Kedarnath helicopter crash: ഉത്തരാഖണ്ഡ് ഹെലികോപ്ടര്‍ അപകടം; കമ്പനിക്ക് ഗുരുതര വീഴ്ച, ഓപ്പറേഷണൽ മാനേജരടക്കം 2 പേര്‍ക്കെതിരെ കേസ്
Kedarnath helicopter crash: അപകടത്തിൽ ഹെലികോപ്റ്റർ കമ്പനിക്ക് ഗുരുതര വീഴ്ചയുണ്ടായതായാണ് കണ്ടെത്തൽ. ഹെലികോപ്ടര്‍ പറക്കുന്നതിനായി നിശ്ചയിച്ചു നൽകിയ സമയത്തിന് 50 മിനുട്ട് മുമ്പ് തന്നെ ഹെലികോപ്ടര്‍ ടേക്ക് ഓഫ് ചെയ്തുവെന്നാണ് റിപ്പോർട്ട്.
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹെലികോപ്ടര്‍ അപകടത്തിൽ കേസെടുത്ത് പൊലീസ്. ആര്യൻ ഏവിയേഷൻ കമ്പനിയിക്കെതിരെയാണ് കേസ്. ഓപ്പറേഷണൽ മാനേജറടക്കം രണ്ട് പേർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
ബി.എൻ.എസ് സെക്ഷൻ 105, വിമാന നിയമത്തിലെ സെക്ഷൻ 10 എന്നിവ പ്രകാരം കൗശിക് പഥക്, വികാസ് തോമർ എന്നിവർക്കെതിരെ എഫ്.ഐ.ആർ ചുമത്തി. അപകടത്തിൽ ഹെലികോപ്റ്റർ കമ്പനിക്ക് ഗുരുതര വീഴ്ചയുണ്ടായതായാണ് കണ്ടെത്തൽ. ഹെലികോപ്ടര്‍ പറക്കുന്നതിനായി നിശ്ചയിച്ചു നൽകിയ സമയത്തിന് 50 മിനുട്ട് മുമ്പ് തന്നെ ഹെലികോപ്ടര്‍ ടേക്ക് ഓഫ് ചെയ്തുവെന്നാണ് റിപ്പോർട്ട്.
ALSO READ: വീണ്ടും ആകാശദുരന്തം; ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു; ഏഴു പേര്‍ക്ക് ദാരുണാന്ത്യം
കാലാവസ്ഥ പ്രതികൂലമാണെന്നറിഞ്ഞിട്ടും ഹെലികോപ്ടര്‍ സര്‍വീസ് നടത്തി. കാര്‍മേഘവും മൂടൽമഞ്ഞും നിറഞ്ഞിരുന്ന സമയത്ത് ടേക്ക് ഓഫ് ചെയ്തത് ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തൽ.
ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിൽ ഏഴുപേരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഡെറാഡൂണിൽ നിന്ന് കേദാർനാഥിലേക്ക് പോകുന്നതിനിടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. ത്രിജുഗിനാരായണനും ഗൗരികുണ്ഡിനും ഇടയിൽ ഹെലികോപ്റ്റർ കാണാതാവുകയും പിന്നീട് ഹെലികോപ്ടര്‍ തകര്‍ന്നനിലയില്‍ കണ്ടെത്തുകയുമായിരുന്നു. കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന യാത്ര ആരംഭിച്ചതിന് ശേഷം ഈ വർഷം ഉണ്ടാവുന്ന അഞ്ചാമത്തെ അപകടമാണ് ഇന്നലെയുണ്ടായത്.