Viral Video: കൊറിയൻ യുവതിയോട് കെട്ടിപ്പിടിക്കണമെന്ന് ഇന്ത്യൻ യുവാവ്; വീഡിയോ വൈറലായതോടെ വിമർശനം ശക്തം
Indian Man Asks Korean Woman for a Hug: ഇന്ത്യാ ഗേറ്റിന് മുന്നിൽ വച്ച് പകർത്തിയിരിക്കുന്ന വീഡിയോയിൽ, കൊറിയയിൽ നിന്നെത്തിയ രണ്ട് യുവതികളും ഇന്ത്യക്കാരനായ ഒരു യുവാവും തമ്മിലുള്ള സംഭാഷണമാണ് കാണാനാവുക.
വിനോദസഞ്ചാരിയായ കൊറിയൻ യുവതിയെ കെട്ടിപ്പിടിച്ച ഇന്ത്യൻ യുവാവിന് വൻ വിമർശനം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് യുവാവിനെതിരെ പലരും രംഗത്തെത്തിയത്. ‘ഇന്ത്യക്കാർ നിങ്ങളോട് മാപ്പ് പറയുന്നു’ എന്നാണ് ഒട്ടേറെ പേർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. jaystreazy എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യാ ഗേറ്റിന് മുന്നിൽ വച്ച് പകർത്തിയിരിക്കുന്ന വീഡിയോയിൽ, കൊറിയയിൽ നിന്നെത്തിയ രണ്ട് യുവതികളും ഇന്ത്യക്കാരനായ ഒരു യുവാവും തമ്മിലുള്ള സംഭാഷണമാണ് കാണാനാവുക. കൊറിയൻ യുവതികളുടെ അടുത്തേക്ക് പോയ ഇന്ത്യൻ യുവാവ് തന്റെ കൈ മുഷ്ടി ചുരുട്ടി ‘ഒരു പഞ്ച് തരുമോ’ എന്ന് ചോദിക്കുന്നു. ഇതൊരു ആഗ്രഹമാണെന്നാണ് യുവാവ് പറയുന്നത്. യുവതിക്ക് ഇക്കാര്യം ആദ്യം മനസിലായില്ലെങ്കിലും പിന്നീട് മനസിലായപ്പോൾ അവരും കൈചുരുട്ടി യുവാവിന്റെ കൈയ്യിൽ ഇടിക്കുന്നുണ്ട്.
ശേഷം, ‘ഇത് പഞ്ചല്ല ഫിസ്റ്റ് ബമ്പാണ്’ എന്നും യുവതി പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ്, തനിക്ക് മറ്റൊരു ആഗ്രഹം കൂടിയുണ്ടെന്ന് പറയുന്നത്. അവരെ കെട്ടിപ്പിടിക്കണം എന്നതാണ് ആഗ്രഹം. ഇതുകേട്ട യുവതികൾ അമ്പരന്നു പോകുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ ഒരു യുവതി ഇയാളെ ഒട്ടും താത്പര്യമില്ലാത്ത രീതിയിൽ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന്, യുവാവ് യുവതിയുടെ ‘നിങ്ങൾ വളരെ ക്യൂട്ടാണ്, ഐ ലവ് യൂ’ എന്ന് പറയുന്നതും, ഒന്നും മനസിലാകാതെ യുവതി തിരിച്ച് ‘ഐ ലവ് യൂ ടൂ’ എന്ന് പറയുന്നതും കാണാം.
വൈറൽ വീഡിയോ:
View this post on Instagram
ALSO READ: മുഖ്യമന്ത്രി പരാതി കേട്ടില്ല; വെടിവെച്ചു കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി, അറസ്റ്റിൽ
പോസ്റ്റ് ചെയ്ത് ചുരുങ്ങിയ നേരം കൊണ്ടുതന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് യുവാവിന് പെരുമാറ്റത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ‘പൗരബോധം ഒട്ടുമില്ലേ’, ‘ഇന്ത്യക്കാർ ഇയാൾക്ക് വേണ്ടി മാപ്പ് പറയുന്നു’ എന്നിങ്ങനെ നീളുന്നതാണ് കമന്റുകൾ.