് ഒരു സാധാരണ ഗ്രാമീണനെപോലെ കഴിഞ്ഞിരുന്ന ബുഡൻഖാൻ പെട്ടെന്നാണ് ഏകാന്ത ജീവിതം തിരഞ്ഞെടുത്തത്.

Karnataka’s Tarzan: പത്ത് വർഷമായി കഴിക്കുന്നത് കാട്ടിലെ ഇലകളും പഴങ്ങളും; ഇത് കർണാടകയിലെ ടാർസൻ
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 20 Sep 2025 16:49 PM

ജംഗിൾ ബുക്കിലെ ബാലുവിൻ്റെയും മൗഗ്ലിയുടെയും ടാർസന്റെയും കഥകൾ കേട്ടാണ് നമ്മൾ ഓരോരുത്തരും വളർന്നത്. കാർട്ടൂണുകളിലെ കഥാപാത്രങ്ങളായിരുന്നു ഇവരെല്ലാം. ഒരിക്കലും മറക്കാനാവാത്ത കുട്ടിക്കാലം സമ്മാനിച്ച ഈ കഥാപാത്രങ്ങളെ ഇന്നും നെ‍ഞ്ചോടേറ്റുന്നവർ ധാരാളമാണ്. പക്ഷേ ഇവരെയൊക്കെ ശരിക്കും നമ്മുടെ കൺമുന്നിൽ കാണാൻ കഴി‍ഞ്ഞാലോ? എന്നാൽ കേട്ടോളൂ, കർണാടകയിലെ ബെലഗാവി ജില്ലയിൽ ടാർസനെ പോലൊരു മനുഷ്യൻ ജീവിച്ചിരിപ്പുണ്ട്.

ഗ്രാമവാസികൾ തന്നെയാണ് അദ്ദേഹത്തിന് അങ്ങനൊരു പേര് നൽകിയത്. അതിന് കാരണവുമുണ്ട്. ഇയാളുടെ യഥാർത്ഥ പേര് ബുഡൻഖാൻ എന്നാണ്. കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം താമസിക്കുന്നത് സവദത്തി പ്രദേശത്തുള്ള വനങ്ങളിലാണ്. ഒരുകാലത്ത് ഒരു സാധാരണ ഗ്രാമീണനെപോലെ കഴിഞ്ഞിരുന്ന ബുഡൻഖാൻ പെട്ടെന്നാണ് ഏകാന്ത ജീവിതം തിരഞ്ഞെടുത്തത്. ടാർസൻ എന്ന് പേര് നൽകാൻ കാരണം വനത്തിൽ താമസിക്കുന്നത് കൊണ്ട് മാത്രമല്ല. മറിച്ച് അദ്ദേഹത്തിന്റെ ഭക്ഷണക്രമമാണ്.

Also Read: മണ്ണ് മാന്താൻ മാത്രമല്ല… ഇങ്ങനെയും ഉപയോ​ഗിക്കാം; കറി ലോറിയിൽ നിറക്കാനും ജെസിബി, വീഡിയോ

ഇലകളും ചെടികളും കാട്ടുപഴങ്ങളും കഴിച്ചാണ് ഇയാൾ വനത്തിൽ കഴിയുന്നത്. കുരങ്ങുകളെ നിരീക്ഷിച്ചാണ് ഈ അസാധാരണ ശീലം അയാൾ പഠിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ സാധാരണക്കാരനെ പോലെ പനിയോ വേനദകളോ ഇയാൾക്ക് വരാറില്ലെന്നും പ്രദേശവാസികൾ ചൂണ്ടികാണിക്കുന്നു. കാട്ടിലെ ഇലകൾ തിന്ന് ജീവിക്കുന്ന ബുഡൻഖാൻ ആരോ​ഗ്യവാനാണെന്നാണ് ഇവരുടെ അഭിപ്രായം.

ഇയാളുടെ രണ്ട് സഹോദരന്മാരും മാതാപിതാക്കളും ഇപ്പോഴും ​ഗ്രാമത്തിൽ ജീവിച്ചിരിപ്പുണ്ട്. എന്നാൽ ബുഡൻഖാന് കുടുംബവുമായി യാതൊരു ബന്ധവുമില്ല. തിരികെ വീട്ടിലേക്ക് കൊണ്ടുവരാൻ അവർ പലതവണ ശ്രമിച്ചെങ്കിലും അയാൾ അതിന് കൂട്ടാക്കിയില്ല. കുന്നുകളിലെ പാറകൾക്കിടയിലാണ് ഇയാൾ ഉറങ്ങുന്നത്. ട്രൗസർ മാത്രമാണ് വേഷം.