AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kashmir Encounter: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു

Kashmir Encounter: വ്യാഴ്ഴ്ച പുല‍ർച്ചെ ഉദ്ദംപൂരിലെ ഡുഡു ബസന്ത്​ഗഡ് ഏരിയയിലാണ് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ പരിശോധനക്കിടെ ഒളിഞ്ഞിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു.

Kashmir Encounter: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു
Nithya Vinu
Nithya Vinu | Updated On: 24 Apr 2025 | 01:45 PM

ശ്രീന​ഗർ‌: പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കാശ്മീരിലെ ഉദ്ദംപൂരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചതായി വൈറ്റ് നൈറ്റ് കോർപ്സ് വ്യക്തമാക്കി. ഹവീൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചത്.

വ്യാഴ്ഴ്ച പുല‍ർച്ചെ ഉദ്ദംപൂരിലെ ഡുഡു ബസന്ത്​ഗഡ് ഏരിയയിലാണ് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ പരിശോധനക്കിടെ ഒളിഞ്ഞിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജണ്ടു അലി ഷെയ്ഖിന് ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

 

സ്ഥലത്ത് സുരക്ഷാ സേനയും ജമ്മു കശ്‌മീർ പൊലീസും ചേർന്ന് ഭീകരരെ ഇപ്പോവും നേരിടുന്നതായാണ് വിവരം. മൂന്ന് ഭീകരർ വനമേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്ന് സൈന്യം അറിയിച്ചതായണ് റിപ്പോർട്ട്. ഇവരുടെ സ്ഥാനവും തിരിച്ചറിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച  പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ വിദേശ വിനോദസഞ്ചാരികകളടക്കം 26 പേരാണ് കൊല്ലപ്പട്ടത്.